369 ഗാരേജിലേക്ക് പുതിയ അതിഥി; തിരിച്ചു വരവ് ഗംഭീരമാക്കാൻ കിടിലൻ കാരവാൻ സ്വന്തമാക്കി മമ്മൂക്ക

സെലിബ്രിറ്റികളും അത് പോലെ തന്നെ ബിസിനസുകാരുമാണ് കൂടുതലായി കാരവാൻ ഉപയോഗിക്കുന്നത്. മലയാള സിനിമയിൽ പല നടൻമാർക്കും സ്വന്തമായി കാരവാൻ ഉണ്ട്. അതിൽ പ്രധാനിയാണ് സൂപ്പർസ്റ്റാർ മമ്മൂട്ടി. അദ്ദേഹത്തിൻ്റെ കാരവാൻ്റെ നമ്പർ പോലും 369 എന്നാണ്. ഇപ്പോഴിതാ താരം പുതിയ ഒരു ആഡംബര കാരവൻ കൂടി സ്വന്തമാക്കിയിരിക്കുകയാണ്. രണ്ട് കാരവാനുകളിൽ ഒരെണ്ണം കൊടുത്തിട്ടാണ് പുതിയ ഭാരത് ബെന്‍സിന്റെ 1017 ഷാസിയിൽ അത്യാഡംബര കാരവന്‍ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച കാരവാന്‍ നിര്‍മാതാക്കളായ ഓജസ് ഓട്ടോമൊബൈല്‍സാണ് പ്രത്യേകമായി കസ്റ്റമൈസ് ചെയ്തിരിക്കുന്ന കാരവാൻ പണിതിരിക്കുന്നത്.

കാരവാൻ്റെ വിശേഷങ്ങളിലേക്ക് വന്നാൽ ഏറ്റവും മികച്ച ഇൻ്റീരിയറാണ് കാരവാനിൽ ഒരുക്കിയിരിക്കുന്നത്. രണ്ട് മുറികളുള്ള ഈ വാഹനത്തിന്റെ ബെഡ്‌റൂമും വിസിറ്റിങ് റൂമും വാഹനത്തിന് പുറത്തേക്ക് നീട്ടാൻ സാധിക്കുന്നതാണ്. വാഹനം നിര്‍ത്തിയിട്ടതിന് ശേഷം റൂമുകളുടെ വലിപ്പം ആവശ്യത്തിനനുസരിച്ച് വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. കലഹാരി ഗോള്‍ഡ് നിറമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്.

Mammootty buys new caravan

അത് പോലെ തന്നെയാണ് എക്സ്റ്റീരിയര്‍ ഡിസൈനിലും പുതുമ നൽകി തന്നെയാണ് ഓജസ് കാരവാന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇല്ലുമിനേറ്റ് ചെയ്യുന്ന എം ലോഗോയാണ് മുന്നിലെ പ്രധാന ആകര്‍ഷണമായി എടുത്തു പറയേണ്ടത്. അതിനൊപ്പം തന്നെ പിന്നിലും എം ലോഗോ നല്‍കിയിട്ടുണ്ട്. പുത്തൻ ഡിസൈനില്‍ തീര്‍ത്തിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പ്, വോള്‍വോയുടെ റിയര്‍വ്യൂ മിററുകള്‍, കണക്ടഡ് എല്‍ഇഡി ടെയ്ല്‍ലാമ്പ്, സിസിടിവി ക്യാമറകള്‍ തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയറിനെ വേറിട്ടു നിർത്തുന്നത്.

ഭാരത് ബെൻസിന്റെ 1017 ഷാസിയിൽ പണികഴിപ്പിച്ചിരിക്കുന്ന കാരവാന് 3907 സിസി ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 167 bhp പവറിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് റിപ്പോർട്ടുകൾ. കാരവാൻ വാങ്ങുന്നത് വാർത്തയാകുന്നത് ഇതാദ്യമായിട്ടല്ല. മകളുടെ കല്ല്യാണത്തിന് വേണ്ടി സുരേഷ് ഗോപി വാങ്ങിയ പുതിയ കാരവാൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Mammootty buys new caravan

ഓജസ് ഓട്ടോമൊബൈല്‍സാണ് താരത്തിന് വേണ്ടിയുളള കാരവാൻ നിർമിച്ചിരിക്കുന്നത്. ഇതിന് മുൻപും താരത്തിൻ്റെ കാരവാൻ ഇവർ തന്നെയാണ് നിർമിച്ചിരുന്നത്. സുരേഷ് ഗോപിയുടെ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് നിരവധി കസ്റ്റമൈസേഷനുകളും കാരവാനിൽ വരുത്തിയിട്ടുണ്ട്. പേള്‍ വൈറ്റ് നിറമാണ് സുരേഷ് ഗോപിയുടെ കാരവാന് നൽകിയിരിക്കുന്നത്. ഹെഡ്‌ലൈറ്റ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിൽ എല്ലാം ബ്ലാക്ക് ഇൻസേർട്ടുകളാണ് നൽകിയിരിക്കുന്നത്.

ഓജസ് ഓട്ടോമൊബൈൽസിൻ്റെ സ്റ്റേറ്റ്‌സ് മാന്‍ ഡിസൈനിലാണ് ഈ കാരവാൻ്റെ ഡിസൈൻ ഒരുക്കിയിരിക്കുന്നത്. കാരവാൻ്റെ മുന്നിൽ എസ്.ജി. എന്ന ഇല്ലുമിനേറ്റ് ചെയ്യുന്ന ലോഗോയും വശങ്ങളിൽ എസ്‌ജി എന്ന് എഴുതിയിട്ടും ഉണ്ട്. പിന്നിലൂടേയും വശങ്ങളിൽ നിന്നും വാഹനത്തിൻ്റെ അകത്തേക്ക് പ്രവേശിക്കാനുളള സംവിധാനം ഒരുക്കിയിട്ടുണ്ട്.

Mammootty buys new caravan

വശങ്ങളിൽ സ്ലൈഡ് ഔട്ട് സ്റ്റെപ്പാണ് നൽകിയിരിക്കുന്നത്. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ് കൂടി ചേരുന്നതോടെ വാഹനത്തിൻ്റെ പുറത്ത് നിന്നുളള ലുക്ക് കൂടുതൽ ഭംഗിയുളളതാക്കുന്നു. അകത്തേക്ക് നോക്കിയാൽ ആഡംബരത്തിൻ്റെ അവസാന വാക്ക് എന്ന് പറയുന്ന് റോൾ റോയ്സിലുളള സ്റ്റാര്‍ ലൈറ്റ് മൂഡ് ലൈറ്റിങ്ങുകളാണ് കാരവാനിൽ ഒരുക്കിയിരിക്കുന്നത്. സാധാരണ കാരവാനിലെ പോലെ ടിവി അല്ല പകരം പ്രൊജക്ടർ സ്ക്രീനാണ് നൽകിയിരിക്കുന്നത്. മീറ്റിങ്ങ് റൂം, ബെഡ്‌റൂം, മേക്ക്അപ്പ് റൂം, ടോയിലറ്റ് തുടങ്ങിയ സൗകര്യങ്ങളാണ് അകത്തളത്തില്‍ ഒരുക്കിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, June 10, 2025, 18:12 [IST]
English summary
Superstar mammootty brings home new caravan all you need to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X