ഇന്ത്യൻ റെയിൽവേയുടെ വക ഒരു കാശി ട്രിപ്പ്..കമോൺ
കേരളത്തില്‍ നിന്നുള്ള ആദ്യ സ്വദേശ് ദര്‍ശന്‍ വിനോദയാത്രാ തീവണ്ടിയുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐ.ആര്‍.സി.ടി.സി.). മണ്ഡലകാലത്ത് കാശി, അയോധ്യ, അലഹബാദ് തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കാണ് കേരളത്തില്‍ നിന്നുള്ള ആദ്യയാത്ര.

തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്ന് ഡിസംബര്‍ 10-ന് പുറപ്പെട്ട് പത്തു ദിവസത്തെ തീര്‍ഥയാത്രയ്ക്കു ശേഷം ഡിസംബര്‍ 20-ന് മടങ്ങിയെത്തും. യാത്രക്കാര്‍ക്ക് ഒഡീഷ, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളും പൈതൃക നിര്‍മിതികളും സന്ദര്‍ശിക്കാനാകും.

കൊണാര്‍ക്ക് സൂര്യ ക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം, ഗയയിലെ വിഷ്ണുപാദ ക്ഷേത്രം, വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രവും മറ്റ് അമ്പലങ്ങളും ഗംഗ ആരതിയും, അയോധ്യയിലെ രാമക്ഷേത്രവും മറ്റു ക്ഷേത്രങ്ങളും, സരയു നദി, ഗംഗയമുനസരസ്വതി നദികളുടെ സംഗമകേന്ദ്രമായ പ്രയാഗ്രാജിലെ (അലഹബാദ്) ത്രിവേണി സംഗമം തുടങ്ങി നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഈ യാത്രയിലൂടെ സന്ദര്‍ശിക്കാം.

സ്ലീപ്പര്‍ ക്ലാസ് അല്ലെങ്കില്‍ തേര്‍ഡ് എ.സി. ട്രെയിന്‍ യാത്ര, യാത്രകള്‍ക്ക് വാഹനം, രാത്രി താമസങ്ങള്‍ക്ക് യാത്രക്കാരുടെ ബജറ്റിനനുസരിച്ച് ഹോട്ടലുകളിലോ, ഹാളുകളിലോ താമസ സൗകര്യം, മൂന്നു നേരവും ഭക്ഷണം, ടൂര്‍ എസ്‌കോര്‍ട്ട്-സെക്യൂരിറ്റി എന്നിവരുടെ സേവനം.

അത് മാത്രമല്ല യാത്ര ഇന്‍ഷുറന്‍സ് എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുന്നു. ബുക്ക് ചെയ്യുന്നവര്‍ക്ക് കൊച്ചുവേളി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ സ്റ്റേഷനുകളില്‍നിന്നും തീവണ്ടിയില്‍ കയറാം. ടൂര്‍ പാക്കേജ് നിരക്ക് 20,500 രൂപ മുതല്‍.

ഇതിനു പുറമേ ഡല്‍ഹി, ആഗ്ര, ജയ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന ഗോള്‍ഡന്‍ ട്രയാംഗിള്‍ പാക്കേജ് വിമാനയാത്ര നവംബര്‍ 19-ന് കോഴിക്കോട് നിന്നും, ഡിസംബര്‍ മൂന്നിന് തിരുവനന്തപുരത്തുനിന്നും പുറപ്പെടും.

ഇരുവശത്തേക്കും വിമാന ടിക്കറ്റുകള്‍, ഭക്ഷണത്തോടൊപ്പം ഹോട്ടല്‍ താമസം, യാത്രകള്‍ക്ക് എ.സി. വാഹനം, ഐ.ആര്‍.സി.ടി.സി ടൂര്‍ മാനേജരുടെ സേവനം, യാത്രാ ഇന്‍ഷുറന്‍സ് തുടങ്ങിയവ ഉള്‍പ്പെടുന്നു. ഫോണ്‍: തിരുവനന്തപുരം-8287932095, എറണാകുളം-8287932082, കോഴിക്കോട്-8287932098. വെബ്സൈറ്റ്: www.irctctourism.com

ഇനി ദൈവികമായ ഒരു വിനോദയാത്ര കൂടെ ജനങ്ങൾക്ക് സമ്മാനിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. 10 ദിവസം കൊണ്ട് എല്ലാ പുണ്യസ്ഥലങ്ങളിലും ചുറ്റി സഞ്ചരിക്കാൻ സാധിക്കുക എന്നത് വലിയൊരു കാര്യം തന്നെയാണ്.

ഇന്ത്യൻ റെയിൽവേയെ സംബന്ധിച്ചിടത്തോളം ജനങ്ങൾക്ക് ഉപകാരപ്പെടുന്ന നിരവധി പദ്ധതികളുമായി രംഗത്ത് വരുന്നുണ്ട്. രാജ്യത്തിൻ്റെ പുരോഗതി എന്ന് പറയുമ്പോൾ എല്ലാ മേഖലയിലും വികസനം എത്തിയില്ലെങ്കിൽ പിന്നെ അത് കൊണ്ട് പ്രയോജനമില്ലല്ലോ. എന്തായാലും റെയിൽവേയുടെ ഈ പുതിയ പദ്ധതിയിൽ എല്ലാവരും ഒരു തവണ എങ്കിലും യാത്ര ചെയ്യാൻ ശ്രമിക്കുക


Click it and Unblock the Notifications








