ഓഡി ക്യൂ7 ഇനി സുരേഷ് ഗോപിക്ക് സ്വന്തം
മലയാളികളുടെ പ്രിയപ്പെട്ട ആക്ഷൻ ഹീറോ സുരേഷ് ഗോപി ഓഡി വാഹനങ്ങളുടെ ഒരു കടുത്ത ആരാധകനാണ്. ഇപ്പോൾ താരത്തിന്റെ വാഹന നിരയിലേക്ക് ഓഡിയുടെ ലക്ഷ്വറി എസ്‌യുവി ക്യൂ സെവനും ഇടം തേടിയിരിക്കുന്നു. ഫെയ്സ് ബുക്ക് ഓഫീഷ്യൽ പേജിലൂടെയാണ് ക്യൂ7 സ്വന്തമാക്കിയ വിവരം ആരാധകരുമായി പങ്ക് വെച്ചത്.
സെലബ്രിടി കാറുകളെ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
താരം കൊച്ചിയിലെ ഓഡി ഷോറൂമിൽ നിന്നാണ് വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ബീറ്റിൽ, ജാഗ്വർ, ക്യാരവാൻ എന്നീ കാറുകൾ താരം ഇതിനകം തന്നെ സ്വന്തമാക്കി കഴിഞ്ഞു. മുൻപ് ഉണ്ടായിരുന്ന ക്യൂ7 മാറ്റിയിട്ടാണ് പുതിയ ഈ എസ്‌യുവി എടുത്തിരിക്കുന്നത്. കൂടുതൽ അറിയാൻ താളുകളിലേക്ക് നീങ്ങൂ.

2967സിസി ഡീസൽ എൻജിനാണ് ഈ ആഡംബര എസ്‌യുവിക്ക് കരുത്തേകുന്നത്. 245ബിഎച്ച്പി കരുത്തും 600എൻഎം ടോർക്കുമാണ് ഈ വാഹനത്തിനുള്ളത്.

ഫോർ വീൽ ഡ്രൈവ് ഓപ്ഷനുള്ള ഈ എസ്‌യുവിയിൽ 8സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

234km/h ആണിതിന്റെ പരമാവധി വേഗത. വെറും 7.1 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയാർജ്ജിക്കാനുള്ള ശേഷി ഈ വാഹനത്തിനുണ്ട്.

8.9 km/l മൈലേജാണ് ക്യു7 ന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

മൾട്ടി ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, ക്രൂസ് കൺട്രോൾ, ടച്ച് സ്ക്രീൻ, ലെതർ സീറ്റുകൾ, ഫാബ്രിക് അപ്ഹോൾസ്ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നീ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

എബിഎസ്, ഇബിഡി, ഡ്രൈവർ എയർബാഗ്, പാസഞ്ചർ എയർബാഗ്, സൈഡ് കർട്ടൻ എയർബാഗുകൾ, ആന്റി തെഫ്റ്റ് അലാം, ട്രാക്ഷൻ കൺട്രോൾ എന്നീ സവിശേഷതകൾ വാഹനത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നു.

- ട്രയംഫ് ബോൺവില്ലെ- ദുൽക്കർ സൽമാന്റെ അഭിരുചിക്കൊത്തരു ബൈക്ക്
- ബിഗ് ബിയുടെ ഗ്യാരേജിലെ പുത്തൻ അതിഥി - വായിക്കുുക


Click it and Unblock the Notifications








