പ്രഭാസിൻ്റെ സ്വന്തം ബുജി റോബോട്ട്, ഞെട്ടിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രവുമായി താരം

സയൻസ് ഫിക്ഷൻ ചിത്രങ്ങൾ ഇഷ്ടമുളള ഒരുപാട് പേരുണ്ട്. പ്രഭാസിൻ്റെ വരാനിരിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രമാണ് കൽക്കി 2898 എഡി. ചിത്രത്തിൽ വളരെ പ്രധാന്യമുളള ഒരു കഥാപാത്രമാണ് ബുജി എന്ന റോബോട്ട്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന ചടങ്ങിൽ, ആനന്ദ് മഹീന്ദ്രയുടെ ടീമിൻ്റെയും കോയമ്പത്തൂർ ആസ്ഥാനമായുള്ള ജയം മോട്ടോഴ്സിൻ്റെയും സഹായത്തോടെ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ബുജ്ജിയെ പ്രൊഡക്ഷൻ ഹൗസ് വൈജയന്തി ഫിലിംസ് അനാച്ഛാദനം ചെയ്തിരിക്കുകയാണ്.

ഒരു മിനിറ്റ് ദൈർഘ്യമുള്ള ഭൈരവഎക്സ്ബുജ്ജിയുടെ ടീസറും നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. കസ്റ്റം മെയ്ഡായി നിർമിച്ച വാഹനത്തെ ചിത്രത്തിൻ്റെ സംവിധായകൻ നാഗ് അശ്വിൻ പരിചയപ്പെടുത്തുകയും ചെയ്തു. തനിക്ക് എഞ്ചിനീയറിങ്ങ് വശമില്ലാത്തത് കൊണ്ട് സഹായത്തിനായി ഞാൻ ആനന്ദ് മഹീന്ദ്രയോട് ട്വീറ്റ് ചെയ്യുകയും ഒരു ടീമിനെ അണിനിരത്തുകയും ചെയ്തു. റേസ് കാറുകൾ നിർമ്മിക്കുന്ന കോയമ്പത്തൂരിലെ ജയം മോട്ടോഴ്‌സുമായി ബന്ധപ്പെടാൻ അവർ ഞങ്ങളെ സഹായിക്കുകയായിരുന്നു.

പ്രത്യേക ഫീച്ചറുകളുളള ഒരു കാർ രൂപകൽപ്പന ചെയ്യുന്നതിലും നിർമ്മിക്കുന്നതിലും ധാരാളം ഗവേഷണങ്ങൾ നടത്തുകയും. ഭൈരവ എന്ന പ്രഭാസിൻ്റെ കഥാപാത്രത്തിന് വേണ്ടി പടി പടിയായി ഞങ്ങൾ അത് നിർമിക്കുകയായിരുന്നു എന്നാണ് ചിത്രത്തിൻ്റെ സംവിധായകൻ അഭിപ്രായപ്പെട്ടത്. ചടങ്ങിനിടെ ബുജിയെ പ്രഭാസ് ഓടിക്കുകയും ചെയ്തു. ഭൈരവയുടെ വിശ്വസ്ത പങ്കാളിയായി ബുജ്ജി പ്രവർത്തിക്കുകയും കഥാഗതിയിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നുണ്ട്.

ഭൈരവയെ തൻ്റെ ദൗത്യം സാക്ഷാത്കരിക്കാൻ സഹായിക്കുന്ന കഥാപാത്രമായിട്ടാണ് ബുജിയെ കാണിച്ചിരിക്കുന്നത്. കീർത്തി സുരേഷാണ് ബുജിക്ക് വേണ്ടി ശബ്ദം നൽകിയിരിക്കുന്നത്. പ്രഭാസിന് പുറമെ, കമലഹാസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍ തുടങ്ങിയ വമ്പന്‍ താരനിരയും ഈ സിനിമയിലുണ്ട്. പുരാണങ്ങളിലും ഇതിഹാസങ്ങളുടേയും ഭാവിയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

മികച്ച നടനും അതോടൊപ്പം തന്നെ ഒരു വലിയ വാഹനപ്രേമി കൂടിയായ അദ്ദേഹത്തിൻ്റെ ഗാരേജിൽ നിരവധി സൂപ്പർകാറുകളും ആഡംബര വാഹനങ്ങളുമുണ്ട്. അവയിൽ അദ്ദേഹത്തിന് ഏറെ പ്രിയമുളള വാഹനമാണ് ലംബോർഗിനി അവൻ്റഡോർ എസ് റോഡ്‌സ്റ്റർ. അടുത്തിടെ അദ്ദേഹം അവൻ്റഡോർ എസ് റോഡ്‌സ്റ്റർ കറുപ്പിൽ വ്റാപ്പ് ചെയ്തിരുന്നു.

ഈ മോഡൽ സ്റ്റാൻഡേർഡ് അവെൻ്റഡോറിൻ്റെ ഫെയ്‌സ്‌ലിഫ്റ്റായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ലിമിറ്റഡ് എഡിഷൻ ട്രാക്ക്-ഫോക്കസ്ഡ് എസ്‌വി മോഡലിൽ നിന്ന് കടമെടുത്ത നിരവധി സവിശേഷതകൾ ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. നീക്കം ചെയ്യാവുന്ന ഹാർഡ് ടോപ്പുമായി വരുന്ന അവൻ്റഡോർ എസിൻ്റെ റോഡ്‌സ്റ്റർ വേരിയൻ്റാണ് തെലുങ്ക് സൂപ്പർസ്റ്റാറായ പ്രഭാസ് വാങ്ങിയത്.

ഈ പ്രത്യേക മോഡലിന് കരുത്തേകുന്നത് ഒരു നാച്ചുറലി ആസ്പിറേറ്റഡ് 6.5 ലിറ്റർ V12 പെട്രോൾ എഞ്ചിനാണ്. അത് 740 hp പരമാവധി പവർ ഔട്ട്പുട്ടും 690 Nm ൻ്റെ പീക്ക് ടോർക്ക് ഔട്ട്പുട്ടും ഉത്പാദിപ്പിക്കുന്നു. സിംഗിൾ-ക്ലച്ച് 7-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിൽ ലഭിക്കുന്നത്. അവൻ്റഡോർ റോഡ്‌സ്റ്ററിന് 300 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കാൻ കഴിയും, മാത്രമല്ല 0 മുതൽ 200 കിലോമീറ്റർ വരെ എത്താൻ വെറും 9 സെക്കൻഡ് മതി.

പ്രശസ്ത ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാണ കമ്പനിയായ ലംബോര്‍ഗിനി കാര്‍ വില്‍പ്പനയില്‍ വര്‍ഷം തോറും വളര്‍ച്ച രേഖപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം മാത്രം പതിനായിരത്തിലധികം കാറുകളാണ് ലംബോര്‍ഗിനി വിറ്റഴിച്ചത്. റെക്കോര്‍ഡ് വില്‍പ്പനയാണ് 2023-ല്‍ കമ്പനി രേഖപ്പെടുത്തിയത്. മറ്റ് വാഹന നിര്‍മാതാക്കളെ പോലെ ഇഷ്ടം പോലെ കാറുകള്‍ നിര്‍മിച്ച് വില്‍ക്കുന്ന ബ്രാന്‍ഡല്ല ലംബോര്‍ഗിനിയെന്ന് നമുക്കറിയാം. 2026 വരെയുള്ള കാറുകള്‍ ഇതിനോടകം വിറ്റുപോയതായാണ് ലംബോര്‍ഗിനി അറിയിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, May 23, 2024, 14:45 [IST]
English summary
Superstar prabhas swanky vehicle robot in new film kalki 2898 ad details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X