ബുള്ളറ്റ് പ്രൂഫ് മെയ്ബാക്കിൽ വന്നിറങ്ങി 'ഭായ്‌ജാൻ'; അകമ്പടിക്കും ആഡംബര എസ്‌യുവികൾ

സൽമാൻ ഖാന് എപ്പോഴും ചുറ്റും സുരക്ഷ സന്നാഹങ്ങളുണ്ടെന്ന് എല്ലാവർക്കു അറിയാവുന്നതാണല്ലോ, സല്ലുഭായിയുടെ വാഹനങ്ങൾ പോലും ബുളളറ്റ് പ്രൂഫാണ്. അടുത്ത സുഹൃത്തായിരുന്ന NCP നേതാവ് ബാബ സിദ്ദിഖ് കൊല്ലപ്പെട്ടതിന് ശേഷമാണ് സൽമാൻ ഖാൻ്റെ സുരക്ഷ വർധിപ്പിച്ചത്. താരത്തിൻ്റെ പുതിയ മെർസിഡീസ് ബെൻസ് മെയ്ബാക്കിലും ബുളളറ്റ് പ്രൂഫാണ്. സോഷ്യൽ മീഡിയയിൽ അദ്ദേഹം വിമാനത്താവളത്തിൽ വൻ സുരക്ഷാ സന്നാഹത്തിൽ വന്നിറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ജര്‍മന്‍ വാഹന ഭീമനായ മെര്‍സിഡസ് ബെന്‍സിന്റെ സൂപ്പര്‍ ലക്ഷ്വറി വിഭാഗമായ മെയ്ബാക്കിന്റെ GLS 600 രാജ്യത്ത് ലോഞ്ച് ചെയ്തതിന് ശേഷം അര ഡസനിലേറെ സെലിബ്രിറ്റികള്‍ സ്വന്തമാക്കിയിരുന്നു.

സിബിയു (കംപ്ലീറ്റ്‌ലി ബില്‍റ്റ്-അപ്പ്) വഴി ഇറക്കുമതി ചെയ്ത GLS 600 അള്‍ട്ര ലക്ഷ്വറി എസ്‌യുവിക്ക് 3.39 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. ഈ ഭീമാകാരമായ ആഡംബര എസ്‌യുവിയില്‍ ക്രോമില്‍ പൊതിഞ്ഞ കൂറ്റന്‍ ഫ്രണ്ട് ഗ്രില്ല്, B -പില്ലറില്‍ ക്രോം ഇന്‍സെര്‍ട്ടുകള്‍, D -പില്ലറില്‍ മെയ്ബാക്ക് ലോഗോ എന്നിവ ഉള്‍പ്പെടെയുള്ള മേബാക്ക് ഡിസൈന്‍ ഘടകങ്ങള്‍ ഉള്‍പ്പെടുന്നു.

salman khan spotted in Maybach

കൂടാതെ വാഹനത്തിന് കൂറ്റന്‍ ക്രോം മള്‍ട്ടിസ്‌പോക്ക് അലോയ് വീലുകളും ലഭിക്കുന്നു. അകത്തളത്തിലേക്ക് കടന്നാല്‍ മെയ്ബാക്ക് GLS 600 -ന്റെ 4 സീറ്റര്‍ പതിപ്പില്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകള്‍ കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. ഷാംപെയിന്‍ ബോട്ടിലുകള്‍ സൂക്ഷിക്കാന്‍ റഫ്രിജറേറ്ററിന് സ്പെയ്സുള്ള ഒരു ഫിക്സഡ് സെന്റര്‍ കണ്‍സോള്‍ ലഭിക്കുന്നു.

ഇതിന് രണ്ട് സില്‍വര്‍ ഷാംപെയിന്‍ ഫ്ലൂട്ടുകളും ലഭിക്കുന്നു. നാപ്പ ലെതര്‍ അപ്ഹോള്‍സ്റ്ററി, ഇലക്ട്രോണിക് പനോരമിക് സ്ലൈഡിംഗ് സണ്‍റൂഫ്, വെന്റിലേറ്റഡ് മസാജിംഗ് സീറ്റുകള്‍, പിന്‍സീറ്റുകളില്‍ റിക്ലൈനിംഗ് ഫീച്ചറും മെയ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. 48V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമായി വരുന്ന 4.0 ലിറ്റര്‍ V8 ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ്് പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിന് തുടിപ്പേകുന്നത്. പരമാവധി 557 bhp പവറും 730 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന എഞ്ചിന്‍ 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോട് ജോടിയാക്കിയിട്ടുണ്ട്.

salman khan spotted in Maybach

4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക്കായി എക്സ്റ്റെന്‍ഡ് ചെയ്യുന്ന സൈഡ് സ്റ്റെപ്പുകള്‍, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, ഹീറ്റഡ് ആന്‍ഡ് വെന്റിലേറ്റഡ് ഫ്രണ്ട് ആന്‍ഡ് റിയര്‍ സീറ്റുകള്‍, ഒരു ഷോഫര്‍ പാക്കേജ്, കാറിനുള്ളിലെ ഫംഗ്ഷനുകള്‍ നിയന്ത്രിക്കാന്‍ ഒരു പിന്‍-സീറ്റ് ടാബ്ലെറ്റ്, 360-ഡിഗ്രി ക്യാമറ, ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം തുടങ്ങിയ അഡീഷനല്‍ ഫീച്ചറുകളും GLS 600 ലക്ഷ്വറി എസ്യുവിയില്‍ കമ്പനി സജ്ജീകരിച്ചിരിക്കുന്നു.

സൂപ്പർ താരത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ ബുള്ളറ്റ് പ്രൂഫ് വാഹനം അതായത് നിസാൻ പട്രോൾ ഇറക്കുമതി ചെയ്തിരുന്നു. ഇന്ത്യയിൽ പട്രോൾ എന്ന മോഡൽ നിസാൻ വിൽക്കുന്നില്ല. വാഹനത്തിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം രണ്ട് കോടിയോളം വില വരും.

വാഹനത്തിലെ അധിക കവചം/ ആർമർ അല്ലെങ്കിൽ സുരക്ഷാ മോഡിഫിക്കേഷനുകളുടെ വിലയും ഇംപോർട്ട് ചാർജുകളും അധികമായിരിക്കും. തൻ്റെ ഓഫീസിലേക്കും ബിഗ് ബോസിൻ്റെ സെറ്റുകളിലേക്കും മറ്റ് സ്വകാര്യ യാത്രകൾക്കും ദൈനംദിനം യാത്ര ചെയ്യാനും സൽമാൻ പുതിയ എസ്‌യുവി ഉപയോഗിക്കും എന്നാണ് അറിയിച്ചത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, September 18, 2025, 20:11 [IST]
English summary
Superstar salman khan spotted in bulletproof mercedes maybach at airport details inside
കൂടുതല്‍... #celebrity car #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X