മഞ്ഞ കാറുകള്‍ മാത്രം വാങ്ങുന്ന 'പാല്‍ക്കാരന്‍ പയ്യന്‍'! ഈ ജി-വാഗണ്‍ ഇന്ത്യയില്‍ ഒറ്റയൊരെണ്ണം, വില 4.2 കോടി

ക്ഷീര കര്‍ഷകന്‍ എന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് ആദ്യം ഓര്‍മ വരിക പാത്രത്തില്‍ ഓരോ ദിവസവും കറന്നെടുക്കുന്ന പാലുമായി സൊസൈറ്റിയിലേക്ക് പോകുന്ന നാട്ടിന്‍ പുറത്തുകാരെയാകും. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പാലും പാലുല്‍പ്പന്നങ്ങളും വിറ്റ് പണക്കാരായ ഒത്തിരി പേരുണ്ട്. ഇന്ത്യയിലെ ഗുജറാത്ത്, പഞ്ചാബ് മേഖലകളില്‍ പാലുല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന നിരവധി കമ്പനികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അത്തരത്തിലുള്ള ഒരു കമ്പനിയാണ് പഞ്ചാബ് സിന്ധ് പ്രീമിയം ഡയറി. പാല്‍ക്കട്ടികളും ലസ്സിയുമാണ് ഈ ബ്രാന്‍ഡിന്റെ ജനപ്രിയ ഉല്‍പ്പന്നങ്ങള്‍. ഈ കമ്പനിയുടെ ഡയറക്ടര്‍ സ്വരഞ്ജിത് സിംഗ് ബജാജ് ഇന്ത്യയില്‍ ഇതുവരെ ആരും സ്വന്തമാക്കിയിട്ടില്ലാത്ത ഒരു സ്‌പെഷ്യല്‍ കാര്‍ വാങ്ങിയിട്ടുണ്ട്. അത് ഏതാണെന്ന് നോക്കാം.

സമ്പന്നരായ ആളുകള്‍ ഇടയ്ക്കിടെ കാറുകള്‍ വാങ്ങുന്നത് നമ്മള്‍ കാണാറുണ്ട്. പഞ്ചാബ് സിന്ധ് പ്രീമിയം ഡയറി കമ്പനിയുടെ ഡയറക്ടറായ സ്വരഞ്ജിത് സിംഗ് ബജാജും പതിവായി തന്റെ കാര്‍ ഗരാജ് അപ്‌ഡേറ്റ് ചെയ്യുന്ന ഒരാളാണ്. നിരവധി ഹൈ-എന്‍ഡ് കാറുകള്‍ അണിനിരക്കുന്നതാണ് അദ്ദേഹത്തിന്റെ ഗരാജ്. ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ അദ്ദേഹം വാങ്ങുന്ന എല്ലാ കാറുകളുടെയും നിറം മഞ്ഞയായിരിക്കും. സിംഗിന്റെ പ്രിയപ്പെട്ട നിറമാണ് മഞ്ഞ.

sind dairy owner mercedes g-wagen

ചില കാറുകള്‍ മഞ്ഞ നിറത്തില്‍ ലഭ്യമല്ല. അത്തരം കാറുകളെല്ലാം അയാള്‍ മഞ്ഞ നിറത്തിലേക്ക് മാറ്റാറുണ്ട്. സ്വരഞ്ജിത് സിംഗ് ബജാജ് അടുത്തിടെ ഒരു മെര്‍സിഡീസ് ജി-ക്ലാസ് വാങ്ങിയിരുന്നു. ജി-ക്ലാസിന്റെ AMG പതിപ്പായ മെര്‍സിഡീസ് AMG G63 ആണ് കോടീശ്വരന്‍ സ്വന്തമാക്കിയത്. ജി-ക്ലാസ് കാറുകളില്‍ ഏറ്റവും വില കൂടിയതാണ് AMG G63. ഇതിന് ഏകദേശം 4.2 കോടി രൂപ വില വരും. ഇന്ത്യയിലെ സെലിബ്രിറ്റികള്‍ക്കും സമ്പന്നര്‍ക്കുമിടയിലെ ജനപ്രിയ മോഡലാണ് ഇത്.

ഇപ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി സണ്‍ യെല്ലോ പെയിന്റിലുള്ള മെര്‍സിഡീസ് ജി-വാഗണ്‍ ഉടമയായി മാറിയിരിക്കുകയാണ് സ്വരഞ്ജിത് സിംഗ്. ഡയറി ടൈക്കൂണ്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ മെര്‍സിഡീസ് ജി-വാഗണ്‍ കൂടിയാണിത്. അദ്ദേഹത്തിന്റെ കൈവശമുള്ള മുന്‍തലമുറ ജി-ക്ലാസിന്റെ വില 2.5 കോടി രൂപയില്‍ കൂടുതലാണ്. നിലവില്‍ മഞ്ഞ നിറത്തിലുള്ളതുമായ മെര്‍സിഡീസ് AMG G63 സ്വന്തമായുള്ള ഏക ഇന്ത്യക്കാരന്‍ കൂടിയാണ് സ്വരഞ്ജിത് സിംഗ് ബജാജ്.

sind dairy owner mercedes g-wagen

മുംബൈയിലെ ഒരു മെര്‍സിഡീസ് ഷോറൂം വഴിയാണ് കാര്‍ വാങ്ങിയതെങ്കിലും പൂനെയിലെ ചക്കനിലുള്ള മെര്‍സിഡീസിന്റെ കാര്‍ നിര്‍മ്മാണ പ്ലാന്റിലായിരുന്നു ഡെലിവറി ചടങ്ങ്. ജി-വാഗണുകള്‍ നിര്‍മിക്കുന്ന ഓസ്ട്രിയയില്‍ നിന്ന് കൊണ്ടുവന്ന കാര്‍ പൊതിഞ്ഞ നിലയിലായിരുന്നു പ്ലാന്റില്‍ ഉണ്ടായിരുന്നത്. ഓസ്ട്രിയയില്‍ നിന്ന് മഞ്ഞ നിറത്തില്‍ കൊണ്ടുവന്നതാണോ അതോ ചക്കന്‍ പ്ലാന്റില്‍ വെച്ച് നിറം മാറ്റിയതാണോ എന്ന കാര്യം തീര്‍ച്ചയില്ല.

ഏതായാലും മെര്‍സിഡീസ് ഡീലര്‍ഷിപ്പ് പങ്കുവെച്ച വീഡിയോയില്‍ സ്വരഞ്ജിത് സിങ്ങും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിലകൂടിയ മെര്‍സിഡീസ് AMG GLS63, ഔഡി RSQ8, ബിഎംഡബ്ല്യു M5 കാറുകളില്‍ മെര്‍സിഡീസ് ഫാക്ടറിയില്‍ എത്തുന്നത് കാണാം. അന്തരിച്ച പ്രശസ്ത ഗായകന്‍ സിദ്ധു മൂസേവാലയുടെ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ LC200 കാറും സ്വരഞ്ജിത്തിന്റെ കുടുംബം മെര്‍സിഡീസ് പ്ലാന്റിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

sind dairy owner mercedes g-wagen

സിദ്ധു മൂസേവാലയുടെ പഴയ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ LC200 കാര്‍ മരണശേഷം സ്വരഞ്ജിത് സിംഗ് ബജാജ് വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ പ്ലാന്റിലെത്തിയ സ്വരഞ്ജിത്തും സിംഗും കുടുംബവും വെള്ള കവര്‍ നീക്കിയ ശേഷം പ്രാര്‍ത്ഥിച്ച ശേഷം കാര്‍ ഡെലിവറിയെടുത്തു. ആകര്‍ഷകമായ യെല്ലോ പെയിന്റിനൊപ്പം ജി-വാഗണില്‍ ചുവന്ന ലെതറും കാര്‍ബണ്‍ ഫൈബറും കൊണ്ട് നിര്‍മ്മിച്ച ഒരു സവിശേഷ ഇന്റീരിയറും അദ്ദേഹം തിരഞ്ഞെടുത്തിട്ടുണ്ട്.

മെര്‍സിഡീസ് AMG G63-യില്‍ 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് കരുത്ത് പകരുന്നത്. 585 bhp പവറും 850 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ മോട്ടോര്‍ 9-സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. മെര്‍സിഡീസ് ബെന്‍സ് G63 AMG-കള്‍ക്ക് പുറമേ മുംബൈയില്‍ നിന്നുള്ള ബിസിനസുകാരന് മറ്റ് ചില ആഡംബര കാറുകളും സ്വന്തമായുണ്ട്.

രാജ്യത്തെ ഒരേയൊരു മഞ്ഞ നിറത്തിലുള്ള മഹീന്ദ്ര ഥാര്‍ റോക്സും സിംഗിന് സ്വന്തമാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ഇത് ഡെലിവറിയെടുത്തത്. ഈ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ അകവും പുറവും പൂര്‍ണമായും മഞ്ഞ നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. മുന്‍ തലമുറ റേഞ്ച് റോവര്‍ വോഗ്, ഔഡി RSQ8, ബെന്റ്‌ലി കോണ്ടിനെന്റല്‍ GT, പോര്‍ഷ ഇ-ട്രോണ്‍ GT എന്നിവക്ക് പുറമെ മഞ്ഞ നിറത്തിലുള്ള ചില ഹൈ-എന്‍ഡ് ബൈക്കുകളും ഇങ്ങേര്‍ക്ക് സ്വന്തമായുണ്ട്.

More from DriveSpark

Article Published On: Sunday, March 30, 2025, 13:16 [IST]
English summary
Swaranjit singh bajaj added indias first sun yellow mercedes g63 amg worth rs 4 2 crore
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X