1650 കോടി രൂപയുടെ ആസ്തിയുളള നടൻ, ഗാരേജിൽ സ്വന്തമായുളളത് റോൾസ് റോയ്സ് ഫാൻ്റം മുതൽ വെൽഫയർ വരെ

കാർ കളക്ഷനിൽ മോളിവുഡും ബോളിവുഡും കഴിഞ്ഞാൽ അതേ വാഹനകമ്പവുമായി നിൽക്കുന്ന തെലുങ്ക് നടിനടൻമാരുണ്ട്, അതിൽ പ്രമുഖനാണ് സൂപ്പർസ്റ്റാർ ചിരഞ്ജീവി. ഓഗസ്റ്റ് 22ന് അദ്ദേഹത്തിൻ്റെ 68-ാമത് ജന്മദിനമായിരുന്നു. ആഡംബര ഫോർ വാഹനങ്ങളോടുളള ചിരഞ്ജീവിയുടെ കമ്പം അദ്ദേഹത്തിൻ്റെ ആകർഷകമായ കാർ ശേഖരത്തിൽ നിന്ന് വ്യക്തമാണ്. ഒരു ആഡംബര റോൾസ് റോയ്സ് ഫാൻ്റം മുതൽ ടൊയോട്ട ലാൻഡ് ക്രൂയിസർ വരെ, അദ്ദേഹത്തിന് നിരവധി ഫാൻസി കാറുകൾ ഉണ്ട്. റോൾസ് റോയ്സ് ഫാൻ്റത്തിന് ഏകദേശം 10-11 കോടി രൂപ വരെയാണ് വില. അതോടൊപ്പം തന്നെ ടൊയോട്ട ലാൻഡ് ക്രൂയിസർ മൂന്നാം തലമുറയ്ക്ക് 90 ലക്ഷം രൂപയോളം വരും.

ടൊയോട്ട ലാൻഡ് ക്രൂയിസർ നാലാം തലമുറ, റേഞ്ച് റോവർ വോഗ്, റേഞ്ച് റോവർ ഓട്ടോബയോഗ്രഫി, ടൊയോട്ട വെൽഫയർ എന്നിങ്ങനെയാണ് താരത്തിൻ്റെ ഗാരേജിലെ ആഡംബര വാഹനങ്ങളുടെ ലിസ്റ്റ്. ചിരഞ്ജീവിയുടെ ഏറ്റവും പുതിയ കാർ ശേഖരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ടൊയോട്ട വെൽഫയർ ആണ്, അതിൻ്റെ വില ഏകദേശം ഒരു കോടി രൂപയാണ്. 5 ലക്ഷം രൂപ മുടക്കി ഇഷ്ടനമ്പരും സ്വന്തമാക്കിയിട്ടുണ്ട്.

1650

സെലിബ്രിറ്റികൾക്കിടയിൽ പോലും അപൂർവമായ ഒരു ആഡംബര സ്വകാര്യ വിമാനം ഉപയോഗിക്കുന്ന വ്യക്തിയാണ് ചിരഞ്ജീവി. അതിൻ്റെ കൃത്യമായ വില വെളിപ്പെടുത്തിയിട്ടില്ല. താരം പുതിയതായി ഗാരേജിലേക്ക് എത്തിച്ച വെൽഫയറിൻ്റെ വിശദാംശങ്ങൾ പരിശോധിക്കുകയാണെങ്കിൽ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഈ പ്രീമിയം എംപിവി വിവിധ അന്താരാഷ്ട്ര വിപണികളില്‍ വെന്നിക്കൊടി പാറിച്ച ശേഷമാണ് ഇന്ത്യയില്‍ എത്തിയത്. നമ്മുടെ നാട്ടിലെ പണക്കാരായ ആളുകളും സെലിബ്രിറ്റികളും ഈ ആഡംബര വാഹനത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

വിശാലവും സൗകര്യപ്രദവുമായ ഇന്റീരിയറാണ് ഈ കാറിന്റെ പ്രധാന ആകര്‍ഷണം. ദീര്‍ഘദൂര യാത്രകള്‍ക്ക് പോകുന്ന ബിസിനസ് പ്രൊഫഷണലുകളും ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്ക് പായുന്ന നടീ-നടന്‍മാരും സുഖകരമായ യാത്രകള്‍ക്കായി വെല്‍ഫെയര്‍ തെരഞ്ഞെടുക്കുന്നു. ഈ ലക്ഷ്വറി എംപിവിയുടെ മുന്‍ഭാഗം വളരെ വലുതാണ്. അതിന്റെ പ്രീമിയം ലുക്കിനെ നിര്‍വചിക്കുന്ന ക്രോം-ഫിനിഷ്ഡ് ഗ്രില്ലും ഉണ്ട്.

1650

ജപ്പാനീസ് ബ്രാന്‍ഡില്‍ നിന്നുള്ള ആഡംബര എംപിവിയായ വെല്‍ഫെയര്‍ നൂതന സാങ്കേതികവിദ്യയും യാത്രക്കാര്‍ക്ക് മികച്ച സുഖസൗകര്യങ്ങളും ഒരുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഹായ്, വിഐപി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയില്‍ വെല്‍ഫയര്‍ വില്‍പ്പനയ്ക്ക് എത്തുക. രണ്ടാമത്തേതിന് എക്‌സിക്യൂട്ടീവ് ലോഞ്ച് പാക്കേജും ലഭിക്കുന്നുണ്ട്.

190 bhp പവറും 240 എന്‍എം ടോര്‍ക്കും ഉത്പ്പാദിപ്പിക്കുന്ന 2.5-ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് ഹുഡിന് കീഴിലുള്ളത്. സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വഴി നാല് വീലിലേക്കും പവര്‍ അയക്കുന്നത്. കൊട്ടാര സമാനമായ അനുഭവമാണ് ഈ ആഡംബര കാറിന്റെ അകത്തളം സമ്മാനിക്കുന്നത്.

1650

മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ഓപ്പണ്‍/ക്ലോസ് ഫംഗ്ഷനുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കള്‍, സീറ്റുകളില്‍ പ്രീമിയം ലെതര്‍ മെറ്റീരിയല്‍, ഡാഷില്‍ സോഫ്റ്റ്-ടച്ച് മെറ്റീരിയല്‍, 14 ഇഞ്ച് ഫ്‌ലോട്ടിംഗ്-ടൈപ്പ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ADAS ഫീച്ചറുകള്‍, 360-ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ്, ഹീറ്റഡ് സവിശേഷതകളുള്ള സീറ്റുകള്‍ എന്നിവയെല്ലാമാണ് വെല്‍ഫയറിനെ ആഡംബര പൂര്‍ണമാക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, August 26, 2024, 14:44 [IST]
English summary
Superstar chiranjeevis car collection rolls royce phantom to toyota vellfire
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X