ഒരുകാലത്ത് ചെറുപ്പക്കാരുടെ ഹോട്ട് ലേഡി; 1.75 കോടിയുടെ പുത്തൻ ബെൻസ് സ്വന്തമാക്കിയ ആളെ കണ്ടോ

തലക്കെട്ടിൽ പറഞ്ഞത് പോലെ തന്നെ ഒരു കാലത്ത് എല്ലാ ചെറുപ്പക്കാരുടേയും പ്രിയപ്പെട്ട താരമായിരുന്നു ഈ സുന്ദരി. അഭിനയത്തിൽ മാത്രമല്ല വാഹനങ്ങളുടെ കാര്യത്തിലും താരത്തിന് അൽപ്പം കമ്പമുണ്ട്. പല തവണ താരത്തിൻ്റെ വാഹനങ്ങൾ വെളളപ്പൊക്കത്തിൽപ്പെട്ട് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഇപ്പോൾ തന്നെ ആരാണ് ആ സുന്ദരിയെന്ന് മനസിലായി കാണുമല്ലോ. അത് സണ്ണി ലിയോൺ തന്നെയാണ് അത്. താരത്തിൻ്റെ പുതിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താരം പുത്തൻ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്.മെർസിഡീസ് ബെൻസ് GLS എസ്‌യുവി വാങ്ങിയിരിക്കുകയാണ്. വാഹനത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

GLS 450, GLS 450d എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. 1.37 കോടി രൂപ എക്സ്ഷോറൂം വില വരുന്ന മെർസിഡീസ് ബെൻസിന്റെ ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് ടാക്‌സും ഇൻഷുറൻസും മറ്റ് ചെലവുകളുമെല്ലാമായി മുംബൈയിൽ ഏകദേശം 1.66 കോടി രൂപയോളം ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ.

sunny leone spotted in benz gls

പുതിയ മെർസിഡീസ് ബെൻസ് GLS പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണനത്തിന് എത്തുന്നത്. ഇതിൽ 360 bhp കരുത്തിൽ പരമാവധി 500 Nm torque ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ ആറ് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് GLS 450 വേരിയന്റിന് തുടിപ്പേകുന്നത്. 325 bhp പവറിൽ 700 Nm torque നൽകുന്ന 3.0 ലിറ്റർ ആറ് സിലിണ്ടർ ഡീസൽ എഞ്ചിനോടു കൂടിയ GLS 450d മോഡലും ലഭ്യമാണ്.

GLS എസ്‌യുവിയിലെ രണ്ട് എഞ്ചിൻ ഓപ്ഷനുകളും ഓൾ-വീൽ ഡ്രൈവിനൊപ്പം 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. മെർസിഡീസ് ബെൻസ് GLS മോഡലിന്റെ ബ്ലാക്ക് കളർ ഓപ്ഷനാണ് നേഹ തെരഞ്ഞെടുത്തിരിക്കുന്നത്. ബെൻസിന്റെ മൂന്നുവരി വാഹനംത്തിന് കാഴ്ച്ചയിൽ ഭീമൻ ലുക്കാണുള്ളത്. സിൽവർ നിറത്തിൽ തീർത്ത പുതിയ 4-സ്ലാറ്റ് റേഡിയേറ്റർ ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ എയർ ഇൻലെറ്റ് ഗ്രില്ലുകൾ, ഹൈ-ഗ്ലോസ് ബ്ലാക്ക് സറൗണ്ടുകൾ എന്നിവയെല്ലാം കൂടിയാവുമ്പോൾ GLS വേറെ ലെവലാവുന്നു.

sunny leone spotted in benz gls

എൽഇഡി ടെയിൽ ലൈറ്റുകളാണ് ലക്ഷ്വറി എസ്‌യുവിയുടെ പിൻവശത്തെ ഹൈലൈറ്റ്. വശക്കാഴ്ച്ചയിൽ കൂറ്റൻ അലോയ് വീലുകളും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും ലോകോത്തര നിലവാരത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. MBUX ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, 13-സ്പീക്കർ ബർമെസ്റ്റർ 590-വാട്ട് സൗണ്ട് സിസ്റ്റം പോലുള്ള ഫീച്ചറുകളെല്ലാം എസ്‌യുവിയിലുണ്ട്.

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) ആണ് വാഹനത്തിന്റെ പ്രധാന സുരക്ഷാ സവിശേഷത. ഇതുകൂടാതെ ഒന്നിലധികം എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഓഫ്-റോഡ് മോഡുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), എന്നിവയാണ് നേഹ ധൂപിയ സ്വന്തമാക്കിയിരിക്കുന്ന മെർസിഡീസ് ബെൻസ് GLS ആഡംബര എസ്‌യുവിയിലെ പ്രധാന സുരക്ഷാ ഫീച്ചറുകൾ. അങ്ങനെ കൊടുക്കുന്ന കോടികൾക്ക് മൂല്യവത്തായ വണ്ടി തന്നെയാണ് നടിയുടെ യാത്രകൾക്ക് ആഡംബരമേകാൻ എത്തിയിരിക്കുന്നത്.

sunny leone spotted in benz gls

സണ്ണി ലിയോണിന് ബിഎംഡബ്ല്യുവിൻ്റെ ഫ്ലാഗ്ഷിപ്പ് മോഡലായ 7 സീരിസും സ്വന്തമായിട്ടുണ്ട്. കാര്‍ബണ്‍ ബ്ലാക്ക് മെറ്റാലിക്, ബ്ലാക്ക് സഫയര്‍ മെറ്റാലിക് എന്നീ രണ്ട് കറുപ്പ് നിറങ്ങളിലാണ് ബിഎംഡബ്ല്യു 7-സീരീസ് ഇന്ത്യയില്‍ വില്‍ക്കുന്നത്.ഈ രണ്ട് കളര്‍ ഓപ്ഷനുകള്‍ക്ക് പുറമേ, ഇന്‍ഡിവിജുവല്‍ ടാന്‍സാനൈറ്റ് ബ്ലൂ മെറ്റാലിക്, ഇന്‍ഡിവിജുവല്‍ ട്രാവെര്‍ട്ടൈന്‍ ഗ്രേ മെറ്റാലിക്, ബ്രൂക്ലിന്‍ ഗ്രേ മെറ്റാലിക്, ഓക്‌സൈഡ് ഗ്രേ മെറ്റാലിക്, മിനറല്‍ വൈറ്റ് മെറ്റാലിക് എന്നിവയുള്‍പ്പെടെയുള്ള കളര്‍ ഓപ്ഷനുകളിലും ഈ ബിഎംഡബ്ല്യു കാര്‍ തെരഞ്ഞെടുക്കാം.

sunny leone spotted in benz gls

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, April 29, 2025, 14:38 [IST]
English summary
Sunny leone spotted in new mercedes benz gls check out the viral video inside
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X