'ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ'; മലയാളത്തിൻ്റെ Empuraan വന്നിറങ്ങിയ വണ്ടി കണ്ടോ
ലോകമെങ്ങും എംപുരാൻ്റെ വരവും കാത്തിരിക്കുകയാണ്. അതേ മലയാള സിനിമ മേഖലയിൽ നിന്നും ഒരു ബിഗ് ബജറ്റ് ചിത്രം തീയേറ്ററുകളിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രമേയുളള. സിനിമയിലെ താരങ്ങളെല്ലാം പല സംസ്ഥാനങ്ങളിലായി പ്രമോഷൻ വർക്കുകൾ നടത്തികൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് നടൻ മോഹൻലാലും സംവിധായകൻ പൃഥ്വിരാജും. അത്തരത്തിൽ മോഹൻലാൽ പ്രമോഷൻ്റെ ഭാഗമായി ദില്ലിയിലെത്തിയപ്പോഴുളള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരം ഒരു ടൊയോട്ട ഇന്നോവയിൽ വന്നിറങ്ങി എയർപോർട്ടിലേക്ക് കയറിപോകുന്നതാണ് വീഡിയോയിൽ കാണുന്നത്. താരങ്ങളെല്ലാം സാധാരണയായി ഉപയോഗിക്കുന്ന വാഹനമാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ. എയർപോർട്ടുകളിൽ ടാക്സിയായി കൂടുതലും ഉപയോഗിക്കുന്നതും ക്രിസ്റ്റ തന്നെയാണ്.
ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ കുറിച്ച് എല്ലാവർക്കും അറിയാമെങ്കിലും വിശദമായി ഒന്ന് പറയാം. ഇന്ത്യക്കാര്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ഒരു വാഹനമാണ് ഇന്നോവ. ആദ്യം ഇന്നോവ, പിന്നീട് ക്രിസ്റ്റ, ഇപ്പോള്‍ ഹൈക്രോസ് എന്നിങ്ങനെ മാറിമാറി എത്തിയപ്പോഴെല്ലാം 7 സീറ്റര്‍ കാറിനെ ഇന്ത്യക്കാര്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്. 2005-ലാണ് ഇന്നോവ അവതരിച്ചത്.

വിപണിയില്‍ 20 വര്‍ഷത്തോടടുക്കുമ്പോള്‍ ഇന്ന് ഇന്നോവയുടെ രണ്ട് തലമുറ പതിപ്പുകള്‍ വില്‍പ്പനക്കെത്തുന്നുണ്ട്. ഹൈബ്രിഡ് ഹൃദയവുമായി എത്തിയ ഏറ്റവും പുതിയ ഹൈക്രോസിനൊപ്പം മുന്‍ഗാമിയായ ക്രിസ്റ്റയും ഒരുമിച്ചാണ് വില്‍ക്കുന്നത്. രണ്ട് മോഡലുകളും മികച്ച വില്‍പ്പനയുമായി ടൊയോട്ടയുടെ വില്‍പ്പനയില്‍ കാര്യമായ സംഭാവ ചെയ്യുന്നു.
ഇന്നോവ ഹൈക്രോസ് പെട്രോള്‍, പെട്രോള്‍-ഹൈബ്രിഡ് ഓപ്ഷനുകളില്‍ ലഭ്യമാകുമ്പോള്‍ ഇന്നോവ ക്രിസ്റ്റ ഡീസല്‍ ഓപ്ഷനില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. പഴയ മോഡല്‍ ഇന്നോവ പെട്രോള്‍, ഡീസല്‍ എന്നീ രണ്ട് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്തിരുന്നു. പഴയ ടൊയോട്ട ഇന്നോവ കാര്‍ മോഡലില്‍ രണ്ട് മോട്ടോര്‍ ഓപ്ഷനുകള്‍ മാത്രമേ ഉണ്ടായിരുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.5 ലിറ്റര്‍ ഡീസല്‍ എന്നിവ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് ഇണചേര്‍ത്തിരുന്നത്.
കാറിനുള്ളിലെ ഫീച്ചറുകളുടെ കാര്യത്തില്‍ നിലവില്‍ വില്‍പ്പനയിലുള്ള ഇന്നോവ ക്രിസ്റ്റ, ഹൈക്രോസ് എന്നിവയെ അപേക്ഷിച്ച് പഴയ ഇന്നോവ ഏറെ പിന്നിലാണ്. പഴയ ഇന്നോവയുടെ എക്‌സ്റ്റീരിയറില്‍ പിന്‍ഭാഗത്തെ ബാഡ്ജിംഗ് പ്രൊഫൈല്‍, വലുതും ഗംഭീരവുമായ ഫ്രണ്ട് ഗ്രില്‍, എയര്‍ ഡാം എന്നിവയില്‍ ക്രോം അലങ്കാരം കാണാം. 8 സീറ്റര്‍ ലേഔട്ട്, ക്യാപ്റ്റന്‍ സീറ്റ്, രണ്ടാമത്തെയും മൂന്നാമത്തെയും നിര എസി വെന്റുകള്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ഈ കാറിന്റെ പ്രധാന സവിശേഷതകളായിരുന്നു.
യാത്രാസുഖവും ടൊയോട്ടയുടെ വിശ്വസിനീയമായ എഞ്ചിനും കാരണം ഇന്നും പഴയ ഇന്നോവ ആളുകള്‍ വാങ്ങുന്നു. ഇന്നോവ ക്രിസ്റ്റയുടെ ZX വേരിയന്റിന് 27,000 രൂപയുടെ വില വർധനവാണ് നടപ്പിലാക്കിയിരുന്നു. അതേസമയം ഡീസൽ എംപിവിയുടെ VX വേരിയന്റിന് ഇപ്പോൾ 25,000 രൂപയും കമ്പനി വർധിപ്പിക്കുകയുണ്ടായി. എന്നാൽ GX പ്ലസ് മോഡൽ വാങ്ങാൻ എത്തുന്ന ഉപഭോക്താക്കൾക്ക് നിലവിലുള്ള വിലയേക്കാൾ 22,000 രൂപ കൂടുതൽ നൽകേണ്ടിവരും.

പുതുക്കിയ വില പ്രകാരം 19.99 ലക്ഷം മുതൽ 26.82 ലക്ഷം രൂപ വരെയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റക്ക് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. GX, GX+, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളും എംപിവിയിലുണ്ട്. 2025 ജനുവരി മുതൽ തങ്ങളുടെ കാറുകളുടെ വില വർധിപ്പിക്കുമെന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോർസ് വ്യക്തമാക്കിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് വില പരിഷ്ക്കാരം നടപ്പിലാക്കിയിരിക്കുന്നതും.
സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ ഇന്നോവ ക്രിസ്റ്റയ്ക്ക് സ്റ്റാൻഡേർഡായി ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ്, 7 എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് എന്നിവയെല്ലാം ലഭിക്കും. അടുത്തിടെ ക്രിസ്റ്റയുടെ കൂടുതൽ പരുക്കനാക്കായ തഷാൻ എഡിഷനും ടൊയോട്ട വിപണിയിൽ അവതരിപ്പിച്ചിരുന്നു. അധിക ആക്‌സസറികൾ നൽകി എംപിവിയെ കളറാക്കിയിരിക്കുന്ന മോഡലാണിത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








