തലൈവരെ തലൈവരെ തലൈവരെ, കർഷകർക്ക് പത്ത് ട്രാക്ടർ നൽകി സൂപ്പർസ്റ്റാർ എസ് ജെ സൂര്യ

വന്താ സുട്ടാ സത്താ റിപ്പീറ്റ് എന്ന ഡയലോഗ് കേട്ടാൽ തന്നെ താരത്തിനെ മനസിലാകും. എസ് ജെ സൂര്യ എന്ന നടനെ അറിയാത്തവരായി ആരും തന്നെ കാണില്ല. സംസ്ഥാനത്തൊട്ടാകെയുള്ള പാവപ്പെട്ട കർഷകർക്ക് 10 ട്രാക്ടറുകൾ സംഭാവന നൽകിയ നടൻ രാഘവ ലോറൻസിനെ പോലെ നടൻ എസ് ജെ സൂര്യ കാഞ്ചീപുരത്തെ തേനമ്പാക്കം ഗ്രാമത്തിലെ ഗ്രാമീണർക്ക് ട്രാക്ടർ നൽകിയത് സമൂഹമാധ്യമങ്ങളിൽ ഗംഭീര വൈറലായിരിക്കുകയാണ്. മറ്റുളളവർക്ക് സഹായം ചെയ്യുന്നതാണ് തനിക്ക് സന്തോഷം ലഭിക്കുന്നതെന്നാണ് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞത്. ഒരു ട്രാക്ടറിന് 10 ലക്ഷം രൂപ വരെ വില വരും. ഇനിയും മുന്നോട്ട് തന്നാൽ കഴിയുന്ന സഹായം കർഷകർക്ക് ചെയ്യുമെന്നാണ് പറഞ്ഞത്.

രാജ്യത്തെ ട്രാക്ടറിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ കർഷകരുടെ ജോലിഭാരം കുറയക്കാൻ അവരെ ഏറ്റവും കൂടുതൽ സഹായിക്കുന്ന വാഹനമാണ് ട്രാക്ടർ. 2022-23 സാമ്പത്തിക വർഷത്തിൽ ട്രാക്ടർ വിപണിയിൽ അതിശയിപ്പിക്കുന്ന മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. 9,44,000 യൂണിറ്റുകളാണ് വിറ്റു പോയത്. 12 ശതമാനം വളർച്ചയാണ് ട്രാക്ടർ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. ട്രാക്ടർ കയറ്റുമതി ചെയ്യുന്നതിൻ്റെ കണക്കുകൾ കൂടെ പരിശോധിച്ചാൽ കണക്ക് ഒരു മില്യൺ കഴിഞ്ഞിട്ടുണ്ട്.

കർഷകർക്ക് മാന്യമായ വരുമാനം ലഭിക്കുന്നത് കൊണ്ട് തന്നെ ട്രാക്ടർ വാങ്ങാൻ എല്ലാ കർഷകരും മുന്നോട്ട് വന്നു. അത് കൊണ്ട് തന്നെ വിൽപ്പനയിലും വലിയ രീതിയിലുളള മാറ്റം വന്നിട്ടുണ്ട്. ട്രാക്ടർ സ്വന്തമാക്കുന്ന കർഷകൻ അത് മറ്റൊരു വരുമാന മാർഗമായിട്ട് കൂടിയാണ്. കർഷകർ ഇപ്പോൾ അവരുടെ ഉപയോഗവും അടിസ്ഥാനമാക്കിയാണ് ട്രാക്ടറുകൾ വാങ്ങുന്നത്. ഇന്ത്യയിലെ ഭൂരിഭാഗം കർഷകർക്കും രണ്ട് മുതല്‍ മൂന്നു വരെ ഹെക്ടറിൽ താഴെ ഭൂമിയുള്ളതിനാൽ, 40 മുതല്‍ 50 എച്ച്പി ട്രാക്ടറുകളുടെ വിഭാഗം ഉയർന്ന വില്‍പ്പന കാണിക്കുന്നു.

2022 സെപ്റ്റംബറിൽ ഫെസ്റ്റിവൽ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി തന്നെ ട്രാക്ടർ വിൽപ്പനയിൽ 23 ശതമാനം വളർച്ചയുണ്ടാകുന്നതായി നിരവധി വാഹനനിർമാതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. മഹീന്ദ്ര, ടാഫെ, സൊണാലിക, ജോൺ ഡീർ എന്നീ കമ്പനികളാണ് ട്രാക്ടർ വിൽപ്പനയിൽ മുന്നിട്ട് നിൽക്കുന്നത്. ട്രാക്ടറുകളുടെ ഈ സെഗ്മെന്‍റ് കൃഷിക്കും വിളവെടുപ്പിനും അനുയോജ്യമാണ്. 40 മുതല്‍ 50 എച്ച്പി വിഭാഗത്തിലെ ട്രാക്ടറുകൾ വൈവിധ്യമാർന്ന നോൺ-ഫാം ആപ്ലിക്കേഷനുകൾക്ക് ഏറ്റവും അനുയോജ്യമാണ്.

അങ്ങനെ അത് തന്റെ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും പണത്തിന് ഏറ്റവും ഉയർന്ന മൂല്യം നൽകാനും ഒരു കർഷകനെ പ്രാപ്‍തനാക്കുന്നു. ഇന്ത്യയിലെ കർഷകരുടെ പ്രമുഖ ഡിജിറ്റൽ വിപണിയായ ട്രാക്ടർ ജംഗ്ഷൻ കഴിഞ്ഞ വർഷം ഒരു കണക്ക് പുറത്തുവിട്ടിരുന്നു. റീട്ടെയിൽ ഡിമാൻഡിന്റെ കാര്യത്തിൽ, 40 മുതല്‍ 50 എച്ച്പി വരെ കരുത്തുള്ള ട്രാക്ടറുകള്‍ ഡിമാൻഡ് ചാർട്ടിൽ ഒന്നാമതാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഏറ്റവും ഉയർന്ന ട്രാക്ഷനും വിൽപ്പനയുമുള്ള പട്ടികയിൽ ഒന്നാമതെത്തിയിരുന്നു.

ഏറ്റവും മികച്ച ട്രാക്ടർ ബ്രാൻഡിന്റെ കാര്യത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര തന്നെയാണ് മുന്നിൽ. ട്രാക്ടർ ജംഗ്ഷൻ പുറത്തിറക്കിയ പട്ടിക പ്രകാരം മാസി ഫെർഗൂസൺ 241 DI മഹാ ശക്തി (42 HP) രണ്ടാം സ്ഥാനത്തും സ്വരാജ് 744 FE (48 HP) മൂന്നാം സ്ഥാനത്തുമാണ്. ഫാംട്രാക്ക് 60 പവർമാക്സ് (55 എച്ച്പി), മഹീന്ദ്ര 475 ഡിഐ എക്സ്പി പ്ലസ് (44 എച്ച്പി), ജോൺ ഡിയർ 5310 (55 എച്ച്പി), പവർട്രാക് യൂറോ 50 (50 എച്ച്പി), ന്യൂ ഹോളണ്ട് 3230എൻഎക്സ് (42 എച്ച്പി), കുബോട്ട എംയു 4501 എച്ച്പിഡി (4501 എച്ച്പി) 2501 2501. , സ്വരാജ് 735 FE (39 hp), മാസി ഫെർഗൂസൺ 1035 DI (39 hp).

കാർബൺ പുറന്തള്ളൽ കുറയ്ക്കുകയെന്ന ബൃഹത് ലക്ഷ്യമാണു പ്രമുഖ രാജ്യങ്ങളുടെ പദ്ധതികളെ നിലവിൽ നയിക്കുന്നത്. ഗ്രീൻ ഹൈഡ്രജനായി വൻ പദ്ധതികളാണ് ഇന്ത്യയിൽ ഒരുങ്ങുന്നത്. പുതിയ കണ്ടുപിടിത്തത്തോടെ നമ്മുടെ രാജ്യത്തും ചാണകം ഇന്ധനമാക്കി ഉപയോഗിക്കുന്ന നാളുകൾ പിന്നിലല്ലെന്നു വേണം പറയാൻ. കാർഷിക മേഖലയെ കാർബൺ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ബെന്നമാൻ നിർമിച്ച ട്രാക്ടർ ലോക ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. പശുവിന്റെ ചാണകത്തിൽ നിന്ന് 'ഫ്യൂജിറ്റീവ് മീഥേൻ' ആഗിരണം ചെയ്ത് ജൈവ ഇന്ധനമാക്കി മാറ്റിയാണ് ട്രാക്ടർ പ്രവർത്തിക്കുന്നത്.

More from DriveSpark

Article Published On: Wednesday, June 19, 2024, 12:04 [IST]
English summary
Superstar sj suryah donates ten tractor to farmers in kancheepuram
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X