ഐപിഎല്ലിൽ ഹേറ്റേഴ്സ് ഇല്ലാത്ത സെലിബ്രിറ്റി സുന്ദരി; അച്ഛൻ്റെ ആസ്തി 3 ബില്യൺ ഡോളർ,മകളുടെ കാർ കളക്ഷൻ കണ്ടോ

ഐപിഎൽ കാണുമ്പോൾ പ്രത്യേകിച്ച് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ മാച്ച് നടക്കുമ്പോൾ ഗ്യാലറിയിൽ ഒരു സുന്ദരി പ്രസന്നവദനയായി ഇരിക്കുന്നത് കാണാം. ലോകം മുഴുവൻ ആരാധകരുള്ള ആ സുന്ദരിയാണ് സൺറൈസേഴ്സിൻ്റെ സിഇഒ. ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെയും, SA20 ലീഗിൽ സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ്പിന്റെയും സഹഉടമയും മേധാവിയും, സൺ ടിവി നെറ്റ്‌വർക്ക് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ കാവ്യ മാരൻ.32-ാം വയസ്സിൽ ഐപിഎൽ ടീമിനെ നയിക്കുന്ന സുന്ദരി ഒരു വാഹനപ്രേമി കൂടിയാണ്. സിനിമ താരങ്ങളെ പോലും വെല്ലുന്ന വാഹനങ്ങളാണ് കാവ്യയുടെ ഗാരേജിലുളളത്.

കാവ്യയുടെ കളക്ഷനിൽ ആദ്യം തന്നെ റോൾസ് റോയ്സിൽ നിന്ന് തുടങ്ങാം. റോൾസ് റോയ്സിൻ്റെ ഫാൻ്റമാണ് താരത്തിൻ്റെ പക്കലുളളത്. 12 കോടി രൂപ വിലമതിക്കുന്ന ഒരു റോൾസ് റോയ്‌സ് ഫാന്റം VIII EWB മോഡലാണത്. 6.75 ലിറ്റർ V12 ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ലക്ഷ്വറി ലാൻഡ് യാച്ച് വിഭാഗത്തിൽ പെട്ട റോൾസ് റോയ്‌സ് ഫാന്റം VIII EWB മോഡലിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഈ എഞ്ചിൻ 571 bhp കരുത്തിൽ പരമാവധി 900 Nm torque വരെ ഉത്പാദിപ്പിക്കും.

kavya marans car collection

സാറ്റലൈറ്റ് എയ്ഡഡ് ട്രാൻസ്മിഷൻ എന്ന് വിളിക്കപ്പെടുന്ന ജിപിഎസ് പ്രവർത്തനക്ഷമമാക്കിയ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് റോൾസ് റോയ്‌സ് ഫാന്റം VIII EWB പതിപ്പിന്റെ കൂറ്റൻ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. പലതരം കസ്റ്റൈമേസേഷനുകൾ സാധ്യമായിട്ടുള്ള വാഹനമാണിത്. കാവ്യ ഏതെങ്കിലും തരത്തിലുള്ള കസ്റ്റമൈസേഷൻ ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

അടുത്തതായി ബിഎംഡബ്ല്യുവിൻ്റെ ഫ്ലാഗ്ഷിപ്പ് മോഡലായ i7 ആണ്. 2.03 കോടി രൂപയാണ് ബിഎംഡബ്ല്യു i7 ഇവിയുടെ എക്സ്‌ഷോറൂം വില. ജര്‍മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയിലെത്തിച്ച ആഡംബര ഇലക്ട്രിക് സെഡാനാണ് ബിഎംഡബ്ല്യു i7. അടിസ്ഥാനപരമായി പുതിയ 7 സീരീസിന്റെ ഓള്‍-ഇലക്ട്രിക് പതിപ്പാണ് i7 ഇലക്ട്രിക്. ഒരൊറ്റ വേരിയന്റിലെത്തുന്ന ഈ വൈദ്യുത വാഹനം പൂര്‍ണമായും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.

kavya marans car collection

ഏറ്റവും പുതിയ സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, സൗകര്യം, സുരക്ഷാ സവിശേഷതകള്‍ എന്നിവയോടെയാണ് ഇത് വരുന്നത്. ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും വേണ്ടി രണ്ട് കര്‍വ്ഡ് ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ ആദ്യത്തേതിന് 14.9 ഇഞ്ച് യൂണിറ്റും രണ്ടാമത്തേതിന് 12.3 ഇഞ്ച് യൂണിറ്റുമാണ് ലഭിക്കുക. റിയര്‍ യാത്രക്കാര്‍ക്കായി ആമസോണ്‍ ഫയര്‍ ടിവി ബില്‍റ്റ്-ഇന്‍ ഉള്ള 31.3 ഇഞ്ച് 8K റെസല്യൂഷന്‍ തിയറ്റര്‍ സ്‌ക്രീനോടുകൂടിയ സിനിമാ അനുഭവമാണ് ഇവിയുടെ പ്രധാന ഹൈലൈറ്റ്.

കാവ്യയുടെ ഗാരേജിലെ മറ്റൊരു സുന്ദരി വാഹനമാണ് ഫെരാരി റോമ. 2021-ലാണ് ഫെറാറി ഈ കാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ കാര്‍ ഇടക്കിടെ ചെന്നൈയിലെ തെരുവകളിലൂടെ കറങ്ങുന്നത് ക്യാമറക്കണ്ണുകളില്‍ പതിയാറുണ്ട്. ഐക്കണിക് റോസ്സോ കോര്‍സ ഷെയ്ഡില്‍ പൂര്‍ത്തിയാക്കിയ റോമായാണ് കാവ്യയുടെ പക്കലുള്ളത്. യെല്ലോ ബ്രേക്ക് കാലിപ്പറുകളുള്ള സില്‍വര്‍ അലോയ് വീലുകളും ഇതിന് ലഭിക്കുന്നു.

kavya marans car collection

3.9 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് ഫെറാറി റോമയുടെ കരുത്ത്. 690 bhp പവറും 760 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 8 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ റിയര്‍ വീലിലേക്ക് പവര്‍ അയക്കുന്നു. 4.5 കോടി രൂപയാണ് ഈ മോഡലിന്റെ വില.

സണ്‍റൈസേഴ്‌സ് ഉടമകളുടെ പക്കലുള്ള മറ്റൊരു വിലപിടിപ്പുള്ള കാറാണ് ബെന്റ്‌ലി ബെന്റയ്ഗ എക്‌സ്റ്റന്റഡ് വീല്‍ബേസ് പതിപ്പ്. സാധാരണ ബെന്റെയ്ഗയേക്കാള്‍ 180 mm നീളം കൂടുതലാണ് ഈ എസ്‌യുവിക്ക്. കാന്‍ഡി റെഡ് നിറത്തിലുള്ള ബെന്റ്‌ലി ടര്‍ബൈന്‍ ശൈലിയിലുള്ള 22 ഇഞ്ച് അലോയ് വീലുകളോടും കൂടിയാണ് വരുന്നത്.

എസ്‌യുവിയിലെ 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 പെട്രോള്‍ എഞ്ചിന്‍ പരമാവധി 550 bhp പവറും 770 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ജോടിയാക്കുന്നു. 6 കോടി രൂപ മുതലാണ് ഈ ബെന്റ്‌ലി മോഡലിന്റെ എക്‌സ്‌ഷോറൂം വില തുടങ്ങുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, April 16, 2025, 18:01 [IST]
English summary
Sunrisers hyderabad ceo kavya marans exclusive car collection detailed video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X