എന്നാ ഒരു സ്പീഡാണടാ ഉവ്വേ; എക്സപ്രസ് ഹൈവേയിൽ സൂപ്പർ കാറുകളുടെ ഓട്ടപ്പാച്ചിൽ
ഇന്ത്യയിൽ സൂപ്പർ കാറുകൾക്ക് ചീറിപ്പായാനുളള റോഡുകളുളളത് എക്സ്പ്രസ് ഹൈവേകളിലാണ്. എന്നാൽ അവിടെ വേഗപരിധി 120 കിലോമീറ്റർ ആണ്, ഒരു സൂപ്പർ കാറിനെ സംബന്ധിച്ചിടത്തോളം മണിക്കൂറിൽ 300 കിലോമീറ്റർ സ്പീഡിൽ വരെ പായാൻ സാധിക്കും. ഇത്രയും കാശ് കൊടുത്ത് ഒരു സൂപ്പർ കാർ വാങ്ങിയിട്ട് വേഗത കുറച്ച് പോകണം എന്ന് പറഞ്ഞാൽ ആരു കേൾക്കാൻ പോകുന്നില്ല എന്നതാണ് സത്യം. ഡൽഹി-മുംബൈ എക്സ്പ്രസ് വേ, പ്രത്യേകിച്ച് രാജസ്ഥാനിലെ ഗുഡ്ഗാവ്-ദൗസ സെക്ഷൻ, ആഡംബര കാർ പ്രേമികളുടെ ഇഷ്ട റോഡായി മാറിയതിൻ്റെ കാരണം അറിയണ്ടേ.
ഫെരാരി, പോർഷെ, ബിഎംഡബ്ല്യു, മെർസിഡീസ് ബെൻസ് എന്നീ വലിയ കൊമ്പൻമാരെല്ലാം തകർപ്പൻ വേഗതയിൽ റോഡിലൂടെ പായുന്നതും അനായാസമായി 200 മുതൽ 260 കിലോമീറ്റർ വേഗത കൈവരിക്കുന്നതും കാണാൻ സാധിക്കും. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ ഇടനാഴി കൂടിയായ ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയുടെ പരമാവധി വേഗത മണിക്കൂറിൽ 120 കിലോമീറ്ററാണ്.

എക്സ്പ്രസ് വേയിൽ സ്ഥാപിച്ചിരിക്കുന്ന വെഹിക്കിൾ സ്പീഡ് ഡിറ്റക്ഷൻ സിസ്റ്റത്തിൻ്റെ കണക്കുകൾ പ്രകാരം പ്രതിദിനം ശരാശരി 20,000 വാഹനങ്ങൾ എക്‌സ്പ്രസ് വേ ഉപയോഗിക്കുന്നുണ്ടെങ്കിലും, വേഗത പരിധി ലംഘിക്കുന്ന ആഡംബര കാറുകളുടെ എണ്ണം ഒരു ദിവസം 500 എണ്ണത്തിന് മുകളിലാണ്. മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗതയിൽ പായുന്ന ഒരു റോൾസ് റോയ്‌സും മെഴ്‌സിഡസും രണ്ട് അപകടങ്ങൾക്ക് കഴിഞ്ഞ രണ്ട് മാസത്തിനിടെ എക്‌സ്പ്രസ് വേ സാക്ഷ്യം വഹിക്കുകയും ചെയ്തു.
ഇതിന് ശേഷം റോഡിൽ പ്രത്യേക ക്യാമറകൾ സ്ഥാപിക്കുകയും സ്ഥിരമായി പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ദേശീയ ഹൈവേ അതോറിറ്റിക്ക് വേഗ പരിധി ലംഘിക്കുന്നവരെ പിടികൂടാനുളള അധികാരമില്ലാത്തത് കൊണ്ട് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഈ വർഷം ആദ്യം തുറന്ന ഡൽഹി-മുംബൈ എക്സ്പ്രസ് വേ ഗുഡ്ഗാവിലെ സോഹ്‌ന മുതൽ രാജസ്ഥാനിലെ ദൗസ വരെ 246 കി.മീ. എട്ടുവരിപ്പാതയുള്ള ഈ എക്‌സ്പ്രസ്‌വേ പ്രധാന മെട്രോപോളിസുകളെ ബന്ധിപ്പിക്കുകയും യാത്രക്കാർക്ക് സൗകര്യമൊരുക്കുകയും ചെയ്യുന്നു.

ഇന്ത്യയിലെ ദേശീയ പാതകൾ എല്ലാം വൻതോതിലുളള നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. പല പുതിയ പ്രദേശങ്ങളിലുടേയും ദേശീയ പാതകൾ കടന്നുപോകുന്നുണ്ട്. അത് കൊണ്ട് ഹൈവേയിലൂടെയുളള യാത്രക്കാരുടെ അത്ര തന്നെ വർധിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹൈവേയിൽ യാത്ര ചെയ്യുന്ന പലർക്കും റോഡിന്റെ നിയമങ്ങൾ മനസ്സിലായിട്ടില്ല എന്നതാണ് മറ്റൊരു സത്യം.
പ്രധാനമായും ഹൈവേകളിൽ, വലതുവശത്തുള്ള റോഡാണ് ഏറ്റവും വേഗതയേറിയ റോഡ്, അതായത് വേഗത കൂട്ടി യാത്ര ചെയ്യാൻ വലതുവശം ചേർന്നു പോകുക. അതായത് വേഗത്തിൽ വാഹനമോടിക്കുന്നവർ വലത്തോട്ടും പതുക്കെ വാഹനമോടിക്കുന്നവർ ഇടത്തോട്ടും പോകണം. രണ്ടുവരി വൺവേ റോഡുകളിലെ റോഡ് നിയമങ്ങൾ ഇവയാണ്. എന്നാൽ പലരും ഇത് പാലിക്കാറില്ല എന്നതാണ് പ്രശ്നം. മെല്ലെ പോകുന്നവർ വലതുവശം ചേർന്ന് പോകുമ്പോൾ വേഗത്തിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്നു.
ഇത്തരത്തിൽ റോഡ് ഭാഗങ്ങളിൽ നീല ബോർഡിൽ റെഡ് ക്രോസ് അടയാളം ഉണ്ടെങ്കിൽ അത് നോ സ്റ്റോപ്പ് കോഡാണ്. അതായത് ആ ഭാഗത്ത് പതുക്കെ വാഹനം ഓടിക്കരുത്. നിർത്തരുത്. പാർക്ക് ചെയ്യരുത്. അവിടെ വാഹനം നിർത്തിയാൽ അപകടം ഉണ്ടാകാനുളള സാധ്യത കൂടുതലാണ്. അത് മാത്രമല്ല അവിടെ വാഹനം നിർത്തിയാൽ പിഴ ലഭിക്കും. ആ ഭാഗങ്ങളിൽ വാഹനം നല്ല വേഗതയിലായിരിക്കും വരുന്നത്. പെട്ടെന്ന് നിങ്ങൾ വാഹനം നിർത്തിയാൽ പിന്നിൽ ഇടിക്കാൻ സാധ്യതയുണ്ട്.
ഹൈവേകളിലൂടെ സഞ്ചരിക്കേണ്ട അവശ്യം വന്നാൽ ഓൺലൈനിൽ നിന്ന് ചില സിഗ്നലുകൾ നോക്കി മനസിലാക്കിയതിന് ശേഷം മാത്രമേ പോകാവു. നമ്മളുടെ ഒരു അബദ്ധം കൊണ്ട് കൂടെ യാത്ര ചെയ്യുന്നവരുടെ ജീവൻ കൂടി നഷ്ടപ്പെടാതിരിക്കട്ടെ. കേന്ദ്ര ഹൈവേ അതോറിറ്റി നിയമങ്ങളും ചിഹ്നങ്ങളും മനസിലാക്കി തരുന്നതിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. പ്രത്യേകിച്ച് മൺസൂൺ കാലങ്ങളിൽ അപകടം കൂടുതലായിരിക്കും.
വളരെ സൂക്ഷിച്ചും ശ്രദ്ധയോടെയും വേണം ഹൈവേകളിൽ വാഹനമോടിക്കുമ്പോൾ. ഭാരവാഹനങ്ങൾക്ക് എപ്പോഴാണ് നിയന്ത്രണം വിടുന്നത് എന്ന് നമ്മൾക്ക് ഒരിക്കലും പറയാൻ കഴിയില്ലല്ലോ. എല്ലാവരും പറയുന്നതാണ് നമ്മൾ എത്ര ശ്രദ്ധിച്ചാലും എതിരെ വരുന്ന വ്യക്തി മര്യാദയ്ക്ക് അല്ല വാഹനം ഓടിക്കുന്നതെങ്കിൽ വല്ല കാര്യമുണ്ടോ എന്ന്. അങ്ങനെ ഒരിക്കലും ചിന്തിക്കരുത്.നമ്മൾ ശ്രദ്ധിക്കാനുളളതും സൂക്ഷിക്കാനുളളതും ചെയ്യുക.അതാണ് വേണ്ടത്
അഥവാ വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ പേടിക്കേണ്ട കാര്യമൊന്നുമില്ല, ആദ്യം ചെയ്യേണ്ടത് വാഹനം നിർത്തുക എന്നതാണ്. വണ്ടി നിർത്തി കാര്യങ്ങൾ പരിഹരിക്കാൻ അനുവദിക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. ഇത് നിങ്ങളുടെ നിയമപരമായ ബാധ്യത മാത്രമല്ല ധാർമികവും കൂടിയാണെന്ന് എപ്പോഴും ഓർമിക്കണം. അപകടം വലുതല്ലെങ്കിൽ പോലും, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിക്കരുത്.


Click it and Unblock the Notifications








