അവസാന പടത്തിന് വാങ്ങിയത് 20 കോടി; ബോളിവുഡിലെ ആദ്യ ഡിഫൻഡർ ഒക്ട സ്വന്തമാക്കി സണ്ണി

ആഡംബര വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ മുന്നിൽ തന്നെയുണ്ട് ബോളിവുഡ് താരങ്ങൾ. ഏതൊരു പുതിയ വാഹനം വിപണിയിൽ ഇറങ്ങിയാലും അത് ഏതെങ്കിലും ബോളിവുഡ് സെലിബ്രിറ്റികളുടെ ഗാരേജിൽ ഉടൻ തന്നെ കാണാം. സിനിമകൾക്ക് കോടികൾ പ്രതിഫലം വാങ്ങുന്ന എല്ലാ താരങ്ങളും അതിൻ്റെ പകുതിയും പുത്തൻ ആഡംബര വാഹനങ്ങൾ വാങ്ങുകയാണ്. ഇപ്പോഴിതാ ബോളിവുഡിൻ്റെ ജനപ്രിയ സൂപ്പർസ്റ്റാറും മുൻ ലോക്സഭ എം.പിയുമായ സണ്ണി ഡിയോളാണ് താരം. അതും താരം സ്വന്തമാക്കിയത് ലാൻഡ് റോവർ ഡിഫൻഡർ ഒക്ട വേരിയൻ്റാണ്. മുമ്പത്തേക്കാള്‍ ശക്തവും ഹാര്‍ഡ് കോര്‍ ഓഫ്-റോഡിംഗ് പ്രകടനത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മോഡല്‍ ആണിത്.

ഡിഫെന്‍ഡര്‍ ഒക്ടയില്‍ വരുത്തിയിരിക്കുന്ന എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍ പരിഷ്‌കാരങ്ങള്‍ അതിനെ കൂടുതല്‍ ശക്തവും നൂതനവുമാക്കി മാറ്റിയിട്ടുണ്ട്. ഡിഫെന്‍ഡറിനെ വ്യത്യസ്തമാക്കുന്ന സംഗതികളില്‍ ഒന്ന് വ്യത്യസ്ത ബോഡി സ്‌റ്റൈലുകളിലും എഞ്ചിന്‍ ഓപ്ഷനുകളും ലാന്‍ഡ് റോവര്‍ ഈ എസ്‌യുവി ഓഫര്‍ ചെയ്യുന്നുവെന്നതാണ്. ഇത് ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള എസ്‌യുവി തിരഞ്ഞെടുക്കാന്‍ അനുവദിക്കുന്നു.

ഡിഫന്‍ഡര്‍ 90 , ഡിഫന്‍ഡര്‍ 110 , ഡിഫന്‍ഡര്‍ 130 എന്നിങ്ങനെ മൂന്ന് ബോഡി സ്‌റ്റൈല്‍ ഓപ്ഷനുകളില്‍ ഈ കാര്‍ വാങ്ങാം. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 5 ശക്തമായ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 2.0 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ്, 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍, 3.0 ലിറ്റര്‍ ഡീസല്‍ മൈല്‍ഡ്-ഹൈബ്രിഡ് എന്നിവയാണ് ഡിഫെന്‍ഡറില്‍ ലഭ്യമായ എഞ്ചിന്‍ ഓപ്ഷനുകള്‍.

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 5 വേരിയന്റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. X, X-ഡൈനാമിക് HSE, സെഡോണ എഡിഷന്‍, ഒക്ട, ഒക്ട എഡിഷന്‍ വണ്‍ എന്നിവയാണ് ആ വേരിയന്റുകള്‍. ഇതില്‍ ഏറ്റവും പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഒക്ട ഹാര്‍ഡ്കോര്‍ ഓഫ്-റോഡിങ്ങിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. പുതിയ ഡിഫെന്‍ഡര്‍ ഒക്ടയുടെ വില ആരംഭിക്കുന്നത് 2.59 കോടി രൂപ മുതലാണ്.

2.79 കോടി രൂപ വില വരുന്ന ഒക്ട എഡിഷന്‍ വണ്‍ വേരിയന്റ് ഒരു വര്‍ഷത്തേക്കാണ് വാങ്ങാന്‍ സാധിക്കുക. പുതിയ ഡിഫെന്‍ഡര്‍ ഒക്ടയുടെ ഹുഡിന് കീഴില്‍ 4.4 ലിറ്റര്‍, ട്വിന്‍-ടര്‍ബോ, മൈല്‍ഡ്-ഹൈബ്രിഡ് V8 എഞ്ചിനാണുള്ളത്. ഇത് 626 bhp പവറും 800 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

ഈ വാഹനത്തിന് വെറും 4 സെക്കന്‍ഡിനുള്ളില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. 6D ഡൈനാമിക് സസ്പെന്‍ഷന്‍, പുനര്‍നിര്‍മ്മിച്ച ഷാസി, സസ്പെന്‍ഷന്‍ ഘടകങ്ങള്‍, എസ്‌യുവിക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത ഏറ്റവും വലിയ ടയറുകള്‍ എന്നിവയാണ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനെ അപേക്ഷിച്ചുള്ള മാറ്റങ്ങള്‍.

സാധാരണ ഡിഫെന്‍ഡറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒക്ടയ്ക്ക് 68mm വീതിയും 28mm ഉയരവും കൂടുതലാണ്. കൂടാതെ ഒരു മീറ്റര്‍ വാട്ടര്‍ വേഡിംഗ് കപാസിറ്റിയുമുണ്ട്. 323 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. പുതിയ സവിശേഷതകളും മികച്ച പ്രകടനവും മികച്ച സാങ്കേതികവിദ്യയും കോര്‍ത്തിണക്കിയതിനാല്‍ ഏറ്റവും ദുഷ്‌കരമായ റോഡുകള്‍ പോലും എളുപ്പത്തില്‍ മറികടക്കാന്‍ ഡിഫെന്‍ഡര്‍ ഒക്ടയ്ക്ക് സാധിക്കും. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന്റെ വില്‍പ്പന 5,000 യൂണിറ്റ് പിന്നിട്ടത് കൊണ്ട് അര്‍ത്ഥമാക്കുന്നത് രാജ്യത്ത് പ്രീമിയം, ഓഫ്-റോഡ് എസ്‌യുവികള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, April 7, 2025, 18:43 [IST]
English summary
Sunny deols new land rover defender octa priced at rs 2 79 crore viral video inside
കൂടുതല്‍... #auto news #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X