രശ്മികയുടെ അർജ്ജുൻ റെഡ്ഡി വന്നിറങ്ങിയ വണ്ടി കണ്ടോ; ജനപ്രിയ എംപിവിയിൽ പെൺകുട്ടികളുടെ റോമിയോ
വിജയ് ദേവരകൊണ്ട എന്നാൽ പെൺകുട്ടികൾക്ക് എപ്പോഴും ഒരു ഹരമാണ്. അർജ്ജുൻ റെഡ്ഡി എന്ന ഒറ്റ പടത്തിലൂടെ പ്രത്യേകിച്ച് പെൺകുട്ടികളുടെ മനസിൽ ഇടം നേടിയ നടനാണ് വിജയ് ദേവരകൊണ്ട. നടനെ ചുറ്റിപ്പറ്റി നിരവധി കരകമ്പികൾ ഉയരുന്നുണ്ട്. നാഷണൽ ക്രഷ് എന്നറിയപ്പെടുന്ന രശ്നമികയുടെ കാമുകനാണ് എന്ന് പോലും അറിയപ്പെടുന്ന നടനാണ് വിജയ്. ഇപ്പോഴിതാ താരം ഒരു എംപിവിയിൽ വന്നിറങ്ങുന്ന വീഡിയോ വൈറലായിരിക്കുകയാണ്. അത് മറ്റൊന്നുമല്ല ജനപ്രിയ എംപിവിയായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ്. മുംബൈ എയർപോർട്ടിൽ താരം വന്നിറങ്ങുന്നത് ടൊയോട്ട ഇന്നോവ ക്രിസ്റ്റയിലാണ്. ക്രിസ്റ്റയുടെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ഇന്ത്യക്കാര്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ഒരു വാഹനമാണ് ഇന്നോവ. ആദ്യം ഇന്നോവ, പിന്നീട് ക്രിസ്റ്റ, ഇപ്പോള്‍ ഹൈക്രോസ് എന്നിങ്ങനെ മാറിമാറി എത്തിയപ്പോഴെല്ലാം 7 സീറ്റര്‍ കാറിനെ ഇന്ത്യക്കാര്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്. 2005-ലാണ് ഇന്നോവ അവതരിച്ചത്. 2023 ഏപ്രിലില്‍ നേരിയ മുഖം മിനുക്കലിന് വിധേയമായ ക്രിസ്റ്റ ഇപ്പോഴും സ്ഥിരമായി ശക്തമായ വില്‍പ്പന നിലനിര്‍ത്തിപ്പോരുന്നു.

ഡീസല്‍ പവര്‍ട്രെയിന്‍ ഓപ്ഷനില്‍ മാത്രമാണ് ക്രിസ്റ്റ ഇപ്പോള്‍ വാങ്ങാന്‍ സാധിക്കുക. എന്നിരുന്നാലും സാധാരണ ഉപഭോക്താക്കളും ടാക്‌സിക്കാരും ഇന്നും ഇന്നോവ തേടി എത്തുന്നു. ടൊയോട്ട ഇന്നോവ ക്രിസ്റ്റ GX, GX പ്ലസ്, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ഓഫര്‍ ചെയ്യുന്നത്. 7, 8 സീറ്റര്‍ പതിപ്പുകളില്‍ ഇത് ലഭ്യമാണ്. പുതുതായി ചേര്‍ത്ത GX ട്രിമ്മിന് 14 അധിക ഫീച്ചറുകള്‍ ലഭിച്ചിരുന്നു. ഡീസല്‍ എംപിവിയുടെ എന്‍ട്രി ലെവല്‍ GX ട്രിമ്മിനെക്കാള്‍ 1.45 ലക്ഷം രൂപ വരെ കൂടുതലായിരുന്നു GX പ്ലസ് വേരിയന്റിന്റെ വില.
സൂപ്പര്‍ വൈറ്റ്, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക, അവന്റ്-ഗാര്‍ദെ ബ്രോണ്‍സ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേള്‍, സില്‍വര്‍ മെറ്റാലിക് എന്നിങ്ങനെ 5 നിറങ്ങള്‍ GX പ്ലസില്‍ തിരഞ്ഞെടുക്കാം. ടൊയോട്ട ഇന്നോവ ക്രിസ്റ്റ GX പ്ലസ് വേരിയന്റില്‍ ഓട്ടോ ഫോള്‍ഡിംഗ് ഔട്ട്സൈറ്റ് റിയര്‍വ്യൂ മിററുകള്‍ (ORVM), ഫാബ്രിക് സീറ്റുകള്‍, 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഡയമണ്ട് കട്ട് അലോയി വീലുകള്‍, വുഡന്‍ പാനലുകള്‍, പ്രീമിയം ഫാബ്രിക് സീറ്റുകള്‍ എന്നിവ ഈ വേരിയന്റിന്റെ പ്രുത്യകതയാണ്.
ഇന്നോവ ക്രിസ്റ്റയുടെ GX പ്ലസിന് റിയര്‍ പാര്‍ക്കിംഗ് ക്യാമറ, മൂന്ന് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (VSC) എന്നീ സേഫ്റ്റി ഫീച്ചറുകളും ലഭിക്കുന്നു. 148 bhp പവറും 343 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ക്രിസ്റ്റക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. അതായത് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള ഇന്നോവ വേണ്ടവര്‍ ഹൈക്രോസ് മോഡല്‍ തെരഞ്ഞെടുക്കേണ്ടി വരും. ക്രിസ്റ്റക്ക് ലിറ്ററിന് 14 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇക്കോ, പവര്‍ എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളും കാറില്‍ ഉണ്ട്. വിശ്വാസ്യത, വിശാലമായ ഇന്റീരിയര്‍, ശക്തമായ പെര്‍ഫോമന്‍സ്, യാത്രസുഖം എന്നിവയുടെ ഫലമായി ക്രിസ്റ്റ ഇന്നും ഒരു ഫാമിലി കാര്‍ നോക്കുന്നവര്‍ക്കും ഫ്‌ലീറ്റ് സര്‍വീസുകള്‍ക്കും പ്രിയപ്പെട്ട മോഡലായി നിലനില്‍ക്കുന്നു. ടൊയോട്ട ഇന്നോവ ഹൈക്രോസിനും മാരുതി ഇന്‍വിക്ടോയുമായും മത്സരിക്കുമ്പോള്‍ തന്നെ മഹീന്ദ്ര മറാസോ, കിയ കാരെന്‍സ് എന്നിവയ്ക്ക് ഒരു പ്രീമിയം ബദലും കൂടിയാണ് ക്രിസ്റ്റ.

നാഷണൽ ക്രഷ് എന്നറിയപ്പെടുന്ന രശ്മികയുമായി വിജയ് ദേവരകൊണ്ട് പ്രണയത്തിലാണ് എന്ന് ചില വാർത്തകളും പുറത്ത് വരുന്നുണ്ട്.അധികം നായികാ പ്രധാന്യമുള്ള വേഷങ്ങള്‍ അല്ല ചെയ്യുന്നതെങ്കിലും അടുത്ത കാലത്തായി രശ്മിക അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം ബോക്സ് ഓഫീസില്‍ നിന്ന് പണം വാരിക്കൂട്ടിയിട്ടുണ്ട്. അല്ലു അര്‍ജുന്റെ 'പുഷ്പ: ദ റൈസ്' എന്ന ചിത്രത്തിലൂടെയാണ് രശ്മിക രാജ്യം മൊത്തം അറിയപ്പെടാന്‍ തുടങ്ങിയത്. ശേഷം രണ്‍ബീര്‍ കപൂറിന്റെ നായികയായി സന്ദീപ് റെഡ്ഡി വങ്ക ചിത്രമായ അനിമലിലൂടെ ബോളിവുഡില്‍ എത്തി.
ശേഷം വന്ന പുഷ്പ 2 ബോക്‌സ്ഓഫീസില്‍ നിന്ന് 2000 കോടി രൂപയ്ക്കടുത്താണ് വാരിക്കൂട്ടിയത്. ദേ ഇപ്പോള്‍ ഏറ്റവും അവസാനം പുറത്തിറങ്ങിയ 'ഛാവ' എന്ന വിക്കി കൗശല്‍ ചിത്രവും പണംവാരിക്കൂട്ടുകയാണ്. ചിത്രത്തിന്റെ മൊത്തം കളക്ഷന്‍ 500 കോടിയോട് അടുക്കുകയാണ്. ഇതോടെ 500 കോടി കളക്ഷന്‍ നേടിയ മൂന്ന് പടങ്ങളില്‍ നായികയായ ഏക താരമായി രശ്മിക മാറി.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








