മരൂഭൂമി യാത്രയുടെ മാധുര്യം നുകർന്ന് സണ്ണി ലിയോൺ
അറബ് രാജ്യങ്ങൾ സന്ദർശിക്കുന്നവർ മരുഭൂമി യാത്രയെന്തെന്ന് ആസ്വദിക്കാതെ മടങ്ങാറില്ല. ഡസേർട്ട് സഫാരി അതിന്റെ മനോഹാരിത വാക്കുകളിൽ ഒതുങ്ങുന്നതുമല്ല അത് അനുഭവിച്ചറിയേണ്ടത് തന്നെയാണ്.
നിങ്ങളുടെ രാശികളും അവയ്ക്കു ചേര്‍ന്ന കാറുകളും-വായിക്കൂ
സിനിമാലോകത്തെ നിരവധി താരങ്ങളും ഒഴിവുവേളകൾ ആസ്വദിക്കാനായി ഡസേർട്ട് സഫാരിക്കെത്തുന്നത് പതിവാണ്. ഇപ്പോൾ വിഖ്യാത നടി സണ്ണി ലിയോണും മരൂഭൂമി യാത്രയുടെ മാധുര്യം നുകർന്നിരിക്കുന്നു.

തിരക്കിട്ട ദുബായ് സന്ദർശന വേളയിലും നടി ഡസേർട്ട് സഫാരി നടത്താൻ സമയം കണ്ടെത്തി എന്നതാണ് ഈ യാത്രയുടെ മനോഹാരിത എന്തെന്ന് വിളിച്ചോതുന്നത്.

നടിക്കൊപ്പം ഭർത്താവ് ഡാനിയൽ വെബർ കുറച്ച് സുഹൃത്തുക്കളുമായിരുന്നു സഫാരിക്കുണ്ടായിരുന്നത്.

ഇന്ത്യ ഫാഷൻ വീക്ക് എന്ന ചടങ്ങിനോടനുബന്ധിച്ചായിരുന്നു സണ്ണി ലിയോൺ ദുബായ് സന്ദർശിച്ചത്. ചടങ്ങിലെ മുഖ്യാതിഥി കൂടിയായിരുന്നു താരം.

സഫാരി നടത്തിയെന്ന് മാത്രമല്ല ഫോട്ടോയെടുത്ത് ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും പോസ്റ്റ് ചെയ്യാനും നടി മറന്നില്ല.

സഫാരിയെ പറ്റി കേട്ടിട്ടല്ലാതെ ഈ അനുഭവം ഇതാദ്യമായാണെന്നും സഫാരി വളരെ ആവേശകരമായിരുന്നുവെന്നാണ് താരം ട്വിറ്ററിൽ കുറിച്ചത്.

സഫാരി നടത്തുന്നതിനിടെ മരുഭൂമിയെ പശ്ചാത്തലമാക്കി തന്റെ ഭർത്താവിനൊപ്പവും സുഹൃത്തുക്കൾക്കൊപ്പമുള്ള ഫോട്ടോകളാണ് നടി പോസ്റ്റ് ചെയ്തത്.

ഡസേർട് സഫാരിക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമെന്നു വിശേഷണമുള്ള ബർജ് ഖലീഫ സന്ദർശിച്ചതിനു ശേഷമാണ് താരം മടങ്ങിയത്.

ഇന്ത്യ-സിംബാവെ പരമ്പരയ്ക്കിടെ ധോനി ചെയ്തത്

നഗരം ചുറ്റാൻ നിവിക്ക് കൂട്ടായി ഫോക്സവാഗൺ പോളോ


Click it and Unblock the Notifications








