740 Ld അല്ല ഇനി 740 Li; പുത്തൻ BMW 7 -സീരീസിലേക്ക് അപ്പ്ഗ്രേഡ് ചെയ്ത് Sunny Leone
ഹൈ എൻഡ് കാറുകളോട് വളരെയധികം കമ്പമുള്ള ഒരു നടിയാണ് സണ്ണി ലിയോൺ. താരത്തിന് നിരവധി മസെരാട്ടി കാറുകൾ കൈവശമുണ്ട്, എന്നാൽ തന്റെ ദൈനംദിന യാത്രയ്ക്കും ചെറു സവാരികൾക്കുമായി താരം ആശ്രയിക്കുന്നത് ബിഎംഡബ്ല്യു 7-സീരീസ് മോഡലിനെയാണ്.

സണ്ണി ലിയോൺ തന്റെ പഴയ ബിഎംഡബ്ല്യു 7-സീരീസിന് പകരം ഏറ്റവും പുതിയ തലമുറ 7-സീരീസ് 740L കരസ്ഥമാക്കിയിരിക്കുകയാണ്. അടുത്തിടെ എയർപോർട്ടിൽ എത്തിയപ്പോഴാണ് താരത്തെ ഈ കണ്ടത്.

കഴിഞ്ഞ വർഷമാണ് ബിഎംഡബ്ല്യു ഇന്ത്യ പുതിയ 7-സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 3.0 ലിറ്റർ V6 ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ആഡംബര സെഡാന്റെ കരുത്ത്. ആറ് സിലിണ്ടർ യൂണിറ്റ് പരമാവധി 340 PS കരുത്തും 450 Nm പരമാവധി torque ഉം സൃഷ്ടിക്കുന്നു.

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ഇത് വരുന്നത്. വെറും 5.6 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. 1.5 കോടി രൂപയാണ് ബിഎംഡബ്ല്യു 7-സീരീസ് 740L -ന്റെ എക്‌സ്‌ഷോറൂം വില.

പുതിയ 7-സീരീസ് ബ്രാൻഡിന്റെ ചെന്നൈ പ്ലാന്റിലാണ് പ്രാദേശികമായി അസംബിൾ ചെയ്യുന്നത്. ഈ ആഡംബര സെഡാൻ മോച്ച & ബ്ലാക്ക് കോമ്പിനേഷനുള്ള നാപ്പ ലെതർ അപ്‌ഹോൾസ്റ്ററി വാഗ്ദാനം ചെയ്യുന്നു. ഐവറി വൈറ്റിലുള്ള അൽകന്റാര ഹെഡ്‌ലൈനറും ഫൈൻ വുഡ് ട്രിമ്മും വുഡൻ ഇൻലേകളുമുള്ള കാൻബെറ ബീജ് ഘടകങ്ങളും കാറിന്റെ മറ്റ് ലക്ഷ്വറി ടച്ചുകളിൽ ഉൾപ്പെടുന്നു.

ക്വാഡ് സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ജെസ്റ്റർ കൺട്രോൾ, മൊബൈൽ ഉപകരണങ്ങൾക്കുള്ള വയർലെസ് ചാർജിംഗ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, മസാജ് ഫംഗ്ഷൻ, ആക്ടീവ് സീറ്റ് വെന്റിലേഷൻ എന്നിവയുൾപ്പെടെ നിരവധി ലക്ഷ്വറി ഫീച്ചറുകൾ ഈ സെഡാനിലുണ്ട്.

യുഎസ്‌എയിൽ ഒരു ലിമിറ്റഡ് എഡിഷൻ മസെരാട്ടി ഗിബ്ലി നെറിസിമോ താരത്തിന്റെ കൈവശമുണ്ട്, കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് സണ്ണി ലിയോൺ ഈ കാർ സ്വയം സമ്മാനിച്ചത്. അതോടൊപ്പം ഇന്ത്യയിൽ BMW 730 Ld മോഡലും നടിക്ക് ഉണ്ടായിരുന്നു. താരത്തിന്റെ ഭർത്താവ് ഡാനിയൽ വെബർ സമ്മാനിച്ചതായിരുന്നു ഈ ആഡംബര സെഡാൻ.

എന്നാൽ ഈ 7-സീരീസ് സെഡാനാണ് സണ്ണി ലിയോൺ പുതുതലമുറ മോഡൽ വാങ്ങിക്കൊണ്ട് മാറ്റി സ്ഥാപിച്ചിരിക്കുന്നത്. താരം ഡീസൽ ബിഎംഡബ്ല്യു 7-സീരീസിന് പകരം പെട്രോൾ മോഡലാണ് ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത്. ഡീസൽ എൻജിനുള്ള 7-സീരീസിന്റെ ഒരൊറ്റ വേരിയന്റ് മാത്രമാണ് ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്.

ഇൻഡോ-കനേഡിയൻ നടിക്ക് യുഎസ്‌എയിൽ നിരവധി മസെരാട്ടികൾ ഉണ്ടെങ്കിലും, ഒരു പിങ്ക് അംബാസഡർ സ്വന്തമാക്കാൻ തനിക്ക് ശരിക്കും ആഗ്രഹമുണ്ടെന്ന് ഒരു അഭിമുഖത്തിൽ അവർ മുമ്പ് പറഞ്ഞിരുന്നു. ഗ്ലിറ്ററിംഗ് പിങ്ക് നിറത്തിൽ തീർത്ത ഒരു കസ്റ്റമൈസ്ഡ് ഹിന്ദുസ്ഥാൻ അംബാസഡർ തന്റെ സ്വപ്ന കാറാണെന്ന് സണ്ണി വ്യക്തമാക്കി.

എന്നിരുന്നാലും, താരത്തിന് മാനുവൽ ട്രാൻസ്മിഷൻ ഉപയോഗിച്ച് കാറുകൾ ഓടിക്കാൻ കഴിയാത്തതിനാൽ, അംബാസഡറിൽ ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സജ്ജീകരണം അവർ ആഗ്രഹിക്കുന്നു. അത് തീർച്ചയായും അത്ര സിമ്പിളായ കാര്യമല്ല.

ക്യാബിൻ പൂർണ്ണമായും കസ്റ്റമൈസ് ചെയ്യണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും സണ്ണി പറഞ്ഞു. മൃഗങ്ങളെ കൊല്ലുന്നതിനെ എതിർക്കുന്നതിനാലും പെറ്റയുടെ ആക്ടിവിസ്റ്റ് കൂടിയായതിനാലും ലെതർ ഇല്ലാതെ പിങ്ക് ആൻഡ് വൈറ്റ് ഇന്റീരിയർ താരം ഈ വാഹനത്തിൽ ആഗ്രഹിക്കുന്നു.

ഇന്ത്യയിൽ അപൂർവമായേ തനിയെ ഡ്രൈവ് ചെയ്യാറുള്ളൂ, എന്നാൽ കേരളത്തിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ വാഹനമോടിക്കുമ്പോൾ എതിർവശത്ത് നിന്ന് വരുന്ന കാറുകളിൽ ഇടിക്കുമെന്ന് അല്പം ഭയം തോന്നി എന്ന് നടി വ്യക്തമാക്കുന്നു.

സണ്ണി തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് യുഎസ്എയിലും കാനഡയിലുമാണ്, അവിടെ ട്രാഫിക് ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് പിന്തുടരുന്നു എന്നതും താരത്തിന് ഇന്തയിലെ ഡ്രൈവ് അല്പം പ്രയാസമുള്ളതാക്കും.


Click it and Unblock the Notifications








