ഇങ്ങനെയൊരു ചാട്ടം മുമ്പു കണ്ടിട്ടുണ്ടോ?
പലതരം ചാട്ടങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എടുത്തുചാട്ടം, വേലിചാട്ടം, മതിലുചാട്ടം എന്നിങ്ങനെ. എന്നാല്‍ ഈ വീഡിയോയില്‍ കാണുന്ന മാതിരിയൊരു ചാട്ടം നിങ്ങള്‍ മുമ്പു കണ്ടിട്ടുണ്ടാവില്ല. ഇത് ജീവന്‍ അക്ഷരാര്‍ത്ഥത്തില്‍ കൈയിലെടുത്തു പിടിച്ചുള്ള ചാട്ടമാണ്. ചാടുന്നത് ഒരു സ്വീഡന്‍കാരനാണ്.
മണിക്കൂറില്‍ 80 കിലോമീറ്റര്‍ വൈഗതയില്‍ പാഞ്ഞുവരുന്ന ഒരു ലംബോര്‍ഗിനി ഗല്ലാര്‍ഡോ സൂപ്പര്‍ലഗ്ഗേരയുടെ നെടുകെയാണ് ചാട്ടം. കുതിച്ചുവരുന്ന കാറിന്റെ മുമ്പില്‍ നില്‍നിന്ന് കണിശമായ കണക്കുകൂട്ടലോടെ ഇദ്ദേഹം ചാടുന്നു. കൃത്യം കാറിനു പിന്നില്‍ ചെന്ന് ലാന്‍ഡ് ചെയ്യുന്നു! വീഡിയോ കാണുക!


Click it and Unblock the Notifications








