ഇലക്ട്രിക് ബസ്-സോളാർ കോമ്പോ! ഇങ്ങനെ വേണം ബസ് ഇറക്കാൻ, ആനവണ്ടിയൊക്കെ ഇത് കാണണം
ഇലക്ട്രിക് ബസുകൾ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഓടുന്നുണ്ട്. ഗുജറാത്തിലെ സൂററ്റിൽ ഇലക്ട്രിക് ബസുകൾ അവതരിപ്പിച്ചതിന് പുറമേ ബസുകൾ സോളാറുപയോഗിച്ച് പ്രവർത്തിക്കുന്നത് പോലെയാക്കുകയാണ്. ഗ്രീൻ മൊബിലിറ്റി ഹബ്ബായി മാറുന്നതിന് മുന്നോടിയായിട്ടാണ് ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നിലവിൽ, നഗരത്തിൽ ഏകദേശം 400 ഇലക്ട്രിക് ബസുകളുണ്ട്,വരും വർഷങ്ങൾക്കുളളിൽ അവയുടെ എണ്ണം 1,000 ആക്കി ഉയർത്താനാണ് പദ്ധതി. പരമ്പരാഗത ഇന്ധന ബസുകൾ ക്രമേണ മാറ്റിസ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. നഗരത്തിലുടനീളം ഇലക്ട്രിക് ബസുകൾക്ക് വേണ്ടി ചാർജിംഗ് പോയിന്റുകളുടെ ഒരു ശൃംഖല വികസിപ്പിക്കുന്നതിലും എസ്എംസി പ്രവർത്തിക്കുന്നുണ്ട്.
ഇലക്ട്രിക് ബസുകളുടെ മറ്റ് വിശദാംശങ്ങളിലേക്ക് വരികയാണെങ്കിൽ വലിയ ട്രാൻസ്പോർട്ട് സെഗ്മെന്റുകളും ഇലക്ട്രിക് വാഹനങ്ങളുടെ കടന്നു വരവ് ഇപ്പോൾ മുമ്പത്തേക്കാൾ കൂടിയിരിക്കുകയാണ്. അതോടൊപ്പം അശോക് ലെയ്‌ലാൻഡിൻ്റെ അനുബന്ധ ഇവി വിഭാഗമായ സ്വിച്ച് മൊബിലിറ്റി EiV12, E1 എന്നിങ്ങനെ രണ്ട് പുതിയ ഇലക്ട്രിക് ബസുകൾ കൂടെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

ഹിന്ദുജ ഗ്രൂപ്പ് കമ്പനികളുടെ ചെയർമാൻ അശോക് പി. ഹിന്ദുജയുടെയും മറ്റ് പ്രമുഖരുടെയും സാന്നിധ്യത്തിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയായിരുന്നു രണ്ട് പുതിയ ഇലക്ട്രിക് ബസുകളും അനാഛാദനം ചെയ്തത്. EiV12 എന്ന മോഡൽ ഇന്ത്യൻ വിപണിക്ക് വേണ്ടിയുള്ളതാണെങ്കിൽ, E1 യൂറോപ്യൻ വിപണിയിലെ ഉപയോഗത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നിരുന്നാലും, ഈ രണ്ട് ഇലക്ട്രിക് ബസുകളും ഒരേ ഡിസൈൻ ശൈലിയും ഇവി ആർക്കിടെക്ചറും പങ്കിടുന്നു എന്നത് ശ്രദ്ധേയമാണ്. EiV12 -ൻ്റെ പ്ലാറ്റ്‌ഫോം തദ്ദേശീയമായി സിറ്റി ടു സിറ്റി യാത്രകൾക്കായി രൂപകൽപ്പന ചെയ്യുകയും പ്രത്യേകം വികസിപ്പിക്കുകയും അതിനായി നിർമ്മിക്കുകയും ചെയ്തതാണ് എന്ന് സ്വിച്ച് മൊബിലിറ്റി വ്യക്തമാക്കുന്നു.
400 kWh -ൽ കൂടുതൽ കപ്പാസിറ്റി വാഗ്ദാനം ചെയ്യുന്ന ഷാസി മൗണ്ടഡ് ബാറ്ററി പായ്ക്കുകളുള്ള ഇന്ത്യയിലെ ആദ്യത്തെ ലോ -ഫ്ലോർ ഇലക്ട്രിക് സിറ്റി ബസാണ് EIV12 എന്നും നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടുന്നു. സ്വിച്ച് മൊബിലിറ്റി EiV12 ഒറ്റയടിക്ക് 39 യാത്രക്കാരുടെ സീറ്റിംഗ് വാഗ്ദാനം ചെയ്യാൻ കഴിയും. ഇത് ഒരു സെഗ്മെന്റ് ലീഡിംഗ് സവിശേഷതയാണ്.
EiV12 -ൽ, ഓട്ടോമേറ്റഡ് വീൽചെയർ റാംപ് എന്നിവ ഉപയോഗിക്കുന്ന യാത്രക്കാർക്ക് എളുപ്പത്തിൽ അകത്തേക്ക് കയറാനും പുറത്തേക്ക് കടക്കാനും നീലിംഗ് സംവിധാനത്തോടെയുള്ള ലോ-ഫ്ലോർ സജ്ജീകരണം ലഭിക്കുന്നു. EiV12 സ്ത്രീകളുടെ സുരക്ഷയെ മുൻനിർത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. അതോടൊപ്പം യാതൊരുവിധ ബ്ലൈന്റ് സ്പോട്ടുകളും ഇല്ലാത്തവണ്ണം 5 CCTV ക്യാമറകളും സ്ത്രീകൾക്കായി 5 പ്രത്യേക സീറ്റുകളും ഇത് വാഗ്ദാനം ചെയ്യുന്നു.
കൂടാതെ ലൈവ് വെഹിക്കിൾ ഹെൽത്ത് മോണിറ്ററിംഗ്, ITMS, കാര്യക്ഷമമായ ഫ്ലീറ്റ് മാനേജ്മെൻ്റ് എന്നിവ സ്വിച്ച് EiV12 വാഗ്ദാനം ചെയ്യുന്നു. ചാർജ് ചെയ്യുന്നതിനായി, ഫാസ്റ്റ് റീചാർജ് സപ്പോർട്ട് ചെയ്യുന്ന പിന്നിൽ ഒരു ഡ്യുവൽ -ഗൺ ചാർജിംഗ് ഇൻ്റർഫേസ് സ്വിച്ച് EiV12 -ൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. ബാറ്ററി പായ്ക്കും IP67 റേറ്റ് ചെയ്തിരിക്കുന്നു, അതായത് EiV12 -ന് അത്യാവശ്യം വെള്ളത്തിൽ മുങ്ങി കിടക്കുന്ന റോഡുകളിലൂടെയും ഓടാൻ കഴിയും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








