സണ്ണി ചേച്ചിക്ക് ഫോർച്ച്യൂണർ കൊടുത്ത പണി കണ്ടോ, ഇജ്ജാതി ഡ്രസ്സ് ധരിച്ചാൽ ഇച്ചിരി കഷ്ടപ്പാട് തന്നെ
ബോളിവുഡിലെ ജനപ്രിയ നടിമാരിൽ ഒരാളാണ് സണ്ണി ലിയോൺ. താരത്തിൻ്റെ ഫാഷൻ സെൻസ് പേരുകേട്ട ഒരു കാര്യം തന്നെയാണ്. രണ്ട് മസെരാട്ടി കാറുകൾ സ്വന്തമാക്കിയ ആദ്യ നടിമാരിൽ ഒരാൾ കൂടിയാണ് സണ്ണി ലിയോൺ. ഡിസൈനർ വസ്ത്രങ്ങൾ ധരിച്ചാണ് പലപ്പോഴും പരിപാടികളിൽ എത്തുന്നത്. ഒരു ഫോർച്യൂണറിൽ നിന്ന് പുറത്തിറങ്ങാൻ പാടുപെടുന്ന സണ്ണി ലിയോണിൻ്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സണ്ണി ലിയോൺ തന്നെയാണ് തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ വീഡിയോ പങ്കുവെച്ചത്. ഫോർച്ച്യൂണറിൽ എത്തിയ താരം മനോഹരമായ ഒരു ഡിസൈനർ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. പക്ഷേ പുറത്തേയ്ക്കിറങ്ങാൻ സാധിക്കാത്ത വിധത്തിൽ വസ്ത്രം കുഴപ്പിക്കുന്നത് വീഡിയോയിൽ കാണാന സാധിക്കുന്നുണ്ട്.
"കാറിൽ കയറുന്നത് എളുപ്പമായിരുന്നില്ല" എന്ന അടിക്കുറിപ്പോടെയാണ് അവൾ വീഡിയോ തൻ്റെ പ്രൊഫൈലിൽ പോസ്റ്റ് ചെയ്തത്. വസ്ത്രം വളരെ ഇറുകിയതിനാൽ താരത്തിന് ശരിയായി നടക്കാൻ പോലും കഴിയില്ലെന്ന് വീഡിയോയിൽ മനസിലാകും. ഈ വസ്ത്രം കാരണം തനിക്ക് കുനിയാൻ കഴിയില്ലെന്ന് താരം പറയുന്നത് വീഡിയോയിൽ കേൾക്കാം. സണ്ണി ലിയോണിനെ ഇത്തരത്തിൽ പല ഫാഷൻ വേഷങ്ങളിലും കാണാറുണ്ട്. താരത്തിന് നിരവധി വാഹനങ്ങൾ ഗാരേജിലുണ്ട്. അതോടൊപ്പം തന്നെ പ്രളയത്തിൽ താരത്തിൻ്റെ വാഹനങ്ങൾ നശിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയിൽ, ഇറക്കുമതി ചെയ്‌ത കാറുകൾ സ്വന്തമാക്കുന്നത് അധിക നികുതിക നൽകിയിട്ടാണ്, എന്നാൽ ഇത്രമാത്രം ചെലവഴിച്ചിട്ടും അവ ഇവിടെ സുരക്ഷിതമല്ല എന്നത് വളരെ വേദനാജനകമാണ് എന്ന് താരം വ്യക്തമാക്കിയിരുന്നു. തന്റെ മെർസിഡീസ്-ബെൻസ് GL-ക്ലാസ് എസ്‌യുവി ഉൾപ്പെടെ മുംബൈ മഴയിൽ മൂന്ന് കാറുകൾ നഷ്ടപ്പെട്ടതിൽ അതിയായ ദുഃഖം സണ്ണി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
മഴക്കെടുതിയിൽ നശിച്ച മറ്റ് രണ്ട് വാഹനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ സണ്ണി ലിയോൺ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, താരത്തിന്റെ ഉടമസ്ഥതയിലുള്ള ബിഎംഡബ്ല്യു 7 -സീരീസ് അക്കൂട്ടത്തിൽ ഉണ്ടാകാനാണ് സാധ്യത. മൂന്നാമത്തെ കാർ താരത്തിന്റെ പക്കലുള്ള മസെരാട്ടി ക്വാത്രോപോർത്തെ ആയിരിക്കാൻ ചാൻസുണ്ട്. ഇപ്പോൾ താരത്തിന്റെ യാത്ര ഒരു എംജി ഗ്ലോസ്റ്ററിലാണ്.

സണ്ണി ലിയോൺ 2022-ലാണ് എംജിയുടെ എസ്‌യുവി വാങ്ങിയത്. "ഇന്ത്യൻ ട്രക്ക്" എന്നാണ് താരം വാഹനത്തെ വിശേഷിപ്പിക്കുന്നത്. നിലവിൽ ഇന്ത്യയിൽ എത്തുമ്പോൾ തന്റെ ആഡംബര കാറുകളിൽ നിന്നും മാറി യാത്രകൾക്കായി സണ്ണി ഈ എസ്‌യുവി ഉപയോഗിക്കുന്നു. എംജി ഗ്ലോസ്റ്റർ നിലവിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന മുൻനിര എസ്‌യുവികളിൽ ഒന്നാണ്.
ഫുൾ സൈസ് മോഡൽ മികച്ച ലക്ഷ്വറി എക്സ്പീരിയൻസ് നൽകുകയും അതിന്റെ വിഭാഗത്തിലെ ടൊയോട്ട ഫോർച്യൂണർ പോലുള്ള വാഹനങ്ങളുമായി നേരിട്ട് മത്സരിക്കുകയും ചെയ്യുന്നു. മറ്റൊരു പ്രധാന എതിരാളിയായിരുന്ന ഫോർഡ് എൻഡവർ ഇന്ത്യൻ വിപണിയോട് വിട പറഞ്ഞു. 2020 -ൽ അവതരിപ്പിച്ച, എംജി ഗ്ലോസ്റ്റർ പ്രീമിയം ഫീച്ചറുകളുടെ ഒരു വൻ നിര തന്നെ വാഗ്ദാനം ചെയ്യുന്നു.

പ്രത്യേകിച്ച് ഒരു അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഉൾപ്പെടെ ഇതിൽ വരുന്നു. അത്തരം അത്യാധുനിക സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ഈ സെഗ്‌മെന്റിലെ ആദ്യ മോഡലായിരുന്നു ഇത്. ഈ സിസ്റ്റത്തിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഓട്ടോമാറ്റിക് പാർക്ക് അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ വാർണിംഗ്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, മറ്റ് സേഫ്റ്റി ഫീച്ചറുകൾ എന്നിവ ഉൾപ്പെടുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








