ഒരു പടത്തിന് ഈ പഞ്ചാബി സുന്ദരി വാങ്ങുന്നത് 80 ലക്ഷം; 41-കാരി കറങ്ങുന്നത് ആഡംബര സെഡാനിൽ
ബോളിവുഡിൽ ഏറ്റവും കൂടുതൽ സുന്ദരി നടിമാരായി അരങ്ങേറ്റം കുറിച്ചിട്ടുളളവരെല്ലാം പഞ്ചാബിൽ നിന്നാണ്.അതിൽ തന്നെ പ്രധാനിയാണ് ഹിന്ദി, പഞ്ചാബി സിനിമകളിലും ടെലിവിഷനിലും എല്ലാം സജീവമായ നടിയും നർത്തകിയുമായ സുർവീൻ ചൗള. പഞ്ചാബി നടിമാരിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് സുർവീൻ. കാഹിൻ തോ ഹോഗ, കജ്ജൽ തുടങ്ങിയ ടെലിവിഷൻ ഷോകളിലൂടെ കരിയർ ആരംഭിച്ച താരത്തിൻ്റെ പ്രതിഫലം തന്നെ ഒരു ചിത്രത്തിന് ഏറ്റവും കുറഞ്ഞത് 80 ലക്ഷം രൂപയോളമാണ്. അഭിനയത്തിനോടുളള അഭിനിവേശം തന്നെ താരത്തിന് വാഹനത്തോടുമുണ്ട്. താരത്തിൻ്റെ പ്രിയപ്പെട്ട ആഡംബര സെഡാനായ ബിഎംഡബ്ല്യു 7 സീരിസിൽ വന്നിറങ്ങുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
കാര്‍ബണ്‍ ബ്ലാക്ക് മെറ്റാലിക്, ബ്ലാക്ക് സഫയര്‍ മെറ്റാലിക് എന്നീ രണ്ട് കറുപ്പ് നിറങ്ങളിലാണ് ബിഎംഡബ്ല്യു 7-സീരീസ് ഇന്ത്യയില്‍ വില്‍ക്കുന്നത്. ഈ രണ്ട് കളര്‍ ഓപ്ഷനുകള്‍ക്ക് പുറമേ, ഇന്‍ഡിവിജുവല്‍ ടാന്‍സാനൈറ്റ് ബ്ലൂ മെറ്റാലിക്, ഇന്‍ഡിവിജുവല്‍ ട്രാവെര്‍ട്ടൈന്‍ ഗ്രേ മെറ്റാലിക്, ബ്രൂക്ലിന്‍ ഗ്രേ മെറ്റാലിക്, ഓക്‌സൈഡ് ഗ്രേ മെറ്റാലിക്, മിനറല്‍ വൈറ്റ് മെറ്റാലിക് എന്നിവയുള്‍പ്പെടെയുള്ള കളര്‍ ഓപ്ഷനുകളിലും ഈ ബിഎംഡബ്ല്യു കാര്‍ തെരഞ്ഞെടുക്കാം.

താരത്തിൻ്റെ പക്കലിരിക്കുന്നത് ഏറ്റവും പുതിയ മോഡൽ അല്ല എന്നതാണ് ലഭിക്കുന്ന വിവരം. ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ ഫ്‌ലാഗ്ഷിപ്പ് സെഡാനാണ് 7 സീരീസ്. മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ്, ഔഡി A8L എന്നീ കാറുകളുമായിട്ടാണ് ഇത് ഇന്ത്യയില്‍ മത്സരിക്കുന്നത്. നിലവില്‍ പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളിലായി 740i M സ്‌പോര്‍ട്, 740d M സ്‌പോര്‍ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് 7 -സീരീസ് വാഗ്ദാനം ചെയ്യുന്നത്.
വിലയിലേക്ക് നോക്കിയാൽ നിലവില്‍ പെട്രോള്‍ പതിപ്പായ 740i M സ്‌പോര്‍ട്ടിന് 1.84 കോടി രൂപയും 740d M സ്‌പോര്‍ട്ടിന് 1.87 കോടി രൂപയുമാണ് വില വരുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്. ഇന്‍ഷൂറന്‍സും മറ്റ് നികുതികളുമെല്ലാം ചേരുമ്പോള്‍ ആഡംബര സെഡാനായ ഈ കാറിന്റെ ഓണ്‍-റോഡ് വില 2 കോടിക്ക് മുകളിലാകും.

ബിഎംഡബ്ല്യു 7 -സീരീസിന് ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, ഓള്‍ എല്‍ഇഡി ലൈറ്റുകള്‍, 20 ഇഞ്ച് അലോയി വീലുകള്‍, കര്‍വ്വ്ഡ് ഡിസ്പ്ലേയില്‍ 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 14.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍, റൂഫ് മൗണ്ടഡ് 31.3 ഇഞ്ച് 8K സിനിമാ സ്‌ക്രീന്‍, പനോരമിക് സണ്‍റൂഫ്, നാല് സീറ്റുകളിലും ഇലക്ട്രിക്കല്‍ അഡ്ജസ്റ്റ്മെന്റുകള്‍, ആംബിയന്റ് ലൈറ്റുകള്‍ തുടങ്ങി ഒട്ടനവധി ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു. പെര്‍ഫോമന്‍സ് വശവും കിടുവാണ് കാര്‍.
i7 -ൽ വരുന്നത് പോലെ, ബിഎംഡബ്ല്യു റൂഫ് മൗണ്ടഡ് 31.3 ഇഞ്ച് 8K സിനിമാ സ്‌ക്രീനും വാഗ്ദാനം ചെയ്യുന്നു. പനോരമിക് സൺറൂഫ്, നാല് സീറ്റുകളിലും ഇലക്ട്രിക്കൽ അഡ്ജസ്റ്റ്‌മെന്റുകൾ, ആംബിയന്റ് ലൈറ്റുകൾ തുടങ്ങി ഒട്ടനവധി ഫീച്ചറുകൾ വാഹനത്തിൽ ഉൾപ്പെടുന്നു. വെറും 5.4 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും എന്നതും ശ്രദ്ധേയമാണ്.

എഞ്ചിന്റേയും ട്രാൻസ്മിഷന്റേയും കാര്യങ്ങളിലേക്ക് വരുമ്പോൾ, മുകളിൽ സൂചിപ്പിച്ചതു പോലെ രണ്ട് ഓപ്ഷനുകളിൽ ലഭ്യമാണ്. എന്നിരുന്നാലും എഞ്ചിൻ 375 bhp മാക്സ് പവറും 520 Nm പീക്ക് torque ഉം രണ്ട് വേഷനിലും സൃഷ്ടിക്കുന്നു. എഞ്ചിൻ ഒരു മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമായി കണക്ട് ചെയ്തിരിക്കുന്നു, കൂടാതെ ഓട്ടോമാറ്റി ട്രാൻസ്മിഷ ഓപ്ഷൻ മാത്രമാണ് ഇതിൽ വരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








