സൂപ്പർസ്റ്റാറിൻ്റെ സർപ്രൈസ് വിസിറ്റ്: ഇതാണ് മക്കളേ വിനയവും ലാളിത്യവും

വലിയ നിലയിൽ എത്തുമ്പോൾ പഴയ അവസ്ഥ മറക്കുകയും വന്ന വഴി ഓർക്കാതെയും ഇരിക്കുന്ന പലരേയും നമ്മൾ കണ്ടിട്ടുണ്ടാവാം, എന്നാൽ പണ്ട് ഞാൻ എങ്ങനെ ആയിരുന്നുവെന്നു, അന്ന് എൻ്റെ ഒപ്പം ഉണ്ടായിരുന്നവരെ ഓർക്കുകയും അവരെ കാണുകയും ചെയ്യുന്ന ചുരുക്കം ചിലരെ കാണു. എത്ര ഉന്നതങ്ങളിൽ എത്തിയാലും തങ്ങളുടെ പഴയ കാലം മറക്കാത്ത വ്യക്തികളിൽ ഒരാളാണ് സൂപ്പർസ്റ്റാർ രജനികാന്ത്.

ഇപ്പോഴത്തെ സൂപ്പർസ്റ്റാറാകുന്നതിന് മുൻപ് അദ്ദേഹം ബസിൽ കണ്ടക്ടറായിരുന്നു എന്നത് എല്ലാവർക്കും അറിയാവുന്നതുമാണ് അദ്ദേഹം തന്നെ പലപ്പോഴും പറയാറുമുളളതാണ്. ബംഗ്ലൂരുവിൽ അദ്ദേഹം ജോലി ചെയ്തിരുന്ന ജയനഗറിലെ ബിഎംടിസി ഡിപ്പോയിൽ അദ്ദേഹം ഒരു സർപ്രൈസ് വിസിറ്റ് നടത്തിയിരുന്നു. സിനിമയിൽ മാത്രമല്ല ജീവിതത്തിലും അദ്ദേഹം പലരുടേയും സൂപ്പർഹീറോ ആകുന്നത് ഈ കാരണങ്ങൾ കൊണ്ടാണ്. എളിമയും വിനയവും അദ്ദേഹത്തെ ഇന്നും വിട്ടു പോയിട്ടില്ല.

സൂപ്പർസ്റ്റാറിൻ്റെ സർപ്രൈസ് വിസിറ്റ്: ഇതാണ് മക്കളേ വിനയവും ലാളിത്യവും

സൂപ്പർസ്റ്റാറിൻ്റെ വാഹനങ്ങളിലേക്ക് വരുകയാണെങ്കിൽ നിരവധി ആഢംബര വാഹനങ്ങൾ രജനികാന്തിന് സ്വന്തമായിട്ടുണ്ട്. അദ്ദേഹം ഒരു ലംമ്പോർഗിനി ഉറൂസ് ഓടിച്ചുകൊണ്ട് പോകുന്ന വീഡിയോ വൈറലായിരുന്നു. 2018-ൽ ലോഞ്ച് ചെയ്‌ത ലംബോർഗിനി ഉറുസ് ലംബോർഗിനിയിൽ നിന്നുള്ള ആദ്യത്തെ എസ്‌യുവി എന്ന ഖ്യാതിയാണ് വാഹനത്തിനുള്ളത്. എന്നിരുന്നാലും അടിസ്ഥാനപരവും പരുക്കനുമായ LM002 മോഡലിനെ അപേക്ഷിച്ച് ഉറുസ് അതിന്റെ രൂപത്തിലും പെർഫോമൻസിലും വളരെ സ്‌പോർട്ടിയറും ആക്രമണാത്മകവുമാണ്.

ഔഡി RSQ8, ബെന്റ്ലി ബെന്റയ്ഗ, പോർഷ കയെൻ തുടങ്ങിയ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിൽ നിന്നുള്ള മറ്റ് ആഡംബര എസ്‌യുവികളുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ലംബോർഗിനി ഉറൂസ് നിർമിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. എന്നിരുന്നാലും ഉറൂസിനാണ് ഏറ്റവും ശക്തമായ പെർഫോമൻസ് ഉളളത് എന്നാണ് കൗതുകമുണർത്തുന്ന മറ്റൊരു വസ്‌തുത.

സൂപ്പർസ്റ്റാറിൻ്റെ സർപ്രൈസ് വിസിറ്റ്: ഇതാണ് മക്കളേ വിനയവും ലാളിത്യവും

ഈ എസ്‌യുവികൾക്കെല്ലാം കരുത്ത് പകരുന്ന 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിൻ ഉറൂസിന്റെ ഏറ്റവും ശക്തമായ നിലയിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. ഇത് പരമാവധി 650 bhp കരുത്തിൽ 850 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ എഞ്ചിൻ 8-സ്പീഡ് ZF ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ഒന്നിലധികം ഡ്രൈവിംഗ് മോഡുകള്‍ ഉറൂസ് അവതരിപ്പിക്കുന്നുണ്ട്. ഉറൂസിന് 0-100 കി.മീ/മണിക്കൂര്‍ വേഗത വെറും 3.6 സെക്കന്‍ഡില്‍ പിന്നിടാന്‍ കഴിയുമെന്നാണ് ലംബോര്‍ഗിനി അവകാശപ്പെടുന്നത്, കൂടാതെ മണിക്കൂറില്‍ 306 കിലോമീറ്ററാണ് പരമാവധി വേഗത. ഇന്ത്യയിൽ ലംബോർഗിനി ഉറൂസിന്റെ വില ആരംഭിക്കുന്നത് 3.55 കോടി രൂപയിലാണ്.

വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ലംബോർഗിനി ഉറൂസിന് 5,113 മില്ലീമീറ്റർ നീളവും 2,017 മില്ലീമീറ്റർ വീതിയും 1,638 മില്ലീമീറ്റർ ഉയരവും 3,002 മില്ലീമീറ്റർ നീളമുള്ള വീല്‍ബേസ് ഉണ്ട്. അതേസമയം എസ്‌യുവിക്ക് 2,200 കിലോഗ്രാം ഭാരമുണ്ടെന്നാണ് ഇറ്റാലിയൻ സ്പോർട്‌സ് കാർ നിർമാതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ ദൈന്യംദിന യാത്രകൾക്കായി അദ്ദേഹം ടൈപ്പ് 3 ഇന്നോവയാണ് ഉപയോഗിക്കുന്നത്.

ജാപ്പനീസ് വാഹന ഭീമന്‍മാരായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്റെ ഇന്ത്യന്‍ ഉപസ്ഥാപനമാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ്. 2000-ല്‍ അവതരിപ്പിക്കപ്പെട്ട ക്വാളിസിന്റെ പകരക്കാരനായി 2005-ലാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇന്നോവ ഇന്ത്യയില്‍ എത്തിച്ചത്. ലോഞ്ച് ചെയ്ത അന്ന് മുതല്‍ മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ സെഗ്‌മെന്റിലെ മുടിചൂടാ മന്നനായി വിലസുന്ന ഇന്നോവ വിശ്വാസ്യതയുടെയും സുഖസൗകര്യങ്ങളുടെയും പര്യായമായി മാറി.

ടൊയോട്ട ഇന്നോവയുടെ ജനപ്രീതിക്കും അതിന്റെ വില്‍പ്പന വര്‍ധിക്കാനുമുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്ന് മുടക്കുന്ന കാശിന് നല്‍കുന്ന യാത്രസുഖം ആണ്. വിപണിയില്‍ കൂടുതല്‍ സുഖസൗകര്യങ്ങളുളള വിലയേറിയ കാറുകള്‍ ഉണ്ടായിരിക്കാം. എന്നിരുന്നാലും ഇന്നോവ വാഗ്ദാനം ചെയ്ത വിലയില്‍ ഇത് നല്‍കുന്ന സുഖം മറ്റൊന്നും നല്‍കുന്നില്ല.

More from DriveSpark

Article Published On: Friday, September 1, 2023, 8:30 [IST]
English summary
Superstar rajnikanth surprise visit in bangalore bus depot
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X