സ്റ്റൈൽ മന്നൻ വിമാനത്തിൻ്റെ ഇക്കണോമി ക്ലാസിൽ...! ആവേശത്തിരയിളക്കവുമായി ആരാധകർ, വീഡിയോ വൈറൽ

വിമാനത്തിൻ്റെ ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്ന പല സിനിമ സൂപ്പർസ്റ്റാറുകളേയും കണ്ടിട്ടുണ്ട്. യാത്രക്കാർ പ്രതീക്ഷിക്കാതെ സർപ്രൈസായി വിമാനത്തിൽ യാത്ര ചെയ്യുന്നവരുമുണ്ട്. ചില വീഡിയോയിൽ ആരാധകർക്ക് വേണ്ടി ഹോട്ടലിൽ വെയിറ്ററായും, സിനിമാ തീയേറ്ററിൽ ആരാധകർ അറിയാതെ അവരോടൊപ്പം സിനിമാ കാണാൻ വരുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ വൈറലാവാറുണ്ട്. എന്നാൽ സൂപ്പർസ്റ്റാർ എപ്പോഴും എളിമയുടെ നിറകുടം തന്നെയാണ്. ഇക്കണോമി ക്ലാസിൽ ഒരു താരപരിവേഷവുമില്ലാതെ യാത്ര ചെയ്യുന്ന താരത്തിൻ്റെ വീഡിയോ ഇപ്പോൾ വൈറലാണ്.

ആന്ധ്രാപ്രദേശിലെ കടപ്പയിൽ നിന്ന് രജനികാന്ത് വിമാനത്തിൽ കയറിയ സമയത്താണ് വീഡിയോ എടുത്തത്. ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്ന ഏറ്റവും പ്രശസ്തനായ നടന്മാരിൽ ഒരാളെ കണ്ട് ആരാധകർ അമ്പരക്കുകയായിരുന്നു. പല ആരാധകരും അദ്ദേഹവുമായി ചിത്രങ്ങളും സെൽഫികളും പകർത്തുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിൽ ഒരു ആരാധകൻ താൻ ദെവത്തോട് തൊട്ട് അടുത്ത് നിൽക്കുകയാണ് എന്നാണ് ചിത്രത്തിൻ്റെ ക്യാപ്ഷൻ നൽകിയത്.

രജനികാന്ത് വിമാനത്തിൽ യാത്ര ചെയ്യുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അദ്ദേഹം വിമാനയാത്രയ്ക്കിടെ ഫോണിൽ ഗെയിം കളിക്കുന്നതും, വീഡിയോകൾ കണ്ട് രസിക്കുന്നതുമായ നിരവധി വീഡിയോകളുണ്ട്. ജയ് ഭീം എന്ന ചിത്രത്തിലൂടെ പ്രശ്സതനായ ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'വേട്ടയൻ' എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് തിരക്കിലാണ് സൂപ്പർ സ്റ്റാർ രജനികാന്ത് ഇപ്പോൾ.

വിമാനയാത്ര ഇഷ്ടപ്പെടാത്ത ആരും തന്നെ കാണില്ല. എന്നാൽ വിമാനത്തെ കുറിച്ചുളള രസകരമായ കാര്യങ്ങൾ നിങ്ങൾക്കറിയാമോ. റോഡിലൂടെ പോകുമ്പോൾ നമ്മൾക്ക് എത്തേണ്ട സ്ഥലത്തെ കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഗൂഗിൾ മാപ്പ് ഇടാം, എന്നാൽ ആകാശത്ത് കൂടി പറക്കുന്ന വിമാനത്തിൻ്റെ പൈലറ്റുമാർ എങ്ങനെയാണ് ദിശ കണ്ടുപിടിക്കുന്നതെന്ന് അറിയാമോ. ആദ്യ കാലങ്ങളിലൊക്കെ അതായത് വിമാന സർവീസുകൾ ആരംഭിക്കുന്നതിന് മുൻപ് പൈലറ്റുമാർ വിൻഡോയിലൂടെ താഴേക്ക് നോക്കി നഗരങ്ങളും പ്രദേശങ്ങളും മനസിലാക്കി ആയിരുന്നു വിമാനം പറത്തിയിരുന്നത്, എന്നാൽ കാലാവസ്ഥ അനൂകൂലമല്ല എങ്കിൽ ആ വഴി നടക്കില്ല.

പൈലറ്റുമാരെ ആദ്യം പഠിപ്പിക്കുന്ന വിദ്യയാണ് പൈലറ്റേജ് എന്ന് പറയുന്ന ഈ കാര്യം. മലകളും പർവതങ്ങളും എല്ലാം ലാൻഡ്മാർക്കായി വയ്ക്കും. വിമാനത്തിന്റെ അടിസ്ഥാന വേഗതയെ അടിസ്ഥാനമാക്കി ദൂരവും സമയവും കണക്കാക്കി നാവിഗേറ്റ് ചെയ്യുന്ന പ്രക്രിയയാണ് ഡെഡ് റെക്കണിംഗ് എന്ന് പറയുന്നത്. ഒരു നിശ്ചിത എയർ സ്പീഡിൽ വിമാനം പറക്കുകയാണെങ്കിൽ നിലത്തുളള ചെക്ക്‌പോസ്റ്റുകൾക്കിടയിൽ എടുക്കേണ്ട സമയം ഒരു പൈലറ്റ് കണക്കാക്കും.

വിമാനത്തിലെ റിസീവറിലേക്ക് റേഡിയോ തരംഗങ്ങൾ കൈമാറുന്ന റേഡിയോ ബീക്കണുകളാണ് നോൺ-ഡയറക്ഷണൽ ബീക്കണുകൾ. എൻ‌ഡി‌ബി സിഗ്നൽ, വിമാനത്തിലെ ഓട്ടോമാറ്റിക് ഡയറക്ഷൻ ഫൈൻഡർ (എഡിഎഫ്) ഉപകരണങ്ങൾക്കൊപ്പം, സിഗ്നലിനെ ഡീകോഡ് ചെയ്യുന്നു. കോക്ക്പിറ്റിലെ അനുബന്ധ ഉപകരണത്തിൽ NDB ഗ്രൗണ്ട് സ്റ്റേഷന്റെ ദിശയിലേക്ക് കാണിക്കുന്ന ഒരു ആരോ അടയാളം ഉണ്ട്, NDB സ്റ്റേഷനുമായി ബന്ധപ്പെട്ട് പൈലറ്റിനോട് താൻ എവിടെയാണെന്ന് പറയുന്നു.

ഇന്ന് പൈലറ്റുമാർ പതിവായി ഉപയോഗിക്കുന്ന ഒരു തരം റേഡിയോ നാവിഗേഷനാണ് VOR. ഈ സിസ്റ്റത്തിൽ ഒരു ഗ്രൗണ്ട് സ്റ്റേഷൻ, വിമാനത്തിലെ ആന്റിന, VOR ഗ്രൗണ്ട് സ്റ്റേഷനിൽ നിന്ന് പ്രസരിക്കുന്ന സിഗ്നലുകളുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ സ്ഥാനം മനസിലാക്കുകയും സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ദൂരം അളക്കുന്ന ഉപകരണങ്ങളുമായി ചേർന്ന്, ഒരു പ്രത്യേക VOR സ്റ്റേഷനുമായി ബന്ധപ്പെട്ട് ഒരു പൈലറ്റിന് അവന്റെ കൃത്യമായ സ്ഥാനം നിർണ്ണയിക്കാൻ കഴിയും.

ഏറ്റവും സാധാരണയായി, ഇന്ന് ഒരു ആധുനിക വിമാനത്തിലെ പൈലറ്റ് ജിപിഎസ് ആണ് ഉപയോഗിക്കുക, എന്നാൽ VOR-കൾ ഉപയോഗിക്കേണ്ട ചില വിമാനത്താവളങ്ങളും റൂട്ടുകളും ഉണ്ട്. അല്ലെങ്കിൽ ഒരു ഒഴിവുസമയ ഫ്ലൈറ്റിനായി പുറപ്പെടുന്ന പൈലറ്റ് ചിലപ്പോൾ ഇപ്പോഴും ഒരു നേരംപോക്കിനോ തമാശയ്ക്കോ പഴയ പൈലറ്റേജും ഡെഡ് റെക്കണിംഗും ഉപയോഗിച്ചെങ്കിൽ ആയി എന്നേ പറയാൻ പറ്റു.

More from DriveSpark

Article Published On: Saturday, March 2, 2024, 18:00 [IST]
English summary
Superstar rajinikanth travelling in economy class fans surprised video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X