സൂപ്പർകാറുകൾക്ക് ഇന്ത്യൻ നിരത്ത് നൽകിയ സൽക്കാരം, ഇതിച്ചിരി കടുപ്പമായിപ്പോയി!!

By Praseetha

കാറോ ബൈക്കോ എന്തുമാകട്ടെ ഇന്ത്യൻ റോഡിൽ ഓടിച്ചെടുക്കാനുള്ള പാട് അനുഭവിക്കുന്നവർക്കെ അതറിയാൻ സാധിക്കുകയുള്ളൂ അപ്പോൾ പിന്നെ സൂപ്പർകാർ ഓടിച്ചാലുള്ള സ്ഥിതി എന്താകും. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ തിരക്കു പരിഗണിക്കുമ്പോഴും നിരത്തുകളുടെ സ്ഥിതിയാലോചിക്കൂമ്പോഴും സൂപ്പർകാറുകൾക്ക് പറ്റിയ നാടാണോ ഇന്ത്യയെന്ന് പലപ്പോഴും തോന്നിപ്പോകും.

തിരക്കും സ്ഥലപരിമിതിയും മാറ്റിവെച്ചാൽ പിന്നെ റോഡ് നിറയെ കന്നുകാലികളും പട്ടികളുമായിരിക്കും സൂപ്പർകാറുകളെ വരവേൽക്കാൻ. ഇതുകൂടാതെ കാറൊന്ന് തൊട്ടുനോക്കാനും വരഞ്ഞിട്ട് ഭാവനാസൃഷ്ടികൾ കാഴ്ചവെക്കാനും വേറെയും ചിലർ. എന്തോക്കെ അങ്കലാപ്പുകൾക്കിടയിലൂടെ വേണം കാറൊന്ന് ഓടിച്ചു പോകാൻ. ചിലപ്പോൾ ആരേയും കുറ്റം പറയേണ്ടതായിട്ട് വരില്ല സ്വന്തം കൈപ്പിഴയാലും അപകടങ്ങൾ വരുത്തിവയ്ക്കുന്നവർ നിരവധിയാണ്. അത്തരത്തിൽ ഇന്ത്യൻ നിരത്ത് വേദിയായിട്ടുള്ള ചില വിചിത്ര അപകടങ്ങളാണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്.

രണ്ടര കോടി പോഷെ കത്തിയമർന്നപ്പോൾ

രണ്ടര കോടി പോഷെ കത്തിയമർന്നപ്പോൾ

ഹൈദ്രബാദ് റിംഗ് റോഡിലാണ് ഈ സംഭവം. കനത്ത മഴയിൽ പോഷെ 911 ടർബോ 250 കിലോമീറ്ററിൽ വേഗതയിൽ ഓടിക്കുകയായിരുന്ന ഒരു ബിസിനസുകാരന് കാറിന്മേലുള്ള തന്റെ നിയന്ത്രണം വിടുകയും കാറുചെന്ന് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇന്ധനടാങ്കിന് തീപിടിച്ച് കാർ മൊത്തമായി കത്തി നശിച്ചു. എന്നാൽ ഡ്രൈവറാകട്ടെ അതിവിദഗ്ദ്ധമായി രക്ഷപ്പെടുകയും ചെയ്തു.

ആറുകോടി ലംബോർഗിനിയുടെ കാര്യം കഷ്ടം തന്നെ!!

ആറുകോടി ലംബോർഗിനിയുടെ കാര്യം കഷ്ടം തന്നെ!!

കണ്ടാലാരും ഞെട്ടുന്ന തരത്തിലുള്ള നാശമാണ് ഈ ലംബോർഗിനിക്കുണ്ടായിരിക്കുന്നത്. കഴിഞ്ഞമാസം ദില്ലിയിലായിരുന്നു ഈ സംഭവം അരങ്ങേറിയത്. അമിതവേഗതയായിരുന്നു അപകടകാരണമായി വ്യക്തമാക്കിയിട്ടുള്ളത്. നിയന്ത്രണം വിട്ട കാർ ആദ്യം ചെന്ന് ഡിവൈഡറിന് ഇടിക്കുകയും പിന്നീട് അടുത്തുള്ള കോൺക്രീറ്റ് തൂണിനുമിടിച്ച് തലകീഴായി മറിയുകയായിരുന്നു. കാറിന്റെ പിൻ ചക്രങ്ങൾ തെറിച്ചുപോകണമെങ്കിൽ ഇടിയുടെ ആഘാതം എത്രമാത്രമായിരിക്കണം. പോരാത്തതിന് കാറുടമ നമ്പർ പ്ലെയിറ്റും കൊണ്ട് ഈ ആറുകോടിയുടെ കാറുമുപേക്ഷിച്ച് കടന്നു കളഞ്ഞു എന്നതാണ് അതിലേറെ രസം.

ഈ ഹംബ് ഒന്നുകടന്നുകിട്ടിയാൽ...

ഈ ഹംബ് ഒന്നുകടന്നുകിട്ടിയാൽ...

ഇന്ത്യൻ നിരത്തിൽ പണിതുവെയ്ക്കുന്ന ഹംബുകളെ കുറിച്ച് പറയേണ്ടതില്ലല്ലോ. അടികടി ചാടികടക്കേണ്ടി വരുന്ന ഹംബുകൾ തന്നെയാണ് ഹൈവേ യാത്രകൾക്കിടയിൽ വില്ലനായി എത്തുന്നത്. ഇവിടെ വേഗക്കാരനായ വെയ്റോൺ നിരത്തിലെ ഹംബ് മുറിച്ച് കടക്കാൻ പ്രയാസപ്പെടുകയാണ്. ഹൈദ്രബാദ് ഹൈവേയാണ് ഈ സംഭവത്തിന് വേദിയായത്.

പട്ടിക്ക് മൂത്രമൊഴിക്കാൻ കിട്ടയൊരു സ്ഥലം!!

പട്ടിക്ക് മൂത്രമൊഴിക്കാൻ കിട്ടയൊരു സ്ഥലം!!

3.9സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന കാറാണ് ഗല്ലാർഡോ എന്നക്കാര്യം ഈ പട്ടിക്കറിയോ? കാറിന്റെ കളർ ഇഷ്ടപ്പെട്ടുകാണില്ലായിരിക്കും എന്നാലൊന്നു മൂത്രമൊഴിച്ചേക്കാം എന്നു കരുതികാണും.

തരിപ്പണമായ ലംബോർഗിനി ഗല്ലാർഡോ

തരിപ്പണമായ ലംബോർഗിനി ഗല്ലാർഡോ

ദില്ലി ക്ലബിലെ പാർട്ടിയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് മദ്യലഹരിയിലായിരുന്ന ചെറുപ്പക്കാരൻ തന്റെ കോടികൾ വിലമതിക്കുന്ന കാർ തകർത്ത് തരിപ്പണമാക്കിയത്. നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് തൂണിന് ചെന്നിടിച്ച് പൂർണമായും തകർന്ന നിലയിലായിരുന്നു.

കത്തിയമരുന്ന ഓ‍ഡി ആർ8

കത്തിയമരുന്ന ഓ‍ഡി ആർ8

ദില്ലി നഗരത്തിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോഴാണ് ആർ8 കത്തിയമർന്നത്. കാറിൽ നിന്നുമുയരുന്ന പുക ആളുകളുടെ ശ്രദ്ധയിൽ പെട്ടതിനാൽ ഡ്രൈവർ വൻ ആപത്തിൽ നിന്ന് രക്ഷപ്പെട്ടു. ഷോട്ട് സർക്യുട്ടായിരുന്നു തീപ്പിടുത്തതിന് കാരണമായി കണ്ടെത്തിയത്.

സിഗ്നലിൽ ഏതുകാറായാലും പെടും..

സിഗ്നലിൽ ഏതുകാറായാലും പെടും..

ലംബോർഗിനിയോ, ബിഎംഡബ്ല്യൂയോ, ഫെരാരിയോ കാറേതുമായിക്കോട്ടെ ട്രാഫിക് സിഗ്നൽ എല്ലാവർക്കും ബാധകമാണ്. ബാംഗ്ലൂർ നിരത്തിലെ ട്രാഫിക്കിലാണ് ഈ മൂന്ന് കാറുകളും ഒരുമിച്ച് ബിഎംടിസി ബസിന് പിന്നിലായി അകപ്പെട്ടുപോയത്. ഈ രംഗം ഒരു ക്യാമറാക്കരാന്റെ കണ്ണിൽപ്പെട്ടതും ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റും ചെയ്യുകയും ചെയ്തു.

സ്ത്രീകൾ സൂപ്പർകാർ ഓടിച്ചാൽ!!

സ്ത്രീകൾ സൂപ്പർകാർ ഓടിച്ചാൽ!!

പൊതുവെ സ്ത്രീകൾ വണ്ടിയോടിച്ച് വരുത്തിവയ്ക്കുന്ന പാളിച്ചകളെല്ലാം സോഷ്യൽ മീഡിയ വലിയ ആഘോഷമാകാറുണ്ട്. അടുത്തിടെ മുംബൈയിലെ ഒരു എംഎൽഎയുടെ ഭാര്യ വരുത്തിവെച്ച അപകടമിപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. ഷോറൂമിൽ നിന്നിറക്കി വെറും അരമണിക്കൂറിനുള്ളിലാണ് ഈ പുത്തൻ സൂപ്പർകാർ അപകടത്തിൽപ്പെടുന്നത്. എംഎൽഎ ഭാര്യയ്ക്ക് പിറന്നാൾ സമ്മാനമായി നൽകിയതായിരുന്നു ഓറഞ്ച് നിറത്തിലുള്ള ലംബോർഗിനി ഹുറേകാൻ.

ഇതിച്ചിരി കടുപ്പമായിപ്പോയി!!

ഇതിച്ചിരി കടുപ്പമായിപ്പോയി!!

കാറുടമയുടെ പിഴവിനാൽ സംഭവിച്ച അപകടമാണ് മേൽപ്പറഞ്ഞവയെങ്കിൽ അതിൽ നിന്നും വ്യത്യസ്തമായി ഹോട്ടൽ ജോലിക്കാരന്റെ കൈപ്പിഴയാണിതെന്ന് വേണം പറയാൻ. ദില്ലി ലാ മെരിഡിയൻ ഹോട്ടലിൽ ഒരു മീറ്റിംഗിന് വന്ന ബിസിനസുകാരൻ വാലറ്റ് പാർക്കിംഗിനായി നൽകിയപ്പോഴാണ് അപകടം സംഭവിച്ചിരിക്കുന്നത്. നാലു കോടിയുടെ ലംബോർഗിനി ഗല്ലാർഡോയാണ് ഹോട്ടൽ ജീവനക്കാരന്റെ അശ്രദ്ധയിൽ തരിപ്പണമായത്.

കൂടുതൽ വായിക്കൂ

തെലുങ്ക് സൂപ്പർതാരം നാഗാർജ്ജുനയ്ക്ക് പിറന്നാൾ സമ്മാനമായി ബീമ്മർ

ലണ്ടൻ സായിപ്പുകളെ നോക്കുകുത്തികളാക്കി അറബിനാട്ടിൽ നിന്നും സൂപ്പർകാറുകൾ

More from DriveSpark

Article Published On: Saturday, September 3, 2016, 14:10 [IST]
English summary
11 Supercars That Have Been Badly Treated In India
കൂടുതല്‍... #കാർ #car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X