ജസ്റ്റ് റിമമ്പർ ദാറ്റ്; വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് സുരേഷ് ഗോപിയുടെ പരാതി

റോഡുകളിലൂടെ വാഹനോടിച്ച് പോകുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു വിഭാഗമാണ് ഭാരം കയറ്റി പോകുന്ന ലോറികളും കണ്ടെയ്നറുകളും. പലപ്പോഴും പലരുടേയും പേടി സ്വപ്നമാണ്. എന്നാൽ വളരെ മര്യാദയ്ക്ക് റോഡിലൂടെ പോകുന്ന ലോറി ഡ്രൈവേഴ്സുമുണ്ട്. ലോറി ഡ്രൈവറുമാരുടെ അശ്രദ്ധമായി വാഹനമോടിക്കുന്നതിൻ്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ട്.

നടനും രാജ്യസഭ എംപിയുമായ സുരേഷ്ഗോപിക്കും ഇത്തരത്തിലുളള ഒരു ദുരനുഭവം ഉണ്ടായിരിക്കുകയാണ്. അതിനെതിരെ പൊലീസിൽ പരാതി കൊടുക്കുകയും ഡ്രൈവറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിന് ശേഷം തിരികെ വരുന്ന വഴി എറണാകുളത്ത് വച്ചായിരുന്നു സംഭവം.

ജസ്റ്റ് റിമമ്പർ ദാറ്റ്; വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് സുരേഷ് ഗോപിയുടെ പരാതി

തൃശൂരിലേക്ക് മടങ്ങുന്ന വഴി എറണാകുളം തോഷിബ ജംഗ്ഷനിൽ വച്ച് മുന്നിൽ പോകുന്ന ലോറി സൈഡ് തരാതെ വളരെ അശ്രദ്ധമായിട്ടാണ് വാഹനമോടിച്ചത്. പല തവണ ഹോൺ മുഴക്കിയിട്ടും ഡ്രൈവർ ശ്രദ്ധിച്ചില്ല, അപ്പോൾ തന്നെ ലോറി ഡ്രൈവർക്കെതിരെ പൊലീസ് സ്റ്റേഷനിൽ വിളിച്ച് പരാതി പറയുകയും ചെയ്തു. അങ്കമാലി എത്തിയപ്പോഴേക്കും ലോറി ഡ്രൈവറേയും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ മദ്യപിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.

ഡ്രൈവർക്കെതിരെ സ്വമേധയാ കേസെടുക്കുകയും അത് പോലെ തന്നെ ഓടിച്ചിരുന്ന ടാങ്കർ ലോറി കണ്ട്കെട്ടി കോടതിക്ക് കൈമാറുകയും ചെയ്തു. അസ്രദ്ധമായി വാഹനമോടിക്കുക മാത്രമല്ല, മദ്യപിക്കുകയും ചെയുക എന്നത് വളരെ വലിയ കുറ്റമാണ്. അതോടൊപ്പം തന്നെ അത് കുറ്റം മാത്രമല്ല വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. വലിയ ഭാരവാഹനങ്ങൾ പ്രത്യേകിച്ച് മൾട്ടി-ആക്സിൽ ട്രക്കിൻ്റെ ഡ്രൈവർമാർ കൂടുതൽ ജാഗ്രതയോടെ വേണം ഓടിക്കാൻ. കേരളത്തിലെ എല്ലാ വഴികൾക്കും ആവശ്യമായ വീതിയില്ല എന്നത് കൊണ്ടാണ് പറഞ്ഞത്.

നിലവിൽ സംസ്ഥാനത്തുടനീളം ദേശീയപാതയുടെ വീതികൂട്ടലുകൾ നടക്കുന്നുണ്ടെങ്കിലും പലയിടത്തും ഗതാഗതക്കുരുക്ക് വർധിച്ചിരിക്കുകയാണ്. ട്രക്കുകൾ, ബസുകൾ, ടാങ്കറുകൾ തുടങ്ങിയ വാഹനങ്ങളുടെ ഡ്രൈവർമാർ അതീവ ജാഗ്രതയുളളവരും അത് പോലെ തന്നെ മറ്റ് വാഹനങ്ങളോട് മര്യാദ കാണിക്കുകയും വേണം. ഒരുപാട് ജാഗ്രത വേണ്ട കാര്യമാണ് ഡ്രൈവിങ്ങ് അതിനിടയ്ക്ക് മദ്യപിക്കുകയും കൂടെ ചെയ്താൽ വൻ അപത്താണ് സംഭവിക്കാൻ പോകുന്നത് എന്ന കാര്യം ഓർക്കുക.

രാത്രിയിൽ ട്രക്കുകൾ അശ്രദ്ധമായി ഓടിക്കുന്നത് ചിത്രീകരിക്കുന്ന വീഡിയോകൾ പലപ്പോഴും നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. നല്ല രീതിയിൽ ഭാരം കയറ്റുന്നത് കൊണ്ട് തന്നെ ലോറികൾക്കും ട്രക്കുകൾക്കും അമിതവേഗതയിൽ പോകാൻ കഴിയില്ല. അത് കൊണ്ട് തന്നെ ലോഡ് ഇല്ലാത്ത സമയങ്ങളിലും വാഹനങ്ങൾ അമിത വേഗതയിൽ പോകാതിരിക്കുവാനും വേണ്ടിയാണ് സ്പീഡ് ഗവർണർ നിർബന്ധമാക്കിയിരിക്കുന്നത്. പക്ഷേ പലപ്പോഴും ഇത് ഊരിയിട്ട് കൊണ്ടാണ് പല ഡ്രൈവർമാരും വാഹനമോടിക്കുന്നത്.

നിങ്ങൾ എപ്പോഴെങ്കിലും ഇത്തരം ഒരു ട്രക്കിൻ്റെ പിന്നിൽ ആണ് എങ്കിൽ പരമാവധി ശാന്തതയോടെ വാഹനമോടിക്കുകയും ഹോൺ മുഴക്കുകയും ചെയ്യുക. ഒരിക്കലും ലോറിയുടെ ഇടതുവശത്ത് കൂടി ഓവർടേക്ക് ചെയ്യരുത്. ഹോൺ അടിച്ചു കൊണ്ടോ, ഹൈ ബീം തെളിച്ചു കൊണ്ടോ വേണം ഓവർടേക്ക് ചെയ്യാൻ. നിങ്ങൾ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയാണ് എന്ന് ലോറി ഡ്രൈവർ അറിഞ്ഞില്ലെങ്കിൽ അത് വലിയ അപകടം ക്ഷണിച്ചു വരുത്തും. അത് കൊണ്ട് വളരെ ജാഗ്രത പുലർത്തുക.

നമ്മളുടെ വാഹനത്തിൻ്റെ വശങ്ങളും പിറകിലും കാണാൻ വേണ്ടിയാണ് വാഹനങ്ങളിൽ സൈഡ് മിററുകൾ ഒക്കെ നൽകിയിരിക്കുന്നത്. അത് ഉപയോഗിക്കാതെ ചുമ്മാ കണ്ണുമടച്ച് വഴിയിലേക്ക് ഇറങ്ങുന്നതാണ് കുഴപ്പം. ഈ റിയർ വ്യൂ മിററും സൈഡ് മിററും ഒന്നും എത്താത്ത സ്ഥലങ്ങൾക്കാണ് ബ്ലൈൻഡ് സ്പോട്ട് എന്ന് പറയുന്നത്. അവിടെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.എപ്പോഴുമൊന്നും വാഹനങ്ങളുടെ കണ്ണാടികൾക്കും നിങ്ങളുടെ കണ്ണിനും കാണാൻ സാധിക്കുന്ന സ്ഥലം ഉണ്ടാവില്ല. അങ്ങനെയുളളപ്പോൾ കൂടുതൽ ശ്രദ്ധയോടെ വേണം വാഹനം ഓടിക്കാൻ.

നിങ്ങൾ പെട്ടെന്ന് ലെയ്ൻ മാറ്റാൻ ശ്രമിക്കുമ്പോൾ നിങ്ങൾക്കോ വാഹനത്തിൻ്റെ മിററിലൂടെയോ കാണാൻ സാധിക്കാത്ത വഴിയിലൂടെ ആയിരിക്കും അപകടം ഉണ്ടാവാൻ സാധ്യത, അതാണ് ബ്ലൈൻഡ് സ്പോട്ട്. അത് കൊണ്ട് ഹൈവേകളിലൂടെ സഞ്ചരിക്കുമ്പോൾ ഇടയ്ക്ക് ലെയ്ൻ മാറ്റുന്നത് ഒഴിവാക്കുക. വാഹനത്തിലെ മിററിൽ കാണാൻ സാധിക്കാത്തത് ചിലപ്പോൾ നമ്മൾ തല തിരിച്ച് പിന്നിലേയ്ക്ക് നോക്കുന്ന പതിവ് ഉണ്ട്. അത് എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ് പക്ഷേ അതിൽ ഒരുപാട് അപകടം ഉണ്ട്.കാരണം നമ്മൾ എപ്പോഴും മുന്നോട്ട് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ അപകടം എപ്പോൾ വേണമെങ്കിലും സംഭവിക്കാം.

More from DriveSpark

Article Published On: Thursday, June 8, 2023, 12:48 [IST]
English summary
Suresh gopi complaint against lorry driver for reckless driving
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X