ശ്വേതയും മലയാളി പുരുഷനും മെര്‍കും
മലയാളിയുടെ, പ്രത്യേകിച്ച് മലയാളി പുരുഷന്മാരുടെ സൗന്ദര്യസങ്കല്‍പം വളരെ വൈചിത്ര്യം നിറഞ്ഞതാണ്. മലയാളിയെ വണ്ടറടിപ്പിച്ചു നിറുത്തിയ വെള്ളിത്തിരനായികമാരില്‍ ഷീല, ജയഭാരതി, ശ്രീവിദ്യ എന്നീ സ്ത്രീകള്‍ക്കുള്ള പ്രാധാന്യം വലുതാണെന്നു കാണാം. പ്രായം 35 കടന്ന, ഒരല്‍പം ബള്‍ക്കിയായ ശരീരമുള്ള ഈ സ്ത്രീസൗന്ദര്യത്തെ ഇന്നും അവര്‍ മനസ്സിന്റെ ബെഡ്‌റൂമിലിട്ട് പൂജിക്കുന്നു. ഈ ഫ്യൂഡല്‍ സൗന്ദര്യബോധത്തെ ഇന്ന് മലയാളസിനിമയില്‍ പ്രതിനിധാനം ചെയ്യുന്നത് ശ്വേതാ മേനോനാണ് എന്നു പറഞ്ഞാല്‍ വലിയ വിയോജിപ്പ് താങ്കള്‍ക്കുണ്ടാകാന്‍ ഇടയില്ല.
നമ്മുടെ സിനിമാനടിമാര്‍ക്കിടയില്‍ ഉയര്‍ന്ന സ്വത്വബോധവും സ്വന്തമായ അജണ്ടയുള്ള ശരീരഭാഷയും സൂക്ഷിക്കുന്ന ശ്വേത, കാര്‍ ഭ്രാന്തിയായി അറിയപ്പെടുന്ന ഒരാളല്ല. ഈയിടെ അവര്‍ ഒരു പുതിയ കാര്‍ സ്വന്തമാക്കുകയുണ്ടായി. കൊച്ചിയിലെ മെഴ്‌സിഡിസ് ഡീലറായ രാജശ്രീ മോട്ടോഴ്‌സാണ് ശ്വേതയ്ക്ക് കാര്‍ ഡെലിവെറി ചെയ്തു നല്‍കിയത്.

ശ്വേതയുടെ കാർ
ശ്വേതയുടെ കാർ

ഡെലിവെറി
ജൂലൈ - ഓഗസ്റ്റ് മാസങ്ങളിലെന്നോ ആണ് വാഹനം ശ്വേതയ്ക്ക് ഡെലിവെറി ചെയ്ത് കിട്ടിയതെന്നറിയുന്നു. കൊച്ചി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 28.7 ലക്ഷത്തിനും 34.6 ലക്ഷത്തിനും ഇടയില്‍ വിലവരുന്നു വിവിധ വേരിയന്റുകള്‍ക്ക്. പുതിയ മോഡലിന്റെ കാര്യമാണ് പറയുന്നത്. എഎംജി മോഡലിന് 80-90 ലക്ഷത്തിന്റെ പരിസരത്തില്‍ വില വരും.

നാല് പെട്രോള്‍ വേരിയന്റുകളും എട്ട് ഡീസല്‍ വേരിയന്റുകളും സി ക്ലാസിനുണ്ട്. ഇവ കൂടാതെ എഎംജി പതിപ്പുകളും ലഭ്യമാണ്.

എന്‍ജിനുകള്‍
- 1796 സിസി പെട്രോള്‍ - 5600 ആര്‍പിഎമ്മില്‍ 186 കുതിരശക്തി
- 2143 സിസി ഡീസല്‍ - 4200 ആര്‍പിഎമ്മില്‍ 170 കുതിരശക്തി
- 2143 സിസി ഡീസല്‍ - 4200 ആര്‍പിഎമ്മില്‍ 203 കുതിരശക്തി
- 6208 സിസി പെട്രോള്‍ - 6800 ആര്‍പിഎമ്മില്‍ 457 കുതിരശക്തി

7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നത്. എന്‍ജിന്‍ കരുത്ത് പിന്‍വീലുകളിലേക്ക് പകരുന്നു.

നിറങ്ങള്‍
അല്‍ബസ്റ്റര്‍ വൈറ്റ്, മെറ്റാലിക് ഒബിസിഡിയന്‍ ബ്ലാക്, മെറ്റാലിക് ക്യൂബനൈറ്റ് സില്‍വര്‍, മെറ്റാലിക് ടാന്‍സാനൈറ്റ് ബ്ലൂ, മെറ്റാലിക് ഇറിഡിയം സില്‍വര്‍

പ്രകടനം
മെഴ്‌സിഡിസ് സി ക്ലാസ് പെട്രോള്‍ എന്‍ജിന്‍ 0-100 കിലോമീറ്റര്‍ പിടിക്കാന്‍8.8 സെക്കന്‍ഡാണ് എടുക്കുക. പരമാവധി പിടിക്കാവുന്ന വേഗത മണിക്കൂറില്‍ 230 കിലോമീറ്റര്‍.

പ്രകടനം
ഡീസല്‍ എന്‍ജിന്‍ വാഹനത്തെ 8.5 സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗതയിലെത്തിക്കുന്നു. പരമാവധി പോകാനുന് വേഗത മണിക്കൂറില്‍ 228 കിലോമീറ്റര്‍

പ്രകടനം
6.3 ലിറ്റര്‍ എഎംജി പതിപ്പ് 4.5 സെക്കന്‍ഡു കൊണ്ട് 100 കിലോമീറ്റര്‍ വേഗതയിലെത്തും. പരമാവധി പോകാവുന്ന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്.

പുതിയ മെഴ്‌സിഡിസ് സി ക്ലാസ് ഇന്റീരിയര്‍ ക്വാളിറ്റി വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നതായി കാണാം. ഉയര്‍ന്ന സ്ഥലസൗകര്യവും അകത്ത് നല്‍കുന്നുണ്ട്. മുമ്പിലും പിന്നിലും ലെഗ്‌റൂം കാര്യമായി കൂട്ടിയിട്ടുണ്ട്. എര്‍ഗണോമിക്‌സ് സശ്രദ്ധം പാലിച്ചുള്ള ഡിസൈന്‍ പ്രത്യേകം ശ്രദ്ധേയമാണ്.

നാപ്പ ലതർ അടക്കമുള്ള ഉയര്‍ന്ന നിലവാരമുള്ള അസംസ്‌കൃത വസ്തുക്കള്‍ അകത്തുപയോഗിച്ചിട്ടുണ്ട്. മികവുറ്റ ഒരു കളര്‍ ഡിസ്‌പ്ലേ ഡാഷബോര്‍ഡില്‍ സ്ഥാപിച്ചിരിക്കുന്നു. വുഡ് ഫിനിഷും ബ്രഷ്ഡ് അലൂമിനിയത്തിന്റെ ഉപയോഗവും വാഹനത്തിനകത്ത് ക്വാളിറ്റി ഫീല്‍ വര്‍ധിപ്പിക്കുന്നു.


Click it and Unblock the Notifications








