MG Gloster എസ്‌യുവിയിൽ മുംബൈ എയർപോർട്ടിൽ തിളങ്ങി സണ്ണി ലിയോൺ; വീഡിയോ

ബോളിവുഡ് താരങ്ങളെക്കുറിച്ചും അവരുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളെക്കുറിച്ചും ഞങ്ങൾ നിരവധി സ്റ്റോറികൾ ചെയ്തിട്ടുണ്ട്. ഇത്തവണ ബോളിവുഡ് താരം സണ്ണി ലിയോണിനെയാണ് മുംബൈ വിമാനത്താവളത്തിൽ കണ്ടെത്തിയത്. വൈറ്റ് നിറത്തിലുള്ള എംജി ഗ്ലോസ്റ്റർ ലക്ഷ്വറി എസ്‌യുവിയിലാണ് നടി എത്തിയത്. ബോളിവുഡ് നടി സണ്ണി ലിയോൺ ഒരു വലിയ മസെരാട്ടി ആരാധികയാണ്.

MG Gloster എസ്‌യുവിയിൽ മുംബൈ എയർപോർട്ടിൽ തിളങ്ങി സണ്ണി ലിയോൺ; വീഡിയോ

താരത്തിന്റെ ഗാരേജിൽ ഒന്നല്ല, മൂന്ന് മസെരാട്ടികളുണ്ട്. മസെരാട്ടി ലിമിറ്റഡ് എഡിഷൻ ഗിബ്ലിയും ക്വാത്രോപോത്തെയും ഒരു നോർമൽ ഗിബ്ലിയുമാണ് സണ്ണി ലിയോണിന്റെ ഗാരേജിൽ നിലവിലുള്ളത്. എന്നാൽ എയർപോർട്ടിൽ എത്തിയ എംജി ഗ്ലോസ്റ്റർ സണ്ണിയുടേതാണോ അതോ താരത്തെ ഡ്രോപ്പ് ചെയ്യാൻ വന്നതാണോ എന്നറിയില്ല.

MG Gloster എസ്‌യുവിയിൽ മുംബൈ എയർപോർട്ടിൽ തിളങ്ങി സണ്ണി ലിയോൺ; വീഡിയോ

കാർസ് ഫോർ യു ആണ് തങ്ങളുടെ യൂട്യൂബ് ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയിൽ, നടി എംജി ഗ്ലോസ്റ്റർ എസ്‌യുവിയിൽ നിന്ന് ഇറങ്ങുന്നത് വ്ലോഗർ കാണിക്കുന്നു. വീഡിയോയിൽ എംജി ഗ്ലോസ്റ്റർ കാണുന്നത് ഈ ഒരു സന്ദർഭത്തിൽ മാത്രമാണ്.

MG Gloster എസ്‌യുവിയിൽ മുംബൈ എയർപോർട്ടിൽ തിളങ്ങി സണ്ണി ലിയോൺ; വീഡിയോ

അതിന് ശേഷം മറ്റ് ഫോട്ടോഗ്രാഫർമാരെപ്പോലെ വ്ലോഗറും നടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങുന്നു. സണ്ണി ലിയോൺ പ്രവേശന കവാടത്തിൽ നിന്ന് ആരാധകരുമായി രണ്ട് ഫോട്ടോകൾക്ക് പോസ് ചെയ്ത ശേഷം വിമാനത്താവളത്തിലേക്ക് നടക്കുന്നു. സണ്ണി ലിയോൺ എത്തുന്നതിന് തൊട്ടുമുമ്പ്, സിനിമാ നിർമ്മാതാവ് ബോണി കപൂറും തന്റെ മെയ്ബാക്ക് S 560 സെഡാനിൽ വിമാനത്താവളത്തിൽ എത്തിയിരുന്നതായി വീഡിയോ വ്യക്തമാക്കുന്നു.

MG Gloster എസ്‌യുവിയിൽ മുംബൈ എയർപോർട്ടിൽ തിളങ്ങി സണ്ണി ലിയോൺ; വീഡിയോ

നിലവിൽ ഇന്ത്യയിലെ ബ്രാൻഡിന്റെ മുൻനിര എസ്‌യുവിയാണ് എംജി ഗ്ലോസ്റ്റർ. സെഗ്‌മെന്റിൽ ടൊയോട്ട ഫോർച്യൂണർ പോലുള്ള കാറുകളോടാണ് ഫുൾ സൈസ് എസ്‌യുവി മത്സരിക്കുന്നത്. ഫോർഡ് എൻ‌ഡവറും ഇതിന് ഒരു എതിരാളിയായിരുന്നു, പക്ഷേ ഖേദകരമെന്നു പറയട്ടെ, അമേരിക്കൻ മോഡൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമല്ല.

MG Gloster എസ്‌യുവിയിൽ മുംബൈ എയർപോർട്ടിൽ തിളങ്ങി സണ്ണി ലിയോൺ; വീഡിയോ

ഗ്ലോസ്റ്റർ 2020-ലാണ് സമാരംഭിച്ചത്, കൂടാതെ ADAS ഉൾപ്പെടെ നിരവധി പ്രീമിയം സവിശേഷതകളോടെയാണ് വാഹനം വന്നത്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ലഭിക്കുന്ന ഈ സെഗ്‌മെന്റിലെ ആദ്യത്തെ വാഹനമാണിത്.

MG Gloster എസ്‌യുവിയിൽ മുംബൈ എയർപോർട്ടിൽ തിളങ്ങി സണ്ണി ലിയോൺ; വീഡിയോ

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഓട്ടോമാറ്റിക് പാർക്കിംഗ് അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ വാർണിംഗ് സിസ്റ്റം, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ് എന്നിവയും ഇതിലുണ്ട്.

MG Gloster എസ്‌യുവിയിൽ മുംബൈ എയർപോർട്ടിൽ തിളങ്ങി സണ്ണി ലിയോൺ; വീഡിയോ

മുകളിൽ സൂചിപ്പിച്ചതുപോലെ, ഇതൊരു പ്രീമിയം അല്ലെങ്കിൽ ലക്ഷ്വറി ഫുൾ സൈസ് എസ്‌യുവിയാണ്. ലെതർ സീറ്റ് കവറുകൾ, വെന്റിലേറ്റഡ് സീറ്റുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റുകൾ, പനോരമിക് സൺറൂഫ്, 7 എയർബാഗുകൾ, ESP, ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ABS, നാല് ഡിസ്‌ക് ബ്രേക്കുകൾ, റിയർവ്യൂ ക്യാമറ, ഡ്രൈവർ ക്ഷീണം മോണിറ്റർ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ ഇതിന് ലഭിക്കുന്നു.

MG Gloster എസ്‌യുവിയിൽ മുംബൈ എയർപോർട്ടിൽ തിളങ്ങി സണ്ണി ലിയോൺ; വീഡിയോ

ഡ്രൈവർ സീറ്റ് ഇലക്ട്രിക്കലായി അഡ്ജസ്റ്റ് ചെയ്യാവുന്നതും എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ്പ് ഫീച്ചർ, ഡ്രൈവ് മോഡുകൾ, കീലെസ്സ് എൻട്രി, കണക്റ്റഡ് കാർ ഫീച്ചറുകൾ, എയർ പ്യൂരിഫയർ എന്നീ ഫീച്ചറുകളും വാഹനത്തിന് ലഭിക്കുന്നു.

MG Gloster എസ്‌യുവിയിൽ മുംബൈ എയർപോർട്ടിൽ തിളങ്ങി സണ്ണി ലിയോൺ; വീഡിയോ

എൽഇഡി ഡിആർഎല്ലുകൾ, 19 ഇഞ്ച് അലോയി വീലുകൾ, ഓട്ടോമാറ്റിക് വൈപ്പറുകൾ, എൽഇഡി ഡിആർഎല്ലുകളുള്ള ഓൾ എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ എന്നിവയുമായാണ് എംജി ഗ്ലോസ്റ്റർ വിൽപ്പനയ്ക്ക് എത്തുന്നത്.

MG Gloster എസ്‌യുവിയിൽ മുംബൈ എയർപോർട്ടിൽ തിളങ്ങി സണ്ണി ലിയോൺ; വീഡിയോ

എംജി ഗ്ലോസ്റ്റർ വളരെ വലുതായി കാണപ്പെടുന്നു, കൂടാതെ ധാരാളം റോഡ് സാന്നിധ്യവുമുണ്ട്. എസ്‌യുവി രണ്ട് എൻജിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 163 PS കരുത്തും 375 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 2.0 ലിറ്റർ സിംഗിൾ ടർബോ ഡീസൽ എഞ്ചിനാണ് താഴ്ന്ന വേരിയന്റുകൾക്ക് കരുത്തേകുന്നത്.

218 PS പവറും 480 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ എൻജിനാണ് ഉയർന്ന വേരിയന്റുകളിൽ വരുന്നത്. ഈ രണ്ട് എഞ്ചിൻ ഓപ്ഷനുകളും സ്റ്റാൻഡേർഡായി എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ലഭ്യമാണ്. ഇരട്ട ടർബോചാർജ്ഡ് പതിപ്പിൽ 4WD സംവിധാനവും ഉണ്ട്.

More from DriveSpark

Article Published On: Thursday, June 2, 2022, 12:12 [IST]
English summary
Sunny leone caught getting out of mg gloster suv in mumbai airport
കൂടുതല്‍... #എംജി മോട്ടോർ #mg motor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X