10 കോടിയുടെ റോൾസ് റോയ്‌സ് ഇവി ആദ്യമായി കേരളത്തിൽ! കാറിൽ ലക്ഷങ്ങളുടെ ഡയമണ്ട് മാതാവും

ആഡംബര കാറുകളുടെ അപ്പന്‍ തമ്പുരാനാണ് റോള്‍സ് റോയ്‌സ്. അംബാനിയെയും അദാനിയെയും പോലുള്ള പണക്കാരാണ് പ്രധാനമായും റോള്‍സ് റോയ്‌സ് കാറുകള്‍ വാങ്ങുന്നത്. കാരണം പണക്കാര്‍ക്ക് മാത്രമേ അത് താങ്ങാന്‍ സാധിക്കൂ. കേരളത്തിലെ ചില അതിസമ്പന്നരും റോള്‍സ് റോയ്‌സ് കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ റോള്‍സ് റോയ്‌സ് കാറുകളുള്ള ജില്ലയാണ് തൃശൂര്‍ എന്നാണ് പറയപ്പെടുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് റോള്‍സ് റോള്‍സ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറായ സ്‌പെക്ടര്‍ പുറത്തിറക്കിയത്. ഇപ്പോള്‍ കേരളത്തിലെ ആദ്യത്തെ റോള്‍സ് റോയ്‌സ് സ്‌പെക്ടറും തൃശൂര്‍ ജില്ലയിലേക്ക് എത്തിയിരിക്കുകയാണ്.

സണ്ണി ഡയമണ്ട്‌സ് ഗ്രൂപ്പാണ് കേരളത്തിലെ ആദ്യത്തെ റോള്‍സ് റോയ്സ് സ്‌പെക്ടര്‍ സ്വന്തമാക്കിയിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ പ്രമുഖ ഡയമണ്ട് വ്യാപാരികളാണ് സണ്ണി ഡയമണ്ട്‌സ്. കാലമെത്ര കഴിഞ്ഞാലും മൂല്യം ചോര്‍ന്നു പോകാത്ത തിളക്കം മാഞ്ഞുപോകാത്ത വജ്രമാണ് ഇവരുടെ പ്രത്യേകത. ലോകത്തിന്റെ വജ്ര തലസ്ഥാനമായ ബെല്‍ജിയത്തിലെ ആന്റെര്‍പില്‍ നിന്നും വജ്രാഭരണങ്ങള്‍ കൊണ്ടുവരുന്ന ഒരേയോരു റീട്ടെയ്‌ലറാണ് സണ്ണി ഡയമണ്ട്‌സ്.

sunny diamonds rolls royce spectre

ലോകത്തിലെ ഏറ്റവും മികച്ച വജ്ര ലാബോറട്ടറികളില്‍ നിന്നും പരിശീലനം സിദ്ധിച്ച ഈ ജെര്‍മോളജിസ്റ്റുകള്‍ സൂക്ഷ്മമായി സാക്ഷ്യപ്പെടുത്തിയതിനു ശേഷമാണ് സണ്ണി ഡയമണ്ട്‌സില്‍ നിന്നും ഓരോ വജ്രാഭരണവും ഉപഭോക്താവിലേക്ക് എത്തുന്നത്. 1995-ല്‍ പിപി സണ്ണിയാണ് സണ്ണി ഡയമണ്ട്‌സ് സ്ഥാപിച്ചത്. അദ്ദേഹവും കുടുംബവും ചെന്നൈയില്‍ വെച്ചാണ് പുതിയ റോള്‍സ് റോയ്‌സ് സ്‌പെക്ടര്‍ ഇലക്ട്രിക് കാര്‍ ഡെലിവറി ചെയ്തത്.

ആര്‍ട്ടിക് വൈറ്റ് ഷെയ്ഡിലുള്ള റോള്‍സ് റോയ്സ് സ്പെക്ടര്‍ ഇവിയാണ് സണ്ണി ഡയമണ്ട്‌സ് ഗ്രൂപ്പ് വാങ്ങിയത്. ബ്രിട്ടീഷ് അള്‍ട്രാ ലക്ഷ്വറി കാര്‍ കമ്പനിയായ റോള്‍സ് റോയ്സിന്റെ ആദ്യത്തെ ഇലക്ട്രിക് കാറിന് നിലവില്‍ 7.50 കോടി രൂപയാണ് എക്സ് ഷോറൂം വില. കസ്റ്റമൈസേഷനുകള്‍ ചേര്‍ക്കുമ്പോള്‍ കോടികള്‍ പിന്നെയുമാകും.
എന്നാല്‍ സണ്ണി ഡയമണ്ട്‌സ് വാങ്ങിയ കാറിനെ സവിശേഷമാക്കുന്ന സംഗതി മറ്റൊന്നാണ്.

sunny diamonds rolls royce spectre

നേവി ബ്ലൂ തീമിലാണ് കാറിന്റെ ഇന്റീരിയര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. അതിനകത്ത് വിശുദ്ധ മാതാവിന്റെ രൂപം സ്ഥാപിച്ചിട്ടുണ്ട്. ഈ ചെറിയരൂപത്തിന് മാത്രം ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടുണ്ട്. കാരണം വില കൂടിയ പ്ലാറ്റിനം, വജ്രം, സ്വര്‍ണം എന്നിവ കൊണ്ട് നിര്‍മിച്ച മാതാവിന്റെ ഈ രൂപത്തില്‍ അപൂര്‍വ മാണിക്യക്കല്ലുകള്‍ പതിച്ചതാണെന്നും പറയപ്പെടുന്നു. അങ്ങനെ വരുമ്പോള്‍ സണ്ണി ഡയമണ്ട്‌സ് ഗ്രൂപ്പ് പുതിയ സ്പെക്ടര്‍ ഇവിക്കായി കുറഞ്ഞത് 10 കോടി രൂപയെങ്കിലും പൊടിച്ചിട്ടുണ്ടാകും.

റോള്‍സ് റോയ്സ് ഫാന്റം കൂപ്പെ, വ്രെയ്ത്ത് എന്നിവയുടെ ആത്മീയ പിന്‍ഗാമിയായാണ് സ്പെക്ടര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഇലക്ട്രിക് കാര്‍ ആണെങ്കിലും സ്‌പെക്ടറിന്റെ രൂപകല്‍പ്പനയുടെ കാര്യത്തില്‍ റോള്‍സ് റോയ്‌സ് വിട്ടുവീഴ്ച ചെയ്തിട്ടില്ല. ബോണറ്റില്‍ സ്പിരിറ്റ് ഓഫ് എക്സ്റ്റസിയും റോള്‍സ്-റോയ്സിന്റെ സിഗ്‌നേച്ചര്‍ ഗ്രില്ലുമാണ് കാറിന് ആഡംബരമേകുന്നത്. കൂപ്പെ പോലെയുള്ള ചരിഞ്ഞ മേല്‍ക്കൂര ഇലക്ട്രിക് കാറിന്റെ ടെയില്‍ഗേറ്റിലേക്ക് ഒഴുകിയിറങ്ങുന്നു.

sunny diamonds rolls royce spectre

ഐസിഇ എഞ്ചിന്‍ മോഡലുകളേക്കാള്‍ വ്യത്യസ്തമായ 23 ഇഞ്ച് അലോയ് വീലുകളും മൊഞ്ച് കൂട്ടുന്നു. മറ്റെല്ലാ റോള്‍സ് റോയ്സ് മോഡലുകളെയും പോലെ സൂയിസൈഡ് ഡോറുകളാണ് ഇതിലുമുള്ളത്. സ്റ്റാര്‍ലൈറ്റ് റൂഫ്, പ്രീമിയം ലെതര്‍ അപ്ഹോള്‍സ്റ്ററി, ഡാഷ്ബോര്‍ഡിലെ വുഡ്, ഗ്ലാസ് പാനല്‍ ഇന്‍സെര്‍ട്ടുകള്‍, ഇലക്ട്രിക് സീറ്റുകള്‍, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള ആഡംബര ഫീച്ചറുകള്‍ സ്പെക്ടറില്‍ സജ്ജീകരിച്ചിട്ടുണ്ട്.നിശബ്ദമായ ക്യാബിന് പേരുകേട്ടതാണ് റോള്‍സ് റോയ്സ് കാറുകള്‍.

ഇലക്ട്രിക് കാര്‍ ആയതിനാല്‍ അകത്തളം കൂടുതല്‍ പ്രീമിയവും നിശബ്ദവുമാക്കാന്‍ കമ്പനിക്ക് വലിയ രീതിയില്‍ പണിപ്പെടേണ്ടി വന്നിട്ടില്ല. 4 സീറ്റുകളുള്ള അള്‍ട്രാ ലക്ഷ്വറി ഇവി 102 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് പവര്‍ എടുക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 530 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് റോള്‍സ് റോയ്സ് അവകാശപ്പെടുന്നത്. മുന്നിലെയും പിന്നിലെയും ആക്‌സിലുകളില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുകള്‍ 575 bhp പവറും പരമാവധി 900 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

ഇതിന് ആക്ടീവ് സസ്പെന്‍ഷനും ഫോര്‍ വീല്‍ സ്റ്റിയറിങ്ങും ലഭിക്കുന്നുണ്ട്. 95 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് 34 മിനിറ്റ് കൊണ്ട് 80 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും. അതുപോലെ തന്നെ വെറും ഒമ്പത് മിനിറ്റ് ചാര്‍ജ് ചെയാല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് ബാറ്ററിയിലെത്തുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.5 സെക്കന്‍ഡ് മാത്രം മതി.

More from DriveSpark

Article Published On: Saturday, December 14, 2024, 17:00 [IST]
English summary
Sunny diamonds buys keralas first rolls royce spectre its mother marry logo itself worth lakhs
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X