നയൻതാരയുമായി കൊമ്പുകോർത്ത കോളിവുഡിലെ ബ്രൂസ്‌ലി, വന്നിറങ്ങിയത് ആഡംബര എസ്‌യുവിയിൽ
തമിഴ് സിനിമയിലെ പ്രധാന സംസാരവിഷയമായിരുന്നു ധനുഷ്-നയൻതാര കൊമ്പുകോർക്കൽ. ഇപ്പോൾ വിവാദങ്ങളെല്ലാ കെട്ടടങ്ങിയെങ്കിലും അങ്ങിങ്ങായി ചെറിയ പൊട്ടലും ചീറ്റലും കേൾക്കുന്നുണ്ട്. ഇതിനിടയ്ക്ക് ധനുഷ് വിമാനത്താവളത്തിൽ വന്നിറങ്ങുന്ന ധനുഷിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. രജനീകാന്തിൻ്റെ മരുമകനായതോടെ താരം കൂടുതൽ പ്രശസ്തനായി. അതിനുശേഷം അദ്ദേഹം അഭിനയിച്ച പല ചിത്രങ്ങളും ഹിറ്റായതോടെ ജനമനസിൽ വലിയ സ്ഥാനം നേടി കൊടുത്തു. ഹിന്ദി സിനിമയിലും അത് പോലെ തന്നെ ഹോളിവുഡ് സിനിമകളിലും ധനുഷ് അഭിനയിച്ചിട്ടുണ്ട്. താരം വന്നിറങ്ങിയ മെർസിഡീസ് ബെൻസിൻ്റെ എസ്‌യുവിയെ കുറിച്ച് അറിയാൻ തുടർന്ന് വായിക്കാൻ മറക്കാതിരിക്കുക.
മെര്‍സിഡീസിന്റെ ജനപ്രിയ മോഡലുകളില്‍ ഒന്നായ GLS പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. എന്നാല്‍ ധനുഷിൻ്റെ കൈവശം ഏത് വേരിയന്റാണ് എന്ന് വ്യക്തമല്ല. മെര്‍സിഡീസ് ബെന്‍സ് GLS 450 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 362 bhp പവറും 750 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. മറുവശത്ത് GLS 450 എ്‌സ്‌യുവിയിലെ് 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 375 bhp പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും ഓള്‍-വീല്‍ ഡ്രൈവിനൊപ്പം 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇന്ത്യയിലെ സെലിബ്രിറ്റികള്‍ക്കിടയില്‍ ഏറെ ഇഷ്ടപ്പെടുന്ന മൂന്ന്-വരി എസ്‌യുവികളില്‍ ഒന്നാണ മെര്‍സിഡീസ് ബെന്‍സ് GLS. നിരവധി ബോളിവുഡ് താരങ്ങളും ബിസിനസുകാരും ഈ ആഡംബര എസ്‌യുവി ഇതിനോടകം വാങ്ങിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യമാണ് എസ്‌യുവി മുഖംമിനുക്കി വിപണിയില്‍ എത്തിയത്.
തിരശ്ചീനമായി ഘടിപ്പിച്ചിരിക്കുന്ന 4-സ്ലാറ്റ് സില്‍വര്‍ റേഡിയേറ്റര്‍ ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പുതിയ എയര്‍ ഇന്‍ലെറ്റ് ഗ്രില്ലുകള്‍, ഹൈ-ഗ്ലോസ് ബ്ലാക്ക് സറൗണ്ടുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റ് എന്നിവയാണ് പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. പുതിയ കാറ്റലാന ബ്രൗണ്‍, ബഹിയ ബ്രൗണ്‍ അപ്ഹോള്‍സ്റ്ററി ഓപ്ഷനുകള്‍, പുതുക്കിയ MBUX ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതുക്കിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, 13-സ്പീക്കര്‍ ബര്‍മെസ്റ്റര്‍ 590-വാട്ട് സൗണ്ട്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ് എന്നിങ്ങനെ ഫീച്ചറുകളാല്‍ സമ്പന്നമാണ് ഈ ജര്‍മന്‍ എസ്‌യുവി.
ഒന്നിലധികം എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) എന്നിവ ആഡംബര എസ്‌യുവിക്ക് സുരക്ഷയൊരുക്കുന്നു. മെർസിഡീസ് ബെൻസിൻ്റെ ലൈനപ്പിൽ അത്യാവശം ഡിമാൻ്റുളള മോഡലാണ് ഇ ക്ലാസ്. നിലവില്‍ E 200, E 220d, E 450 എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഓഫര്‍ ചെയ്യുന്നത്.
ഇ-ക്ലാസ് E 200 വേരിയന്റിന് 78.50 ലക്ഷം രൂപയാണ് വില. അതേസമയം ഇ-ക്ലാസ് E 220d വേരിയന്റിന് 81.50 ലക്ഷം രൂപയും ഇ-ക്ലാസ് E 450 വേരിയന്റിന് 92.50 ലക്ഷം രൂപയുമാണ് വില. എക്‌സ്‌ഷോറൂം വിലയാണിത്. വർധിപ്പിച്ച വിലകൾ നോക്കിയാൽ E200,E220d എന്നീ രണ്ട് വേരിയൻ്റുകൾക്ക് ഒരു ലക്ഷം രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന്റെ ഹൃദയം.

പരമാവധി 197 PS പവറും 320 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ ഔഡി A6, ബിഎംഡബ്ല്യു 5 സീരീസ് എന്നിവയുള്‍പ്പെടെയുള്ള കാറുകളോടാണ് മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് മത്സരിക്കുന്നത്. ഇരട്ട സ്‌ക്രീനുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, പ്രീമിയം സൗണ്ട് സിസ്റ്റം, ലെതർ അപ്‌ഹോൾസ്റ്ററി എന്നിവയും അതിലേറെയും ഉള്ള ഒരു ഉയർന്ന ഇൻ്റീരിയറും വാഹനത്തിൽ ലഭിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








