8 കോടി വിലയുള്ള സര്‍ഫ്‌ബോര്‍ഡ്!
വിദേശങ്ങളില്‍ വലിയ പോപ്പുലാരിറ്റിയുള്ള കായികവിനോദമാണ് സര്‍ഫിങ്. നമ്മുടെ നാട്ടിലും ഈ വിനോദത്തിന് പ്രചാരം കിട്ടിത്തുടങ്ങിയിട്ടുണ്ട്. 150 ഡോളറിന്റെ (10,000 രൂപയുടെ) പരിസരത്ത് വില തുടങ്ങുന്ന സര്‍ഫ്‌ബോര്‍ഡുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഇക്കൂട്ടത്തിലേക്ക് ഒരു 1.3 ദശലക്ഷം ഡോളര്‍ (ഏതാണ്ട് 8 കോടി രൂപ) വിലവരുന്ന ഒരു സര്‍ഫ്‌ബോര്‍ഡാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.
ഇത്രയും വിലപ്പിടിപ്പുള്ളതാവാന്‍ ഒരു സര്‍ഫ്‌ബോര്‍ഡില്‍ എന്തൊക്കെയാണ് ചേര്‍ത്തിട്ടുണ്ടാവുക എന്നത് ന്യായമായ സന്ദേഹമാണ്. നമുക്കൊന്ന് വിശദമായി മനസ്സിലാക്കാം.

വായിക്കാന്‍ ചിത്രങ്ങളിലൂടെ നീങ്ങുക

ന്യൂ സീലാന്‍ഡിലാണ് ഈ സര്‍ഫ്ബോര്‍ഡ് നിര്‍മിച്ചിരിക്കുന്നത്. റോയ് സ്റ്റുവര്‍ട്ട് എന്ന ഡിസൈനറാണ് ഇതിനു പിന്നില്‍. കഴിഞ്ഞ 20 വര്‍ഷമായി തന്റെ സര്‍ഫ്‌ബോര്‍ഡിനെ ലക്ഷണമൊത്ത ഒന്നാക്കിമാറ്റാന്‍ നിരന്തരമായ ടെസ്റ്റുകള്‍ നടത്തിവരികയായിരുന്നു റോയ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ടെസ്റ്റുകള്‍ നടത്തി നിരന്തരമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു റോയ് തന്റെ സര്‍ഫ്‌ബോര്‍ഡില്‍.

റാംപാന്റ് എന്നാണ് റോയിയുടെ സര്‍ഫ്‌ബോര്‍ഡിനു പേര്. പൗലോവ്‌നിയ മരത്തിലാണിത് നിര്‍മിച്ചിരിക്കുന്നത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വോഗതയില്‍ സര്‍ഫിങ് നടത്തുവാന്‍ ശേഷിയുണ്ടിതിന്. വളരെ വഴക്കമേറിയതും ഉറപ്പേറിയതുമായ മരത്തിലാണ് നിര്‍മിതി.

സര്‍ഫ്‌ബോര്‍ഡിന്റെ 'ടണല്‍ ഫിന്‍' ആണ് ചിത്രത്തില്‍ കാണുന്നത്. ആറിഞ്ച് കനമുള്ളതാണിത്. കാഹികാറ്റീ മരത്തിന്റെ തടിയില്‍ നിര്‍മിച്ചെടുത്തതാണിത്. ഈ മരം ന്യൂ സീലാന്‍ഡ് വിട്ടാല്‍ അധികം കാണില്ലെന്നു പറയുന്നു. ഈ ഫിന്‍ സര്‍ഫ്‌ബോര്‍ഡിന്റെ വേഗത വര്‍ധിപ്പിക്കുന്നതില്‍ ഒരു നിര്‍ണായക പങ്കാളിത്തം വഹിക്കുന്നുണ്ട്.

ഇങ്ങോരാണ് റോയ് സ്റ്റുവര്‍ട്ട്. 1969 മുതല്‍ മരംകൊണ്ടുള്ള സര്‍ഫ്‌ബോര്‍ഡുകള്‍ നിര്‍മിച്ചുവരുന്നു. മേഖലയില്‍ ഒരു പുലിയായി അറിയപ്പെടുന്നു. സര്‍ഫിബോര്‍ഡും കൊണ്ട് എന്നും വെള്ളതിലിറങ്ങുന്നതിനാല്‍ പരമ്പരാഗത ശൈലിയിലുള്ള കുളിയില്‍ വിശ്വാസമില്ല എന്നാണ് ഊഹിക്കേണ്ടത്.

ഈ ഡിസൈന്‍ രൂപപ്പെടുത്തിയെടുക്കാന്‍ നീണ്ട 16 വര്‍ഷക്കാലത്തെ അധ്വാനം വേണ്ടിവന്നു റോയ് സ്റ്റൂവര്‍ട്ടിന്. 8 കോടി രൂപ ഒരു വലിയ തുകയല്ലാതാവുന്നത് ഇവിടെയാണ്.


Click it and Unblock the Notifications








