സണ്ണി ചേച്ചിക്ക് പ്രിയം എംജിയുടെ ഈ മോഡൽ; താൻ പൂർണ്ണ തൃപ്തയെന്ന് താരം
മൺസൂൺ കാലത്ത് ഇന്ത്യയിലെ കാർ ഉടമകൾ കാര്യമായ വെല്ലുവിളികൾ നേരിടുന്ന ഒരു സമയമാണെന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ, പ്രത്യേകിച്ച് വെള്ളക്കെട്ടുള്ള റോഡുകളിലൂടെ പോകുമ്പോൾ. മുംബൈയിൽ കനത്ത മഴയിൽ മൂന്ന് കാറുകൾ നഷ്ടപ്പെട്ടതായി വെളിപ്പെടുത്തി നടി സണ്ണി ലിയോൺ അടുത്തിടെ തന്റെ സ്വന്തം അനുഭവം പങ്കുവെച്ചിരുന്നു. അവരുടെ മെഴ്‌സിഡസ്-ബെൻസ് 8-സീറ്റർ GL-ക്ലാസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കാണ് നാശനഷ്ടം സംഭവിച്ചത്.
അതിന് ശേഷം താരം എംജി ഗ്ലോസ്റ്ററിലേക്ക് മാറുകയും താൻ പൂർണ തൃപ്തയെന്നും താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇന്ത്യയിൽ ഇറക്കുമതി ചെയ്ത കാറുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട അധിക നികുതികളെക്കുറിച്ചും സണ്ണി തന്റെ ആശങ്ക പ്രകടിപ്പിച്ചിരുന്നു, മുംബൈയിൽ അടുത്തിടെ പെയ്ത മഴയിൽ മെഴ്‌സിഡസ് ബെൻസ് GL-ക്ലാസ് എസ്‌യുവി ഉൾപ്പെടെ മൂന്ന് കാറുകളാണ് താരത്തിന് നഷ്ടമായത്.

ആഡംബര കാറുകൾ അവയുടെ ഡിസൈൻ കാരണം വെള്ളപ്പൊക്കമുള്ള റോഡുകളിലൂടെ ഓടിക്കാൻ ഒട്ടും അനുയോജ്യമല്ല. പല ആഡംബര കാറുകളുടെയും എയർ ഇൻടേക്കുകൾ റോഡ് ഉപരിതലത്തോട് അടുത്താണ്. ഈ കാറുകൾക്ക് ജലത്തിന്റെ സാന്നിധ്യത്തിൽ എളുപ്പത്തിൽ ഷോർട്ട് സർക്യൂട്ട് ചെയ്യാൻ കഴിയുന്ന സങ്കീർണ്ണമായ ഇലക്ട്രോണിക് സംവിധാനങ്ങളുണ്ട്, ഇത് ഉയർന്ന അറ്റകുറ്റപ്പണി ചെലവിലേക്ക് നയിക്കുന്നു എന്നതാണ് പ്രത്യേകത.
ഒരുപാട് ആഢംബര വാഹനങ്ങൾ സ്വന്തമായിട്ടുണ്ട്. നൂതന കണക്റ്റിവിറ്റി ഫീച്ചറുകളുള്ള 12.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കോൺസിൽ, പനോരമിക് സൺറൂഫ്, 12 സ്പീക്കർ സൗണ്ട് സിസ്റ്റം, ഹീറ്റിംഗ്, വെന്റിലേഷൻ എന്നിവയുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയ സവിശേഷതകളോടെയാണ് എംജി ഗ്ലോസ്റ്റർ എസ്‌യുവി വരുന്നത്.

മെസേജ്, മെമ്മറി ഫംഗ്‌ഷൻ, 360 ഡിഗ്രി ക്യാമറ, 3-സോൺ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, 6 എയർബാഗുകൾ മുതലായവയും ലഭിക്കുന്നുണ്ട്. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്‌പോട്ട് മോണിട്ടറിംഗ് സിസ്റ്റം, ലെയ്ൻ കീപ്പ് അസിസ്റ്റ്, കൂട്ടിയിടി ഒഴിവാക്കൽ സംവിധാനം തുടങ്ങിയ സവിശേഷതകളുള്ള ലെവൽ 1 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളുമായാണ് (ADAS) ഗ്ലോസ്റ്റർ എസ്‌യുവി വരുന്നത് എന്നതും ശ്രദ്ധേയമായിരിക്കും. ഇത് ജാപ്പനീസ് എതിരാളിക്ക് മുകളിലെത്താൻ എംജി ഗ്ലോസ്റ്ററിനെ സഹായിക്കും.
2.0 ലിറ്റർ, 4 സിലിണ്ടർ ടർബോ ഡീസൽ, 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനുകളിൽ ഗ്ലോസ്റ്റർ ലഭ്യമാണ്. ആദ്യത്തേത് 163 bhp കരുത്തിൽ പരമാവധി 375 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഇരട്ട ടർബോ ഡീസൽ എഞ്ചിനാവട്ടെ 218 bhp പവറിൽ 480 Nm torque വരെ നിർമിക്കാനും കഴിവുള്ളതാണ്. ട്വിൻ ടർബോ ഡീസൽ എഞ്ചിൻ തെരഞ്ഞെടുക്കാവുന്ന ഡ്രൈവ് മോഡുകളുള്ള ഓൺ-ഡിമാൻഡ് 4WD (ഫോർ-വീൽ ഡ്രൈവ്) സിസ്റ്റത്തോടൊപ്പമാണ് വരുന്നത് എന്നതും മേൽകൈ നൽകും.

ഫീച്ചര്‍ സമ്പന്നതയിൽ ഏറെ മുന്നിലുള്ള ഗ്ലോസ്റ്റർ ആറ്, ഏഴ് സീറ്റർ കോൺഫിഗറേഷനിലും തെരഞ്ഞെടുക്കാം. രണ്ട് എഞ്ചിൻ ഓപ്ഷനുകളും ഒരു 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയാവും വിൽപ്പനയ്ക്ക് എത്തുക. അതായത് എംജി ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിലും മാനുവൽ ഗിയർബോക്‌സ് സജ്ജീകരണം ഉണ്ടാവില്ലെന്ന് സാരം. ഇന്ത്യൻ വിപണിയിലെ ഫുൾ-സൈസ് പ്രീമിയം എസ്‌യുവി സെഗ്മെന്റിൽ എംജി ഗ്ലോസ്റ്റർ 3-വരി എസ്‌യുവി ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര ആൾട്യൂറാസ് ജി4 എന്നിവയോട് നേരിട്ട് മത്സരിക്കും.
അടുത്ത രണ്ട് മുതൽ നാല് വർഷത്തിനുള്ളിൽ ഇന്ത്യൻ ഷെയർഹോൾഡിംഗ് വർധിപ്പിക്കുന്നതിനൊപ്പം മോഡലുകളെ വളരെയധികം പ്രാദേശികവൽക്കരിക്കുകയും ഏറ്റവും പുതിയ ടെക്നോളജികൾ കൊണ്ടുവരാനുമാണ് എംജി പദ്ധതിയിട്ടിരിക്കുന്നത്. 5000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് 2028 -ഓടെ പ്രാദേശികമായി 20,000 ജീവനക്കാരുടെ വർക്ക്ഫോഴ്സ് ഉണ്ടായിരിക്കും എന്നും എംജി സ്ഥിരീകരിച്ചിട്ടുണ്ട്.
സംയോജിത പ്രൊഡക്ഷൻ നിലവിലെ 1.20 ലക്ഷം യൂണിറ്റിൽ നിന്ന് 3.0 ലക്ഷം യൂണിറ്റായി വർധിപ്പിക്കാൻ ഗുജറാത്തിൽ രണ്ടാമത്തെ നിർമ്മാണ പ്ലാന്റ് കമ്പനി സ്ഥാപിക്കും. നാലോ അഞ്ചോ പുതിയ പാസഞ്ചർ കാർ മോഡലുകൾ പുറത്തിറക്കാനും 2028 ഓടെ ഇവി പോർട്ട്‌ഫോളിയോയിൽ നിന്ന് വിൽപ്പനയുടെ 65-75 ശതമാനം കൈവരിക്കാനും എംജി മോട്ടോർ പദ്ധതിയിടുന്നു. വരാനിരിക്കുന്ന മോഡലുകളിൽ ഭൂരിഭാഗവും ഇലക്ട്രിക് വാഹനങ്ങളായിരിക്കും.


Click it and Unblock the Notifications








