ഇലക്ട്രിക് കാറുകളിൽ നിന്ന് തിരിച്ചു പോകണമെന്ന് ഇവി ഉടമകൾ, സർവേ റിപ്പോർട്ട് പറയുന്നതിങ്ങനെ
ലോകത്തെ വാഹന വിപണി ഇലക്ട്രിക്കിലേക്ക് തിരിയുകയാണ് എന്ന വിചാരത്തിലായിരുന്നു ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കൂടിയ സമയത്ത് തോന്നിയിരുന്നത്. എന്നാൽ പുതിയതായി പുറത്ത് വരുന്ന സർവേയിൽ നിന്ന് വ്യക്തമാകുന്നത് ഇപ്പോഴത്തെ ഇലക്ട്രിക് കാറുടമകൾക്ക് എത്രയും പെട്ടെന്ന് ഡീസൽ, പെട്രോൾ കാറുകളിലേക്ക് തിരിച്ചു പോകാൻ താൽപ്പര്യപ്പെടുന്നു എന്നാണ്. ഡല്‍ഹി എന്‍സിആര്‍, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ഇവി കാറുടമകളില്‍ 51 ശതമാനം പേരും ഐസിഇ കാറുകളിലേക്ക് തിരിച്ചുപോവുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുവെന്നാണ് സർവേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ നഗരങ്ങളിലെ 500 ഇവി കാറുടമകളിൽ പാര്‍ക്ക്+ ആണ് സര്‍വേ നടത്തിയത്. സുരക്ഷിതവും എളുപ്പം എത്താവുന്നതുമായ ചാര്‍ജിങ് സ്‌റ്റേഷനെക്കുറിച്ചുള്ള ആശങ്ക സര്‍വേയില്‍ പങ്കെടുത്ത 88 ശതമാനം പേരും പങ്കുവച്ചു. ഇതാണ് റേഞ്ചിനേക്കാള്‍ ആശങ്കയെന്നാണ് ഇവി കാറുടമകള്‍ പറയുന്നത്. റേഞ്ച് ആശങ്കയേക്കാള്‍ ചാര്‍ജിങ് ആശങ്കയാണ് പ്രധാന പ്രശ്‌നമെന്നാണ് ഇവി കാറുടമകളുടെ അനുഭവത്തിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. ദീര്‍ഘദൂരയാത്രകളില്‍ ഒറ്റ ചാര്‍ജില്‍ സഞ്ചരിക്കാനാവുന്ന ദൂരവും ആശങ്കക്ക് ഇടയാക്കാറുണ്ടെന്നും ഉടമകൾ പങ്കുവയ്ക്കുന്നു.

ചാര്‍ജിങ് പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഭൂരിഭാഗം വൈദ്യുത കാര്‍ ഉടമകളും തങ്ങളുടെ പ്രതിദിന യാത്രകള്‍ 50 കിലോമീറ്ററിനുള്ളിലേക്ക് ചുരുക്കാന്‍ ശ്രമിക്കുന്നുവെന്നും സര്‍വേ പറയുന്നു. പെട്രോളോ ഡീസലോ തീര്‍ന്നുപോവുമോ എന്ന ആശങ്ക മറ്റു കാര്‍ ഉടമകള്‍ക്ക് ഇല്ലെന്നു തന്നെ പറയാം. ഇലക്ട്രിക് കാ ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ ആശങ്ക തന്നെയാണ് ചാർജിങ്ങ് സ്റ്റേഷനുകളും റേഞ്ചും.
ഞങ്ങൾ തന്നെ നിരവധി ലേഖനങ്ങൾ ഇതുമായി ബന്ധപ്പെട്ട് നിങ്ങളുമായി പങ്കുവച്ചിട്ടുണ്ട്. ഇവികളെക്കാൾ കൂടുതലായി ജനങ്ങൾക്ക് ഹൈബ്രിഡിനോട് പ്രിയം കൂടുന്നതായി ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിലെ സ്ട്രോംഗ് ഹൈബ്രിഡ് കാറുകൾ ഇലക്ട്രിക് കാറുകൾക്ക് യോഗ്യരായ എതിരാളികളാണ് എന്ന് തെളിയിക്കുകയാണ്. സ്ട്രോംഗ് ഹൈബ്രിഡ് കാറുകളുടെ ഭാവിയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വിജയമാണ് എന്ന് നിസംശയം പറയാം, കാരണം ഇന്ത്യയിലും ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിലും ഇലക്ട്രിക് കാറുകൾക്ക് മാത്രമാണ് ഇതുവരെ എല്ലാവരും ഊന്നൽ നൽകിയിരുന്നത്.
സ്ട്രോംഗ് ഹൈബ്രിഡ് വാഹനങ്ങളുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണവും ഇതു തന്നെയാണ്. ഇന്ത്യ ഒരു പ്രൈസ് സെൻസിറ്റീവ് രാജ്യമാണ്, ഉപഭോക്താക്കൾ ഏറ്റവും താങ്ങാനാവുന്ന ബജറ്റിൽ ലഭ്യമായ ഏറ്റവും മികച്ച ഫീച്ചറുകളും മൈലേജും ഉള്ള കാർ വാങ്ങാനാണ് ശ്രമിക്കുന്നത്. താരതമ്യേന കുറഞ്ഞ ഇനിഷ്യൽ കോസ്റ്റ് പോക്കറ്റ് ഫ്രണ്ട്ലിയുമാണ്.
ഹൈബ്രിഡ് വാഹനങ്ങൾ കൂടുതൽ ഫ്ലെക്സിബിളും സൗകര്യപ്രദവുമായ ഡ്രൈവിംഗ് എക്സ്പീരിയൻസ് നൽകുന്നു എന്നതാണ് മറ്റൊരു കാരണം. റേഞ്ച് ഉത്കണ്ഠയും ചാർജിംഗ് പോയിന്റുകൾ കണ്ടെത്താനും അവ ആക്‌സസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പോലുള്ള ആശങ്കകളൊന്നും ഹൈബ്രിഡുകൾക്കില്ല. ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചർ പരിമിതമായേക്കാവുന്ന അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്ന വ്യക്തികൾക്ക് ഇത് കൂടുതൽ പ്രയോജനകരമാണ്.
നിലവിൽ ഇന്ത്യയിൽ, ഇലക്ട്രിക് കാറുകളുടെ വിഭാഗത്തിൽ വൈവിധ്യമാർന്ന ഓപ്ഷനുകൾ വളരെ കുറവാണ്. മറുവശത്ത്, സ്ട്രോംഗ് ഹൈബ്രിഡുകളിൽ സെഡാനുകളും താങ്ങാനാവുന്ന എംപിവികളും കോംപാക്ട് എസ്‌യുവികളും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. സ്ട്രോംഗ് ഹൈബ്രിഡുകളുടെ ഉയർന്ന വിശ്വാസ്യതയാണ് മികച്ച വിൽപ്പന കണക്കുകളുടെ പിന്നിലെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








