കറുപ്പ് 300 കോടി ക്ലബില്‍, തീയറ്റര്‍ 'കത്തിച്ച' 21-കാരനായ മ്യൂസിക് ഡയരക്ടര്‍ക്ക് കാർ സമ്മാനിച്ച് സൂര്യ

മലയാളികള്‍ക്ക് പ്രിയപ്പെട്ട കോളിവുഡ് സൂപ്പര്‍ താരമാണ് സൂര്യ. പതിറ്റാണ്ടിലേറെ കാലമായി തീയറ്റര്‍ ഹിറ്റില്ലാതെ വിഷമിച്ച സൂര്യ ഇപ്പോള്‍ 'കറുപ്പ്' (Karuppu) എന്ന സിനിമയിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ബോ്ക്‌സ്ഓഫീസില്‍ നിന്ന് 300 കോടി രൂപയിലേറെ കളക്ഷന്‍ നേടി സിനിമ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയതിന് പിന്നാലെ, ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയിരിക്കുകയാണ് സൂര്യ. സിനിമയ്ക്ക് മികച്ച പശ്ചാത്തല സംഗീതം ഒരുക്കിയ യുവ സംഗീത സംവിധായകന്‍ സായ് അഭ്യാങ്കറിന് (Sai Abhyankkar) മഹീന്ദ്രയുടെ അത്യാധുനിക ഇലക്ട്രിക് എസ്‌യുവിയായ 'BE 6 ബാറ്റ്മാന്‍ എഡിഷനാണ് (Mahindra BE 6 Batman Edition) സമ്മാനമായി നല്‍കിയത്.

നേരത്തെ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ജികെ വിഷ്ണുവിനും താരം ഇതേ മോഡല്‍ സമ്മാനിച്ചിരുന്നു. പുതിയ വാഹനത്തോടൊപ്പമുള്ള ചിത്രങ്ങള്‍ 21-കാരനായ സംഗീത സംവിധായകന്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്. കോളിവുഡിലെ ബിജിഎം കിംഗ് അനിരുദ്ധിന് ഒത്ത എതിരാളിയാണ് താന്‍ എന്ന് ഓരോ ചിത്രങ്ങള്‍ കഴിയും തോറും തെളിയിക്കുന്ന സായ് അഭ്യാങ്കറിന് തന്റെ സിനിമാ യാത്രയില്‍ കൂടുതല്‍ പ്രചോദനമാകും ഈ സമ്മാനം.

suriya gifts car karuppu music director sai abhyankkar

ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്ആര്‍ പ്രഭു, എസ്ആര്‍ പ്രകാശ് ബാബു എന്നിവര്‍ നിര്‍മ്മിച്ച കറുപ്പ് ആര്‍ജെ ബാലാജിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. മഹീന്ദ്രയുടെ അത്യാധുനിക INGLO പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച് 2024-ന്റെ അവസാനത്തില്‍ പുറത്തിറങ്ങിയ മോഡലാണ് BE 6. ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നതിനായി 2025 ഓഗസ്റ്റിലാണ് ഇതിന്റെ 'ബാറ്റ്മാന്‍' പതിപ്പ് കമ്പനി വിപണിയിലെത്തിച്ചത്. BE 6 നിരയിലെ ഏറ്റവും പ്രീമിയവും ഉയര്‍ന്നതുമായ വേരിയന്റാണിത്.

നിലവില്‍ 28.49 ലക്ഷം രൂപയാണ് ഈ ആഡംബര ലിമിറ്റഡ് എഡിഷന്‍ മോഡലിന്റെ വിപണിയിലെ എക്‌സ്-ഷോറൂം വില വരുന്നത്. പരിമിതമായ അളവില്‍ മാത്രം നിര്‍മിച്ച ഈ മോഡലിന് ലഭിച്ച കടുത്ത ഡിമാന്‍ഡ് പരിഗണിച്ച്, 2026 മാര്‍ച്ചില്‍ മഹീന്ദ്ര ഈ സ്‌പെഷ്യല്‍ എഡിഷന്‍ വീണ്ടും വിപണിയില്‍ ലഭ്യമാക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ കേവലം 999 യൂണിറ്റുകള്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ബുക്കിംഗ് തുടങ്ങി വെറും 135 സെക്കന്‍ഡില്‍ 999 യൂണിറ്റും വിറ്റുപോയി.

ഈ ബാച്ചില്‍ ഉള്‍പ്പെടുന്ന രണ്ട് യൂണിറ്റുകളാണ് സൂര്യ കറുപ്പ് സിനിമയിലെ അണിയറപ്രവര്‍ത്തകര്‍ക്ക് വാങ്ങി നല്‍കിയിരിക്കുന്നത്. ഹോളിവുഡ് നിര്‍മ്മാണ കമ്പനിയായ വാര്‍ണര്‍ ബ്രദേഴ്‌സുമായി കൈകോര്‍ത്താണ് മഹീന്ദ്ര ഈ പ്രത്യേക പതിപ്പ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഹോളിവുഡ് സൂപ്പര്‍ ഹീറോ കഥാപാത്രമായ ബാറ്റ്മാന്റെ തീമിനോട് പൂര്‍ണമായി നീതി പുലര്‍ത്തുന്ന തരത്തിലുള്ള ഡിസൈന്‍ ശൈലിയാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.

ഡോറുകളില്‍ ബാറ്റ്മാന്‍ ഡീക്കലുകള്‍, പുതിയ 20 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, ഫെന്‍ഡറുകളില്‍ ബാറ്റ്മാന്‍ ലോഗോകള്‍, ആല്‍ക്കെമി ഗോള്‍ഡ് ഫിനിഷ് ചെയ്ത ബ്രേക്ക് കാലിപ്പറുകള്‍, സസ്പെന്‍ഷന്‍ പാര്‍ട്‌സുകള്‍ എന്നിവബാറ്റ്മാന്‍ എഡിഷന്റെ പ്രത്യേകതകളാണ്. ബാറ്റ് ചിഹ്നമുള്ള ഡോര്‍ പ്രൊജക്ഷന്‍ ലാമ്പുകള്‍, ഹബ്ക്യാപ്പുകളില്‍ ബാറ്റ് എംബ്ലങ്ങള്‍, റിയര്‍ വിന്‍ഡ്‌സ്‌ക്രീന്‍, റിയര്‍ ബമ്പര്‍ എന്നിവയും ഇവിയില്‍ നല്‍കിയിരിക്കുന്നു.

mahindra be6 batman edition

ടോപ്പ്-റേഞ്ച് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതായതിനാല്‍ ബാറ്റ്മാന്‍ എഡിഷന്‍ 79kWh ബാറ്ററി പായ്ക്കില്‍ മാത്രമാണ് ലഭിക്കുക. ബിവൈഡിയില്‍ നിന്നുള്ള ഈ ബാറ്ററി ഫുള്‍ ചാര്‍ജില്‍ 682 കി.മീ. റേഞ്ച് നല്‍കുമെന്ന് നിര്‍മാതക്കള്‍ അവകാശപ്പെടുന്നു. റിയര്‍ ആക്‌സിലില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോര്‍ 281 bhp പവറും 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. വെറും 6.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇവിക്ക് സാധിക്കും.

ഡിഫോള്‍ട്ട്, റേഞ്ച്, എവരിഡേ, റേസ് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകളും നല്‍കിയിട്ടുണ്ട്. റിയര്‍-വീല്‍ ഡ്രൈവ് (RWD) അല്ലെങ്കില്‍ ഓള്‍-വീല്‍ ഡ്രൈവ് (AWD) ഓപ്ഷനുകള്‍ ഈ പ്ലാറ്റ്ഫോം പിന്തുണയ്ക്കുന്നുണ്ട്. അത്യാധുനിക സാങ്കേതികവിദ്യകളാല്‍ സമ്പന്നമായ ക്യാബിനാണ് ഇലക്ട്രിക് എസ്‌യുവിയില്‍ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യകള്‍, പ്രീമിയം ഓഡിയോ സിസ്റ്റം എന്നിവ ഇതിലുണ്ട്.

mahindra be6 batman edition

ഗോള്‍ഡ് സെപിയ സ്റ്റിച്ചിംഗും സ്യൂഡ് ലെതര്‍ അപ്ഹോള്‍സ്റ്ററി കൊണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നത് ക്യാബിന്‍ മനോഹരമാണ്. ഇന്‍സ്ട്രുമെന്റ് പാനലിന് ചുറ്റും ചാര്‍ക്കോള്‍ ലെതര്‍ ഉപയോഗിച്ചിരിക്കുന്നു. പനോരമിക് ഗ്ലാസ് റൂഫില്‍ ബാറ്റ് എംബ്ലം കൊത്തിവച്ചിട്ടുണ്ട്. അതേസമയം സ്റ്റിയറിംഗ് വീല്‍, ഇപിബി ബട്ടണ്‍, ഇന്‍-ടച്ച് കണ്‍ട്രോളര്‍ എന്നിവ ഗോള്‍ഡന്‍ നിറത്തിലാണ് ഫിനിഷ് ചെയ്തിരിക്കുന്നത്. സീറ്റുകളിലും ബൂസ്റ്റ് ബട്ടണിലും സ്റ്റാര്‍ട്ടപ്പ് ആനിമേഷനിലും ബാറ്റ് എംബ്ലങ്ങള്‍ കോറിയിട്ടിരിക്കുന്നു.

സുരക്ഷ ഉറപ്പാക്കുന്നതിനായി ഒന്നിലധികം എയര്‍ബാഗുകള്‍, ADAS സുരക്ഷാ ഫീച്ചറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയും ഇതില്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു. ടാറ്റ കര്‍വ് ഇവി, എംജി ZS ഇവി തുടങ്ങിയ മോഡലുകളോടാണ് മഹീന്ദ്ര BE 6 മത്സരിക്കുന്നത്. സിനിമയിലെ മികച്ച വിജയങ്ങള്‍ക്ക് പിന്നാലെ അണിയറപ്രവര്‍ത്തകര്‍ക്ക് ഇത്തരം അത്യാധുനിക വാഹനങ്ങള്‍ സമ്മാനമായി നല്‍കുന്ന പുതിയ ട്രെന്‍ഡ് കാരണം പല മോഡലുകളും കുറച്ച് കൂടി ശ്രദ്ധിക്കപ്പെടാനും ഉപഭോക്താക്കളെ ആകര്‍ഷിക്കാനും കാരണമാകുന്നുണ്ട്.

Article Published On: Monday, June 1, 2026, 11:19 [IST]
English summary
Suriya gifts mahindra be6 batman edition music director sai abhyankkar karuppu movie success
കൂടുതല്‍... #celebrity car #auto news #india #electric car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X