ജയിലിൽ കിടന്നത് 6 വർഷം! ബോളിവുഡിൻ്റെ ഇന്ദുചൂടൻ വന്നിറങ്ങിയത് 3.5 കോടിയുടെ കാറിൽ

പഴയകാല സൂപ്പർസ്റ്റാറുകളുടെ ലിസ്റ്റിൽ ഏറ്റവും മുന്നിൽ തന്നെ നിൽക്കുന്ന ആളാണ് സഞ്ജയ് ദത്ത്. ഒരു കാലത്ത് ബോളിവുഡിലെ മോഹൻലാൽ ആയിരുന്നു അദ്ദേഹം. സഞ്ജയ് ദത്തിന് 1993 ലെ മുംബൈ സ്സ്ഫോടനക്കേസിനോടനുബന്ധിച്ച് 6 വർഷം ജയിൽ ശിക്ഷ ലഭിച്ചിട്ടുണ്ട്.എന്നാൽ അതിന് ശേഷമുള്ള തിരിച്ചു വരവ് അദ്ദേഹം ഗംഭീരമാക്കുകയും ചെയ്തു. പ്രത്യേകിച്ച് എടുത്തു പറയേണ്ടത് കെജിഎഫ് സിനിമയിലെ അധീര എന്ന കഥാപാത്രവും വിജയിയുടെ ലിയോയിലെ വേഷവും എല്ലാം ആളുകളുടെ മനസിൽ തെളിഞ്ഞുനിൽക്കുന്നുണ്ടാവും. താരത്തിന് നിറയെ വിലകൂടിയ ആഡംബര വാഹനങ്ങൾ സ്വന്തമായിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരം തൻ്റെ റേഞ്ച് റോവർ ഓട്ടോബേയോഗ്രഫിയിലേക്ക് വന്ന് കയറുന്ന വീഡിയോ ആണ്.

ഈ ആഡംബര എസ്‌യുവി കാര്‍ നിലവില്‍ 2.60 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് വില്‍ക്കുന്നത്. ഇത് നിരത്തിലെത്തിക്കാന്‍ ഏകദേശം 3 കോടി രൂപ പൊടിക്കണം. ശക്തമായ 3.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്. പരമാവധി 394 bhp പവറും 550 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതിലൂടെ കാറിന്റെ 4 ചക്രങ്ങളിലേക്കും പവര്‍ എത്തിക്കുന്നു.

sanjay dutt spotted in range rover

ഓഫ്-റോഡ് സാഹസികതകള്‍ക്ക് അനുയോജ്യമായ കാര്‍ ആയതിനാലാണ് സെലിബ്രിറ്റികള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി വെറും അതിനാല്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി വെറും 5.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഓഫ് റോഡ് ശേഷിയും മികച്ച പെര്‍ഫോമന്‍സുമുള്ള കാര്‍ ആണെങ്കില്‍ കൂടി റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ ക്യാബിനില്‍ ആഡംബരത്തിന് ഒട്ടും കുറവില്ല.

വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 13.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, മസാജ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയടക്കം നിരവധി നൂതന ഫീച്ചറുകള്‍ വരുന്ന കാര്‍ ആണിത്. സഞ്ചു ഭായ് തൻ്റെ 64-ാം പിറന്നാളിന് സ്വന്തമാക്കിയ മോഡൽ റേഞ്ച് റോവർ എസ്‌യുവിയുടെ SV ഓട്ടോബയോഗ്രഫി വേരിയന്റാണ്.

ഇതുവരെ ആരും അങ്ങനെ തെരഞ്ഞെടുത്ത് കാണാത്ത ഡാർക്ക് ഗ്രീൻ കളർ ഓപ്ഷനാണ് ഇദ്ദേഹം വാങ്ങിയിരിക്കുന്നത്. ഇത് കൂടാതെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB എസ്‌യുവിയുടെ ബറ്റുമി ഗോൾഡ് കളർ ഓപ്ഷനും താരത്തിൻ്റെ പക്കലുണ്ട്. കോടികൾ മുടക്കുന്ന റേഞ്ച് റോവറിൻ്റെ ഓട്ടോബയോഗ്രഫി LWB വേരിയന്റ് നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമായാണ് വരുന്നത്.

ഇതിന് 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, എൽഇഡി ഫോഗ് ലൈറ്റുകൾ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളാണ് ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവർ ഒരുക്കിയിരിക്കുന്നത്. ഓട്ടോബയോഗ്രഫി LWB വേരിയന്റിൽ 523 bhp കരുത്തിൽ 750 Nm torque സൃഷ്ടിക്കുന്ന 4.4 ലിറ്റർ എഞ്ചിനാണ് ലക്ഷ്വറി എസ്‌യുവിയുടെ ടോപ്പ് എൻഡ് മോഡലിലുള്ളത്.

sanjay dutt spotted in range rover

അദ്ദേഹത്തിൻ്റെ ശേഖരത്തിലെ ഏറ്റവും ശ്രദ്ധേയമായ കാർ റോൾസ് റോയ്സ് ഗോസ്റ്റ് ആണ്. ഇതിനായി താരം ഏകദേശം 5 കോടി രൂപയാണ് മുടക്കിയത്. പ്രധാനമായും ഭാര്യ മാന്യത ദത്തിന് സമ്മാനിക്കാനാണ് ഈ മോഡൽ ദത്ത് സ്വന്തമാക്കിയത്. കൂടാതെ, മൂന്ന് കോടി രൂപ വിലമതിക്കുന്ന മെർസിഡീസ് മെയ്ബാക്ക് S 580 മോഡലും ഇവരുടെ പക്കലുണ്ട്. താരത്തിൻ്റെ കാർ കളക്ഷൻ എങ്ങനെയുണ്ടെന്ന് നിങ്ങൾ കമൻ്റ് ബോക്സിൽ കമൻ്റ് ചെയ്യാൻ മറക്കരുതേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, April 19, 2025, 9:45 [IST]
English summary
Superstar sanjay dutt spotted in range rover worth 3 5 crores video goes viral
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X