ഷാരൂഖിനും രൺബീറിനും റോൾസ് റോയ്സ്, മറ്റുള്ളവർക്ക് ബസ്; അംബാനി കല്യാണത്തിന് തിളങ്ങിയ വാഹന ലോകത്തെ സെലിബ്രിറ്റികൾ

രാജ്യം മാത്രമല്ല ആഗോള തലത്തിൽ തന്നെ ജനങ്ങൾ ഉറ്റു നോക്കുന്ന അംബാനി - മർച്ചന്റ് കല്യാണം പൊടി പൊടിക്കുകയാണ്. അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹ ആഘോഷങ്ങൾ ജാംനഗറിൽ വളരെ സജീവമായി നടന്നു കൊണ്ടിരിക്കുകയാണ്, സിനിമാ ഇൻഡസ്ട്രി, വ്യവസായ പ്രമുഖർ, രാഷ്ട്രീയക്കാർ, സംഗീതജ്ഞർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള സെലിബ്രിറ്റികളെ ആകർഷിക്കുന്ന ഒന്നിലധികം ദിവസത്തെ ആഘോഷങ്ങളാണ് വിവാഹനത്തിന്റെ ഭാഗമായി ഇവിടെ സജ്ജമാക്കിയിരിക്കുന്നത്.

ലക്ഷ്വറിയുടെ പരമോന്നത സിമ്പലായ റോൾസ് റോയ്‌സും ബിഎംഡബ്ല്യുവും ഉൾപ്പെടെ നിരവധി വിദേശ നിർമ്മിതവും എക്സോട്ടിക്കുമായ കാറുകൾ താരനിബിഡമായ വേദിയിൽ കണ്ടെത്താൻ ആയിട്ടുണ്ട്. ഈ ചടങ്ങിൽ, ശ്രദ്ധയിൽപ്പെട്ടിട്ടുള്ള ഏറ്റവും ആഡംബരം നിറഞ്ഞ ചില കാറുകൾ/ പീപ്പിൾ മൂവറുകളെ നമുക്ക് പെട്ടെന്ന് ഒന്നു നോക്കിക്കളയാം.

ബ്രിട്ടീഷ് ആഡംബരത്തിൻ്റെ പ്രതിരൂപമായ രണ്ട് റോൾസ് റോയ്‌സ് കാറുകളാണ് ഇവിടെ ഏറ്റവും ശ്രദ്ധേയമായവ. എന്നാൽ, ജർമ്മൻ എഞ്ചിനീയറിംഗും ഇവിടെ ഒട്ടും പിന്നിൽ അല്ല എന്ന് വ്യക്തമാക്കി, ഒരു കൂട്ടം ഇലക്ട്രിക് ബിഎംഡബ്ല്യു മോഡലുകളുമുണ്ട്. പരിസ്ഥിതി സൗഹൃദമായ/ ഇക്കോ ഫ്രണ്ട്ലി സ്പോർട്ടിനെസിന്ഫെ ഒരു സ്പർശം ഇവ നൽകുന്നു.

റോൾസ് റോയ്‌സ് ഗോസ്റ്റ്: ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും രൺബീർ കപൂറിനും വേദിയിലേക്ക് എത്താൻ സൂപ്പർ ലക്ഷ്വറി റോൾസ് റോയ്‌സ് ഗോസ്റ്റ് മോഡലാണ് ലഭിച്ചത്. മറ്റ് സെലിബ്രിറ്റികൾക്ക് എല്ലാം ഒരു ലക്ഷ്വറി ബസാണ് അംബാനി കുടുംബം നൽകിയത്. ഇനി റോൾസ് റോയിസിലേക്ക് മടങ്ങിയാൽ, 571 bhp മാക്സ് പവറും 850 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 6.75 ലിറ്റർ ട്വിൻ ടർബോ V12 എഞ്ചിനാണ് ഈ കാറിന്റെ ഹൃദയം.

കസ്റ്റമൈസേഷൻ ഓപ്ഷനുകളും മറ്റ് കസ്റ്റമർ പ്രിഫറൻസുകളും ആരംഭിക്കുന്നതിന് മുമ്പ് ഈ ആഡംബര കാറിൻ്റെ എക്‌സ്-ഷോറൂം വില എന്നത് 7.95 കോടി രൂപയ്ക്ക് മുകളിലാണ്. വളരെ അധികം ആഡംബരം നിറഞ്ഞ റോൾസ് റോയ്സ് ഗോസ്റ്റിന്റെ ഒന്നിലധികം യൂണിറ്റുകൾ അംബാനി ഗരാജിലുണ്ട് എന്നതും ശ്രദ്ധേയമാണ്.

ബിഎംഡബ്ല്യു iX: അടുത്തതായി ശ്രദ്ധ പിടിുപര്രഉന്നത് ബിഎംഡബ്ല്യുവിൻ്റെ ഇലക്ട്രിക് എസ്‌യുവിയായ iX എന്ന മോഡലാണ്. പ്രത്യേക, ഇവൻ്റ് പ്രചോദിതമായ ഫ്ലോറൽ തീമിൽ സജ്ജീകരിച്ച നിരവധി ബിഎംഡബ്ല്യു കാറുകളും വേദിയിൽ കാണപ്പെട്ടു. 326 bhp പരമാവധി കരുത്തും 630 Nm പീക്ക് torque ഉം ബിഎംഡബ്ല്യു iX -നുണ്ട്.

ഓരോ ആക്‌സിലിലും ഒന്ന് വീതം, ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സെറ്റപ്പ് ഈ എസ്‌യുവിക്ക് ഓൾ വീൽ ഡ്രൈവ് കപ്പാസിറ്റി വാഗ്ദാനം ചെയ്യുന്നു. 1.21 കോടി രൂപ മുതലാണ് ഈ ഇവിയുടെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. സിംഗിൾ ചാർജിൽ 425 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

റേഞ്ച് റോവർ: വിവാഹ വേദിയിൽ മനം കവർന്ന എക്സോട്ടിക് കാറുകളിൽ ഒരു റേഞ്ച് റോവർ എസ്‌യുവിയും ഉണ്ടായിരുന്നു. റേഞ്ച് റോവറിൻ്റെ അഞ്ചാം തലമുറ മോഡൽ ഒരു പുത്തൻ മോഡേണിസ്റ്റ് ഡിസൈൻ സമീപനം അവതരിപ്പിക്കുന്നു. ഇത് നമ്മുടെ കണ്ണുകൾക്ക് വളരെ ആകർഷകമായ ഒരു സ്റ്റൈലിംഗാണ് ഫീച്ചർ ചെയ്യുന്നത്.

2022 റേഞ്ച് റോവറിന് അസാധാരണമായ ഡ്രാഗ് കോഫിഫിഷ്യൻ്റ് 0.30 മാത്രമേയുള്ളൂ എന്നത് ശ്രദ്ധേയമാണ്, ഇത് ആഗോളതലത്തിൽ ഏറ്റവും എയറോഡൈനാമിക് കാര്യക്ഷമമായ ലക്ഷ്വറി എസ്‌യുവികളിലൊന്നാക്കി മോഡലിനെ സ്ഥാപിക്കുന്നു. അതിനാൽ, ഈ മോഡൽ അത് വാഗ്ദാനം ചെയ്യുന്ന ഇന്റീരിയർ സ്പെയ്സിനും സൗകര്യത്തിനും ഒപ്പം സ്‌പോർടിനസിൻ്റെ ഒരു സ്പർശം കൂടെ ചേർക്കുന്നു.

More from DriveSpark

Article Published On: Monday, March 4, 2024, 18:00 [IST]
English summary
Super exotic and luxury cars seen in anant ambanis radhika merchants wedding celebrations
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X