താരപുത്രൻ്റെ ഡ്രൈവിങ്ങ് ടെസ്റ്റ് പോർഷെയിൽ; വീഡിയോ വൈറൽ

സിനിമാ മേഖലയിലെ നിരവധി സെലിബ്രിറ്റികളും അവരുടെ മക്കളും വാഹനം വാങ്ങുന്നതും വാഹനം ഓടിച്ചു പോകുന്നതുമായ വിഡോയകളും വാർത്തകളും ഡ്രൈവ്സ്പാർക്കിലൂടെ നിങ്ങൾ കണ്ടിട്ടുണ്ടാവും. എന്നാൽ സിനിമാ താരം ആർ മാധവനെ കുറിച്ചും അദ്ദേഹത്തിൻ്റെ വാഹനങ്ങളെ കുറിച്ചും അധികം അങ്ങനെ ആരും അറിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ മകൻ വേദാന്ത് മാധവന് ധാരാളം ആരാധകരുണ്ട്, പക്ഷേ വേദാന്ത് തികച്ചും വ്യത്യസ്തമായ മറ്റൊരു തലത്തിലാണ് മികവ് പുലർത്തിയിരിക്കുന്നത്.

കായികതാരമായ അദ്ദേഹം നിരവധി ദേശീയ അന്തർദേശീയ നീന്തൽ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. വേദാന്ത് മാധവൻ കാർ ഓടിക്കാൻ പഠിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. എന്തുകൊണ്ടാണ് വീഡിയോ വൈറലായത് എന്ന് ചോദിച്ചാൽ വേദാന്ത് കാർ ഓടിക്കാന പഠിക്കുന്നത് ഒരു സാധാരണ കാറിലല്ല, മറിച്ച് ഒരു ലക്ഷ്വറി കാറായ പോർഷെയിലാണ്.

താരപുത്രൻ്റെ ഡ്രൈവിങ്ങ് ടെസ്റ്റ് പോർഷെയിൽ; വീഡിയോ വൈറൽ

വേദാന്ത് ഡ്രൈവിംഗ് പഠിക്കുന്നതിന്റെ വീഡിയോ ദുബായിലെ ഗലാദാരി മോട്ടോർ ഡ്രൈവിംഗ് സെൻ്ററാണ് പങ്കിട്ടത്, അവിടെ അവർ ഒരു പോർഷെ കെയ്ൻ ആഡംബര എസ്‌യുവിയാണ് ഓടിച്ചത്. ഓൺലൈനിൽ വൈറലായ വീഡിയോയിൽ,ഹായ്, ഞാൻ വേദാന്ത് മാധവനാണ്, ഇന്ന് ഞാൻ ഗലദാരി മോട്ടോർ ഡ്രൈവിംഗ് സെന്ററിലാണ്. ഞാൻ എന്റെ തിയറി പരീക്ഷ പാസായി, ഡ്രൈവിംഗ് എങ്ങനെയെന്ന് പഠിക്കാൻ ഞാൻ ഇപ്പോൾ എന്റെ പരിശീലകനോടൊപ്പമാണ് എന്നാണ് പറയുന്നത്.

വീഡിയോയുടെ താഴെ കമൻ്റെ ചെയ്തവരിൽ കൂടുതലും ഇന്ത്യാക്കാരാണ്, കാരണം മാരുതി 800 -ലാണ് നമ്മളിൽ പലരും ഇതുപോലെയുളള ടെസ്റ്റുകളും വാഹനം ഓടിക്കാൻ പഠിച്ചത് പോലും, അപ്പോൾ ഡ്രൈവിങ്ങ് ടെസ്റ്റ് ഇത്രയും വിലയുളള ലക്ഷ്വറി വാഹനത്തിൽ നടക്കുമ്പോൾ ആരായാലും ഒന്ന് അത്ഭുതപ്പെടും. ഇന്ത്യയിൽ, മിക്ക ഡ്രൈവിംഗ് സ്കൂളുകളും തങ്ങളുടെ വിദ്യാർത്ഥികൾക്ക് മാരുതി 800, ആൾട്ടോ, വാഗൺആർ, സ്വിഫ്റ്റ് അല്ലെങ്കിൽ ഡിസയർ പോലുള്ള വിലകുറഞ്ഞ കാറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഡ്രൈവിംഗ് സ്കൂളുകളിൽ വിലകൂടിയ കാറുകൾ അങ്ങനെ ഇന്ത്യയിൽ കാണാൻ കഴിഞ്ഞിട്ടില്ല ഇതുവരെ.

ഇന്ത്യയിൽ വാഹനം സമ്പൂർണ ബിൽറ്റ്-അപ്പ് യൂണിറ്റ് (CBU) വഴിയാണ് നിരത്തിലേക്ക് എത്തുന്നത്. 340 bhp കരുത്തിൽ പരമാവധി 450 Nm torque വരെ ഉത്പാദിപ്പിക്കാൻ പര്യാപ്തമായ 3.0 ലിറ്റർ V6 ടർബോ എഞ്ചിനാണ് പോർഷ കയീൻ കൂപ്പെയുടെ ഹൃദയം. എട്ട് സ്പീഡ് ടിപ്‌ട്രോണിക് എസ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഈ സ്പോർട്ടി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

വെറും 6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 243 കിലോമീറ്ററാണെന്നും ജർമൻ ആഡംബര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നുണ്ട്. ഡിസൈനിന്റെ കാര്യത്തിൽ ആരേയും ആകർഷിക്കാൻ പ്രാപ്‌തമായ രീതിയിലാണ് പോർഷ കയീൻ കൂപ്പെയെ മെനഞ്ഞെടുത്തിരിക്കുന്നത്.

ഇതിനു പുറമെ 20 ഇഞ്ച് വീലുകൾ, പവർ സ്റ്റിയറിംഗ് പ്ലസ്, പോർഷെ ആക്റ്റീവ് സസ്‌പെൻഷൻ മാനേജ്‌മെന്റ് (PASM), പുതുക്കിയ പിൻ ഡേറുകൾ, പോർഷ ആക്റ്റീവ് എയറോഡൈനാമിക്‌സിന്റെ ഭാഗമായി പുതിയ അഡാപ്റ്റീവ് റിയർ സ്‌പോയിലർ തുടങ്ങിയ സവിശേഷതകൾ അതിന്റെ ഡ്രൈവിംഗ് ഡൈനാമിക്‌സ് വർധിപ്പിക്കാനായി കമ്പനി സമ്മാനിച്ചിട്ടുണ്ട്. ഔഡി Q8, ബിഎംഡബ്ല്യു X6, മെർസിഡീസ് ബെൻസ് GLE കൂപ്പെ പോലുള്ള വാഹനങ്ങളുമായാണ് പോർഷ കയീൻ കൂപ്പെ മാറ്റുരയ്ക്കുന്നത്.

പോർഷ ഇന്ത്യയ്ക്ക് ഇത് ശക്തമായ വർഷമാണെന്നും, തങ്ങളുടെ എസ്‌യുവി മോഡലുകളുടെ വിൽപ്പനയിൽ 69 ശതമാനം വളർച്ചയുണ്ടായെന്നുമാണ് കമ്പനിയുടെ അവകാശം. ഈ വർഷം 399 റീട്ടെയിൽ യൂണിറ്റുകളുമായിട്ടാണ് പോർഷെ കയെൻ വിൽപ്പന അവസാനിപ്പിച്ചത്. പ്രീ-അംഗീകൃത കാറുകൾക്ക് 12 മാസത്തെ പോർഷ അംഗീകൃത പ്രോഗ്രാം ഓഫർ അവതരിപ്പിച്ചിരുന്നു. 2021 ഡിസംബറിൽ പുതിയ ഇലക്‌ട്രിക് ടെയ്‌കാൻ അവതരിപ്പിച്ച് കൊണ്ട് പോർഷ ഇന്ത്യയും ഇലക്ട്രിക് വിപണിയിലേക്ക് കാൽ എടുത്തു വച്ചിരുന്നു.

എസ്‌യുവികളും, സ്‌പോർട്‌സ് കാർ ശ്രേണികളിലുടനീളം വലിയ മുന്നേറ്റം നേടിക്കൊണ്ട് മുൻ വർഷത്തേക്കാൾ 64% വളർച്ചയോടെ 2022-ൽ പോർഷ ഇന്ത്യ എക്കാലത്തെയും മികച്ച വിൽപ്പന പ്രകടനമാണ് നടത്തിയിരിക്കുന്നത്. 2022ൽ 779 യൂണിറ്റുകളാണ് പോർഷെ വിറ്റിരിക്കുന്നത്, മുൻ വർഷം 474 യൂണിറ്റുകൾ വിറ്റഴിച്ചു, ഇത് 2014 ന് ശേഷമുള്ള പോർഷ ഇന്ത്യയുടെ ഏറ്റവും മികച്ച വിൽപ്പന റിപ്പോർട്ടാണ് എന്നാണ് കമ്പനി അറിയിച്ചത്.

More from DriveSpark

Article Published On: Friday, August 4, 2023, 18:22 [IST]
English summary
Superstar r madhavans son driving test in porsche
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X