സണ്ണി ലിയോണിന് ഭര്‍ത്താവിന്റെ പുതുവല്‍സര സമ്മാനം
വിഖ്യാത നടി സണ്ണി ലിയോണ്‍ പുതിയ ബിഎംഡബ്ല്യു 7 സീരീസ് സ്വന്തമാക്കി. പുതുവല്‍സരം ആഘോഷിക്കുന്നത് പ്രമാണിച്ചാണ് സണ്ണി ലിയോണ്‍ തന്റെ ഭര്‍ത്താവ് ഡാനിയേല്‍ വെബെറിനെയും കൂട്ടി കാര്‍ വാങ്ങാന്‍ പോയത്.
കാറ് വാങ്ങിയതിനുശേഷം സണ്ണി ലിയോണ്‍ പടം പിടിച്ച് ഫേസ്ബുക്കിലിട്ടിട്ടുണ്ട്. ഭാഗ്യവശാല്‍ മലയാളികള്‍ ഈ പേജില്‍ കമന്റടി തുടങ്ങിയിട്ടില്ല. സണ്ണി ലിയോണിന്റെ കാറിനെ അടുത്തുകാണാം താഴെ.

ചിത്രങ്ങളിലൂടെ നീങ്ങുക.

ഒക്ടോബര്‍ മാസത്തില്‍ സണ്ണി ലിയോണ്‍ ഒരു മസെരാട്ടി ക്വാട്രോപോര്‍ട് സ്വന്തമാക്കിയിരുന്നു. ഒന്നരക്കോടിയുടെ പരിസരത്താണ് ഈ വാഹനത്തിന്റെ വില.

ഇപ്പോള്‍ വാങ്ങിയ ബിഎംഡബ്ല്യു 7 സീരീസിന്റെ വില തുടങ്ങുന്നത് 1 കോടിയുടെ പരിസരത്താണ്. വില അവസാനിക്കുന്നത് 1.8 കോടിയുടെ പരിസരത്തും.

ബിഎംഡബ്ല്യു 7 സീരീസിന്റെ ഒരു ഡീസല്‍ പതിപ്പും നാല് പെട്രോള്‍ പതിപ്പുകളുമാണ് ഇന്ത്യയില്‍ വില്‍പനയിലുള്ളത്.

13 നിറങ്ങളില്‍ 7 സീരീസ് വിപണിയില്‍ ലഭിക്കുന്നു.

പെട്രോള്‍ പതിപ്പുകളുടെ മൈലേജ് ലിറ്ററിന് 12.05 കിലോമീറ്ററാണ്. ഡീസല്‍ പതിപ്പിന്റെ മൈലേജ് ലിറ്ററിന് 16.46 കിലോമീറ്റര്‍.


Click it and Unblock the Notifications








