മണി ഹെയ്സ്റ്റ് സ്റ്റൈലിൽ പണം വാരി എറിഞ്ഞ് എസ്‌യുവി നിര; ലക്ഷങ്ങൾ ഫൈനടിച്ച് പൊലീസ്, സംഭവം ഇങ്ങനെ
മുൻ കാലങ്ങളിലേക്കാൾ ഇന്ന് സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തിന്റെ ഒരു നിർണായക ഭാഗമായി മാറിയിരിക്കുകയാണ്. പലരും മുഴുവൻ സമയവും ഇവയിൽ തന്നെയാണ് ജീവിക്കുന്നത് എന്നതാണ് ദുഃഖകരമായ സത്യം. പബ്ലിസിറ്റിക്കും പ്രശസ്തിക്കും വേണ്ടിയും വൈറലാവുന്നതിനും ആളുകൾ പലപ്പോഴും നിരവധി വീഡിയോകളും ചിത്രങ്ങളും ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നു.
ചിലർ ഇത് വളരെ പ്രൊഫഷണലായി ചെയ്യുമ്പോൾ, മറ്റുള്ളവർ പൊതു നിരത്തുകളിൽ നിയമ വിരുദ്ധമായ സ്റ്റണ്ടുകളും മറ്റും കാണിച്ചോ വിവാദ വിഷയങ്ങൾ ചർച്ചചെയ്തോ ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നു. അതോടൊപ്പം പല സോഷ്യൽ മീഡിയ ഉപയോക്താക്കളും വെബ് സീരീസുകളാൽ സ്വാധീനിക്കപ്പെടുകയും പബ്ലിക്ക് റോഡുകളിൽ അവയിലെ ദൃശ്യങ്ങൾ പുനഃസൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

അടുത്തിടെ, റോഡുകളിൽ ഓടുന്ന വാഹനങ്ങളിൽ നിന്ന് വ്യക്തികൾ കറൻസി നോട്ടുകൾ വർഷിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നോയിഡയിൽ ഈയിടയ്ക്ക് നടന്ന ഇത്തരമൊരു സംഭവമാണ് ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നത്, കുറ്റവാളികൾക്കെതിരെ പൊലീസ് ഉടൻ നടപടിയെടുക്കുകയും ചെയ്തു. ഭാരത് സമാചാർ X -ൽ (മുമ്പ് ട്വിറ്റർ) പങ്കിട്ട വീഡിയോ, നോയിഡ സെക്ടർ 37 -ൽ നിന്ന് സിറ്റി സെന്ററിലേക്ക് എസ്‌യുവികളുടെ ഒരു വാഹനവ്യൂഹം സഞ്ചരിക്കുന്നത് കാണാം.
ഈ ഓടുന്ന വാഹനങ്ങളിൽ നിന്ന് കറൻസി നോട്ടുകൾ വർഷിക്കുന്നതായും വീഡിയോയിൽ വ്യക്തമായി കാണാനാവും. എസ്‌യുവികളും ഹാച്ച്ബാക്കുകളും ഉൾപ്പെടെ അഞ്ചിലധികം കാറുകളാണ് കോൺവോയിയിൽ ഉൾപ്പെട്ടിരുന്നത്. വീഡിയോ റെക്കോർഡ് ചെയ്തിരുന്ന ദൂരം കണക്കിലെടുക്കുമ്പോൾ ഏത് വാഹനത്തിൽ നിന്നാണ് കറൻസി നോട്ടുകൾ പുറത്തേക്ക് എറിയുന്നത് എന്ന് വ്യക്തമല്ല. എന്നാൽ, 20 രൂപയുടെ കറൻസികളാണ് റോഡിലേക്ക് എറിയുന്നത് എന്ന് വീഡിയോ പകർത്തുന്നയാൾ പറയുന്നു.

ഈ വീഡിയോ വൈറലായതോടെ നോയിഡ ട്രാഫിക് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. സോഷ്യൽ മീഡിയയും നഗരത്തിലുടനീളം സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളും ഉപയോഗിച്ച് അവർ വാഹനങ്ങൾ നിരീക്ഷിക്കുകയും അവർക്കെതിരെ ഉടനടി നടപടിയെടുക്കുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, കോൺവോയ്‌യിൽ നിന്ന് ട്രാക്ക് ചെയ്ത അഞ്ച് വാഹനങ്ങളിൽ ഓരോന്നിനും കണ്ടെത്തി 33,000 രൂപ പൊലീസ് പിഴ ചുമത്തി.
കൂടാതെ, സ്റ്റണ്ട് സമയത്ത് ഉണ്ടായിരുന്ന മറ്റ് വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പിഴയ്‌ക്ക് പുറമേ, ഈ സാഹസത്തിൽ ഉൾപ്പെട്ട അഞ്ച് വാഹനങ്ങളും നിയമപാലകർ പിടിച്ചെടുത്തു. നോയിഡ ട്രാഫിക് പൊലീസ്, തങ്ങളുടെ ഔദ്യോഗിക X ഹാൻഡിലിലൂടെ, കുറ്റവാളികളുടേയും പിടിച്ചെടുത്ത വാഹനങ്ങളുടേയും ചിത്രങ്ങൾ പങ്കിട്ടു, മൊത്തം 12 ഇ-ചലാനുകളാണ് ഇവർ നൽകിയത്.
ഈ ഒരൊറ്റ സംഭവത്തിൽ നോയിഡ ട്രാഫിക് പൊലീസ് 3.96 ലക്ഷം രൂപയുടെ ചലാനാണ് പുറപ്പെടുവിച്ചത്. കാറുകൾ പിടിച്ചെടുത്തതിനും ചലാനുകൾ പുറപ്പെടുവിച്ചതിനും ഏതെല്ലാം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ല. പുറത്തുവന്ന വീഡിയോയിൽ, പൊതുനിരത്തുകളിൽ സഞ്ചരിക്കുന്ന കാറുകളുടെ വിൻഡോകളിലും സൺറൂഫുകളിലും യാത്രക്കാർ പുറത്തേക്ക് നിൽക്കുന്നത് കാണാം.
അശ്രദ്ധമായും അപകടകരമായും ആയിരുന്നു ഈ വാഹനങ്ങൾ ഓടിച്ചിരുന്നത് എന്നത് വീഡിയോയിലൂടെ വ്യക്തമാണ്. അശ്രദ്ധമായി വാഹനമോടിച്ചതിനും മുൻകൂർ അനുമതിയില്ലാതെ പൊതുനിരത്തിൽ സ്റ്റണ്ടുകൾ നടത്തിയതിനും മറ്റ് റോഡ് ഉപയോക്താക്കൾക്ക് ശല്യം സൃഷ്ടിച്ചതിനും പൊലീസ് നിയമലംഘകർക്കെതിരെ നടപടിയെടുക്കാൻ സാധ്യതയുണ്ട്. ഉത്തരേന്ത്യയിൽ വിവാഹ സീസൺ ആയതിനാൽ, ഈ സംഘം ഒരു വിവാഹ വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു.

വിവാഹ വേദിയിലേക്കുള്ള വഴിയിൽ കറൻസികൾ വർഷിക്കാൻ തീരുമാനിക്കുകയായിരുന്നു. നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ രാജ്യത്തുടനീളമുള്ള പൊലീസ് ഡിപ്പാർട്ട്മെന്റ് തങ്ങളുടെ വഴികൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. കുറ്റവാളികളെ നിരീക്ഷിക്കാൻ അധികൃതർ സോഷ്യൽ മീഡിയ പോസ്റ്റുകളെയും വീഡിയോകളെയും ആശ്രയിക്കുകയും വിശദാംശങ്ങളും വിവരങ്ങളും കണ്ടെത്തുന്നതിന് പലപ്പോഴും ഇവ ഉപയോഗിക്കുകയും ചെയ്യുന്നു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാര്യമായ നിരീക്ഷണങ്ങൾക്കായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്, കുറ്റവാളികൾക്കെതിരെ പൊലീസ്, സോഷ്യൽ മീഡിയ വീഡിയോകൾ പോലും തെളിവായി എടുക്കുന്നു. എന്നിരുന്നാലും, ഇതുപോലെ കറൻസി നോട്ടുകൾ റോഡുകളിൽ വർഷിക്കുന്നത് നിയമവിരുദ്ധമാണെന്നും ബന്ധപ്പെട്ട അധികാരികൾക്ക് സംഭവത്തിൽ ഉൾപ്പെടുന്നവർക്കെതിരെ നടപടിയെടുക്കാം എന്നും ശ്രദ്ധിക്കേണ്ടതാണ്.

ഇത്തരം സംഭവം ഇതാദ്യമല്ല; കുറച്ച് മാസങ്ങൾക്ക് മുമ്പ്, "മണി ഹെയ്സ്റ്റ്" കോസ്റ്റ്യൂം ധരിച്ച ഒരാൾ ഒരു കാറിന്റെ മുകളിൽ നിന്നുകൊണ്ട് പൊതുജനങ്ങൾക്ക് പണം എറിഞ്ഞ് നൽകിയിരുന്നു. അതുപോലെ, ഈ വർഷം ആദ്യം ഒരു യൂട്യൂബർ ഗുരുഗ്രാമിൽ ഓടുന്ന മാരുതി ബലേനോയുടെ ബൂട്ടിൽ നിന്ന് നോട്ടുകൾ വർഷിച്ചു. ഇവയെല്ലാം നിയമ വിരുദ്ധമാണ്.


Click it and Unblock the Notifications








