മിസ് യൂണിവേഴ്സ് സ്വന്തമാക്കിയത് 3 കോടിയുടെ എസ്‌യുവി, താരത്തിൻ്റെ വീഡിയോ വൈറൽ

ബോളിവുഡ് സെലിബ്രിറ്റികൾക്കിടയിൽ ഏറ്റവും കൂടുതൽ ഡിമാൻ്റുളള വാഹനമാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി. ബി-ടൗണിൽ നിന്ന് പുതിയ റേഞ്ച് റോവർ സ്വന്തമാക്കിയ ഏറ്റവും പുതിയ സെലിബ്രിറ്റി മറ്റാരുമല്ല, ജനപ്രിയ നടിയും ഇന്ത്യയിലെ ആദ്യ മിസ് യൂണിവേഴ്സുമായിരുന്ന സുസ്മിത സെന്നാണ്. അടുത്തിടെ മുംബൈയിൽ നടന്ന ഒരു ജന്മദിന പാർട്ടിയിൽ 3 കോടി രൂപ വിലമതിക്കുന്ന റേഞ്ച് റോവറിൽ എത്തുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കഴിഞ്ഞ വർഷം 1.63 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെൻസ് ജിഎൽഇ 53 എഎംജിയും സുസ്മിത സെൻ സ്വന്തമാക്കിയിരുന്നു. സുസ്മിത സെൻ തൻ്റെ പുതിയ റേഞ്ച് റോവറുമായി എത്തുന്ന വീഡിയോ കാർ ഫോർ യു യൂട്യൂബിൽ ഷെയർ ചെയ്തതോടെയാണ് വൈറലായത്. തെലുങ്ക് നടി ലക്ഷ്മി മഞ്ചുവിൻ്റെ പിറന്നാൾ പാർട്ടിക്ക് എത്തിയതായിരുന്നു നടി.

അവരെ കൂടാതെ ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയും പാർട്ടിയിൽ ഉണ്ടായിരുന്നു. ബെൻ്റ്‌ലി ഫ്ലൈയിംഗ് സ്‌പറിലാണ് അദ്ദേഹം എത്തിയത്. കൂടാതെ, ജനപ്രിയ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് അദ്ദേഹത്തിൻ്റെ ബിഎംഡബ്ല്യു X7-ൽ എത്തി, ടെലിവിഷൻ നടൻ കരൺ കുന്ദ്രയും അദ്ദേഹത്തിൻ്റെ ജീപ്പ് റാംഗ്ലറിൽ എത്തുന്നത് വീഡിയോയിൽ കാണാം.

3

താരത്തിൻ്റെ വാഹനത്തിൻ്റെ വിശേഷങ്ങളിലേക്ക് വന്നാൽ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന 3.0 ലിറ്റർ ഡീസൽ എഞ്ചിനാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB എസ്‌യുവിക്ക് തുടിപ്പേകുന്നത്. ബോളിവുഡ് സെലിബ്രിറ്റികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള വേരിയന്റുകളിൽ ഒന്നാണിത് എന്നതും ശ്രദ്ധേയമാണ്. 346 bhp കരുത്തിൽ 700 Nm torque ഉത്പാദിപ്പിക്കുന്ന ആറ് സിലിണ്ടർ ഇരട്ട-ടർബോചാർജ്ഡ് എഞ്ചിനാണ് ഈ ആഡംബര എസ്‌യുവിക്ക് തുടിപ്പേകുന്നത്.

റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB 3.0 മോഡൽ സ്റ്റാൻഡേർഡായി തന്നെ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഉപയോഗിക്കുന്നത്. ഇതിന് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ലഭിക്കുന്നതിനാൽ മികച്ച പെർഫോമൻസും കാഴ്ച്ചവെക്കാൻ സാധിക്കുന്നുണ്ട്. സ്വന്തമാക്കാൻ കോടിക്കണക്കിന് രൂപ മുടക്കേണ്ടി വരുമെങ്കിലും അതിനുള്ള എല്ലാത്തരം ഫീച്ചറുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് വാഹന നിർമാതാക്കൾ ഉറപ്പുവരുത്തിയിട്ടുണ്ട്.

3

നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമായ ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, എൽിഡി ഫോഗ് ലൈറ്റുകൾ എന്നിവ പോലുള്ള മൊഞ്ചൻ സെറ്റപ്പുകളാണ് പ്രധാനമായും ലഭിക്കുന്നത്. നിരവധി വ്യത്യസ്ത ഇന്റീരിയർ ഓപ്ഷനുകളിലാണ് റേഞ്ച് റോവർ വരുന്നത്.

13 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, കാർവേ ലെതർ സീറ്റുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 24-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, എക്സിക്യൂട്ടീവ് റിയർ സീറ്റുകൾ, മറ്റ് നിരവധി ഉയർന്ന ഫീച്ചറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

നടി മെർസിഡീസ് AMG GLE 53 കൂപ്പെ എസ്‌യുവി കഴിഞ്ഞ വർഷമായിരുന്നു സ്വന്തമാക്കിയത്. മെർസിഡീസ് AMG GLE 53 4മാറ്റിക് കൂപ്പെ എസ്‌യുവി 2020-ലാണ് ആദ്യമായി ഇന്ത്യൻ വിപണിയുടെ ഭാഗമാവുന്നത്. ജർമൻ ബ്രാൻഡിന്റെ പെർഫോമൻസ് വിഭാഗമായ AMG ശ്രേണിയിലാണ് മോഡലിന്റെ ജനനം. W167 GLE എന്ന കാറിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന GLE 53 കൂപ്പെയ്ക്ക് പാനമേരിക്കാന ഗ്രിൽ, ബീഫി ബോണറ്റ്, ബൂമറാങ് ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ എന്നീ സവിശേഷതകളാണ് ലഭിക്കുന്നത്.

3.0 ലിറ്റർ ഇൻ-ലൈൻ, ആറ് സിലിണ്ടർ ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ബീസ്റ്റിന് തുടിപ്പേകുന്നത്. ഇത് 429 bhp കരുത്തിൽ 520 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതോടൊപ്പം അധികമായി 21.6 bhp പവറിൽ 250 Nm torque നൽകുന്ന EQ ബൂസ്റ്റ് മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭിക്കുന്ന മെർസിഡീസ് ബെൻസിൽ നിന്നും ഇന്ത്യയിൽ എത്തുന്ന ആദ്യ വാഹനം കൂടിയാണ് GLE 53 AMG.

More from DriveSpark

Article Published On: Tuesday, October 8, 2024, 12:55 [IST]
English summary
Sushmita sen brings home new range rover autobiography lwb video goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X