ഇനി ഇന്ത്യയെന്ന് കേട്ടാല്‍ ഈ സംഭവം ഓര്‍മവരും! സര്‍വീസ് സെന്ററില്‍ ഇതുപോലുള്ള മനുഷ്യന്‍മാരും ഉണ്ടല്ലേ...
ഇന്ന് പല രാജ്യങ്ങളുടെ അതിര്‍ത്തികള്‍ താണ്ടി റോഡ് ട്രിപ്പ് പോകുന്നത് വലിയ വാര്‍ത്ത അല്ലാതായി മാറിയിട്ടുണ്ട്. പല ഇന്ത്യക്കാരും ഇവിടെ നിന്ന് ബൈക്കുകളിലും കാറുകളിലും വിദേശരാജ്യങ്ങള്‍ ചുറ്റിയടിച്ച് വരുന്നു. നേരെ തിരിച്ചും സംഭവിക്കാറുണ്ട്. വിദേശത്തുനിന്നും ഇന്ത്യയിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് സഹായകമാകുന്നതിനാല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കേന്ദ്ര സര്‍ക്കാറും വിവിധ സംസ്ഥാന സര്‍ക്കാറുകളും എല്ലാകാലത്തും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. വിവിധ തരത്തിലുള്ള ഭൂപ്രകൃതിയും സംസ്‌കാരങ്ങളും പാരമ്പര്യങ്ങളുമുള്ള ഇന്ത്യയെ അടുത്തറിയുവാനായി നിരവധി വിദേശ സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടെയെത്തുന്നത്.
ഇന്ത്യയും അയല്‍രാജ്യങ്ങളായ നേപ്പാളും ഭൂട്ടാനുമെല്ലാം ഒറ്റയടിക്ക് കവര്‍ ചെയ്യാനായി മോട്ടോര്‍സൈക്കിളുകളും വിദേശത്ത് നിന്നുള്ള വിനോദസഞ്ചാരികള്‍ ഉപയോഗപ്പെടുത്തുന്നു. ഇതിനായി ഒന്നുകില്‍ അവര്‍ ഇവിടെ നിന്നും വാഹനം വാടകയ്ക്ക് എടുക്കുകയോ അല്ലെങ്കില്‍ സ്വന്തമായി മോട്ടോര്‍സൈക്കിള്‍ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നു. തങ്ങളുടെ രാജ്യത്ത് ഉപയോഗിച്ചിരുന്ന ബൈക്കുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് മാസങ്ങളോളം റോഡ് മാര്‍ഗം യാത്ര ചെയ്യുന്നവരെയും നമുക്ക് മുമ്പ് കാണാന്‍ സാധിച്ചിട്ടുണ്ട്.
അത്തരത്തില്‍ സ്വീഡനില്‍ നിന്നുള്ള ഒരു വനിത തന്റെ ഹോണ്ട ട്രാന്‍സാല്‍പ് XL650V (Honda Transalp XL650V) എന്ന അഡ്വഞ്ചര്‍ ബൈക്കില്‍ ഇന്ത്യയിലെ പല പ്രധാന സ്ഥലങ്ങളും സന്ദര്‍ശിച്ചു. ഈ ഹോണ്ട ബൈക്ക് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നില്ല. ഇന്ത്യക്കാര്‍ക്ക് അത്ര പരിചിതമല്ലാത്ത ഈ ബൈക്കില്‍ രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം നേപ്പാളിലേക്ക് പോകാനായിരുന്നു അവരുടെ പദ്ധതി.
അതിനുവേണ്ടിയുള്ള എല്ലാ അനുമതികളും അവര്‍ മുന്‍കൂട്ടി തന്നെ വാങ്ങിയിരുന്നു.അസം വഴി ബീഹാര്‍ കടന്ന് നേപ്പാളിലേക്ക് പ്രവേശിക്കുവാനായിരുന്നു ഇവര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ബീഹാറിലേക്ക് പോകുന്ന വഴി ശക്തമായ കാറ്റും മോശം റോഡുകളും കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. പിന്നില്‍ ലഗേജും വെച്ചുള്ള യാത്ര വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. അതിനാല്‍ വെള്ളം കുടിച്ച് വിശ്രമിക്കാനായി ബൈക്ക് ഒതുക്കിയപ്പോള്‍ അവള്‍ ഭയന്ന കാര്യം തന്നെ സംഭവിച്ചു.

റോഡിന്റെ അരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കുകള്‍ക്ക് പിറകിലായിരുന്നു സ്വീഡിഷ് വനിത തന്റെ ബൈക്ക് നിര്‍ത്തിയത്. അക്കൂട്ടത്തില്‍ ഒരു ട്രക്ക് അപ്രതീക്ഷിതമായി പിന്നോട്ട് എടുത്തതിനെ തുടര്‍ന്ന് അവരുടെ ബൈക്കിന് കേടുപാടുകള്‍ സംഭവിച്ചു. ട്രക്കിന്റെ ഇടയില്‍ ബൈക്കിന്റെ ഫ്രണ്ട് ഭാഗം കുടുങ്ങി. നാട്ടുകാരുടെ സഹായത്തോടെ അല്‍പ്പം കഷ്ടപ്പെട്ടാണെങ്കിലും ബൈക്ക് പുറത്തെടുത്തു. പക്ഷേ ഫൈ്‌ലസ്‌ക്രീന്‍, ഫെന്‍ഡര്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ കേടായി.
ബൈക്ക് വര്‍ക്കിംഗ് കണ്ടീഷനില്‍ ആയതിനാല്‍ അടുത്തുള്ള ഹോണ്ട ഷോറൂമില്‍ ബൈക്ക് എത്തിച്ചു. സ്വീഡിഷ് വനിതയുടെ ബൈക്കിന്റെ ശരിയായ പാര്‍ട്‌സുകള്‍ അവിടെ ലഭ്യമല്ലായിരുന്നു. എന്നിരുന്നാലും ഹോണ്ട ഡീലര്‍ഷിപ്പുകാര്‍ തങ്ങളെ കൊണ്ട് സാധിക്കും വിധം ബൈക്ക് ശരിയാക്കി നല്‍കി. ഫൈ്‌ലസ്‌ക്രീനും സൈഡ്‌സ്റ്റാന്‍ഡും താല്‍ക്കാലികമായി നന്നാക്കികൊടുത്തു.
സര്‍വീസ് സെന്റര്‍ അധികൃതര്‍ തന്റെ ബൈക്കിന്റെ തകരാര്‍ തീര്‍ത്ത് തന്നുവെന്ന് മാത്രമല്ല ഒറ്റപൈസ പോലും ഈടാക്കിയില്ലെന്നും അവര്‍ പറഞ്ഞു. നിങ്ങള്‍ ഞങ്ങളുടെ അതിഥിയാണെന്നും പണം വേണ്ടെന്നുമായിരുന്നു സര്‍വീസ് സെന്റര്‍ അധികൃതര്‍ പറഞ്ഞത്. തന്നെ സഹായിച്ച നാട്ടുകാര്‍ക്ക് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെ വിദേശ വനിത നന്ദി പറയുന്നുണ്ട്.
ഏതു തരത്തിലുള്ള റോഡിലൂടെ യാത്ര ചെയ്യുമ്പോളും അല്ലെങ്കില്‍ വിശ്രമിക്കുമ്പോളും എത്രത്തോളം ശ്രദ്ധിക്കണം എന്നതിനുള്ള ഉദാഹരണമാണ് ഈ സംഭവം. പ്രത്യേകിച്ചും നമുക്ക് പരിചയമില്ലാത്ത റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍. ട്രക്ക് പോലുള്ള വലിയ വാഹനങ്ങള്‍ക്ക് പിറകില്‍ ബൈക്ക് നിര്‍ത്തിയാല്‍ അത് കാണാന്‍ പറ്റിക്കൊള്ളണമെന്നില്ല. അതുകൊണ്ട് വണ്ടി പാര്‍ക്ക് ചെയ്യുമ്പോള്‍ നാം ശ്രദ്ധിക്കുന്നതാകും ഉചിതം.
Source: Cartoq


Click it and Unblock the Notifications









