സ്വിച്ച് വേറെ ലെവൽ; പുതിയ 6 ബസുകൾ അയർലൻഡിലേക്ക് അയച്ചു

സ്വിച്ച് മൊബിലിറ്റി അയർലൻഡിലേക്ക് ആറ് പുതിയ സോളോ ഇലക്ട്രിക് ബസുകൾ എത്തിച്ചിരിക്കുകയാണ്. ഡെലിവറി ചെയ്ത നാല് ബസുകൾ കോളെറൈൻ ഏരിയയിൽ ആയിരിക്കും സർവീസ് നടത്തുക, മറ്റ് രണ്ടെണ്ണം ജയന്റ്സ് കോസ്‌വേയിലേക്ക് സർവീസ് നടത്തും. സ്വിച്ച് സോളോയിൽ വേരിയബിൾ സീറ്റിംഗ് ലേഔട്ടും നീളവും ഉണ്ട്, അത് കൊണ്ട് അർബനും റൂറൽ ഏരിയയിലുമുളള എല്ലാ യാക്രകൾക്കും അനുയോജ്യമാണ്.

2040-ഓടെ വടക്കൻ അയർലണ്ടിലുടനീളം ഒരു സീറോ എമിഷൻ ഫ്ലീറ്റ് കൈവരിക്കുന്നതിന് വേണ്ടിയുളള ആദ്യ ചുവടുവയ്പ്പായിട്ട് വേണം ഇതിനെ കാണാൻ. സ്വിത്ത് മൊബിലിറ്റി ഇപ്പോൾ കയറ്റുമതിയിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അയർലൻഡിന് പുറമേ യുകെയിലെ പ്രമുഖ സ്ഥാപനമായ സ്റ്റേജ്കോച്ചിൽ നിന്ന് 20 ഇലക്ട്രിക് ബസിൻ്റെ ഓർഡർ ലഭിക്കുകയും അതിൻ്റെ ആദ്യ പാക്കേജ് അയക്കുകയും ചെയ്തിരുന്നു.

സ്വിച്ച് വേറെ ലെവൽ; പുതിയ 6 ബസുകൾ അയർലൻഡിലേക്ക് അയച്ചു

സ്വിച്ച് മൊബിലിറ്റി ഈയിടെയായി അതിന്റെ കയറ്റുമതി വർധിപ്പിക്കുന്നു. യുകെയിലെ പ്രമുഖ പൊതുഗതാഗത സ്ഥാപനങ്ങളിലൊന്നായ സ്റ്റേജ്‌കോച്ചിൽ നിന്നുള്ള 20-ബസ് ഓർഡറിന്റെ ആദ്യ അയക്കൽ കമ്പനി അടുത്തിടെ പൂർത്തിയാക്കി. ഇന്ന് നിരത്തുകളിൽ ഒരു ഇലക്ട്രിക് ബസ് കാണുന്നത് വളരെ സാധാരണമായി മാറിയിരിക്കുകയാണ്. കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിലേക്ക് ചുവടുവെച്ച ഇലക്ട്രിക് ബസുകള്‍ക്ക് വരെ വലിയ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്നതും.

ഡീസല്‍ എസി ബസുകള്‍ക്ക് കിലോമീറ്ററിന് 31 രൂപ ഇന്ധനത്തിനായി ചെലവ് വരുമ്പോള്‍ ഇലക്ട്രിക് ബസുകള്‍ക്ക് വെറും ആറ് രൂപയാണ് ചെലവ് വരുന്നത്. അതിനാൽ തന്നെ ഈ വിഭാഗവും ഇവി മോഡലുകളാൽ രാജ്യം കീഴടക്കുകയാണ്. ഇലക്ട്രിക് ബസ് വിപണിയിൽ മുന്നിലുള്ള വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്. കമ്പനിയുടെ സ്റ്റാർബസ് അർബൻ 9/12m എസി ബസ് ഇന്ന് വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച ഹെവി പാസഞ്ചർ മോഡലുകളിൽ ഒന്നാണ്. 186 kWh L-ipn ബാറ്ററി ഘടിപ്പിച്ച സാങ്കേതികമായി നൂതനമായ വാഹനമാണിതെന്നും നിസംശയം പറയാം.

ഇത് 145 Kw സ്ഥിരമായ ഊർജ്ജവും പരമാവധി 245 Kw പവർ ഔട്ട്പുട്ടും ഉത്പാദിപ്പിക്കാൻ സ്റ്റാർബസ് പ്രാപ്‌തമാണ്. ഇതിന് 150 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ ഒരു പ്രത്യേക റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം ഈ വാഹനത്തിന്റെ കാര്യക്ഷമത കൂടുതൽ വർധിപ്പിക്കാനും സഹായിക്കും. ടാറ്റ സ്റ്റാർബസ് അർബൻ 9/12 മീറ്റർ എസി ബസിന് മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വേഗതയും പുറത്തെടുക്കാനാവും.

കേരളത്തിലെ കെഎസ്ആർടിസിക്ക് ലാഭം ഉണ്ടാക്കി കൊടുത്തതും ഇലക്ട്രിക് ബസുകളാണ്. ട്രാൻസ്‌പോർട്ട് യൂട്ടിലിറ്റി അനുസരിച്ച് 2021 നവംബർ 29 ന് തിരുവനന്തപുരത്ത് ആരംഭിച്ചതിന് ശേഷം ആദ്യമായി ഒന്നര വർഷം കൊണ്ട് കെഎസ്ആർടിസിക്ക് ഈ സർവീസിൽ നിന്ന് ഏകദേശം 40 ലക്ഷം രൂപ പ്രതിമാസ ലാഭം സമാഹരിക്കാനായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

നിലവിൽ ഡീസൽ ബസുകളുടെ ചെലവ് കിലോമീറ്റർ 74 രൂപ ആണ്. അങ്ങൻെ വരുമ്പോൾ വരുമാനം 35 രൂപ മാത്രമാകും. ഇലക്ട്രിക് ബസുകൾ പുതിയ കെഎസ്ആർടിസി-സ്വിഫ്റ്റ് പ്ലാറ്റ്ഫോമിന് കീഴിൽ വരുന്നതിനാൽ, ശമ്പളച്ചെലവ് കെഎസ്ആർടിസി ജീവനക്കാരേക്കാൾ 12 ലക്ഷം രൂപ കുറവാണ്. സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ പ്രധാനമായും സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, ഷോപ്പിംഗ് സെന്ററുകൾ, നഗരത്തിലെ മറ്റ് പ്രധാന സ്ഥാപനങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്നതിനാൽ സ്ഥിരം യാത്രക്കാരുണ്ടെന്നതിനാൽ വരുമാനത്തിന് ഇടിവൊന്നും ഉണ്ടാവാനും സാധ്യതയില്ല.

ഇലക്ട്രിക് ബസുകൾക്ക് രണ്ട് വർഷത്തെ വാറണ്ടി ഉള്ളതിനാൽ, ഓയിൽ ചേഞ്ചോ മറ്റ് ചിലവുകളോ ഇല്ല. ഇത് 25 ബസുകൾക്ക് പ്രതിമാസം 1.8 ലക്ഷം രൂപ ലാഭിക്കാൻ കോർപ്പറേഷനെ സഹായിക്കുന്നു. ഒരു ഇലക്‌ട്രിക് ബസ് വാങ്ങുമ്പോൾ കോർപ്പറേഷന് ഏകദേശം 92.43 ലക്ഷം രൂപയാണ് ചിലവാകുന്നത്. നാല് ശതമാനം പലിശ നിരക്കിൽ കിഫ്ബിയിൽ നിന്നും വായ്പ എടുത്താണ് ഇലക്ട്രിക് ബസുകൾ വാങ്ങുന്നത്. വായ്പ തിരിച്ചടവിൽ 2 വർഷത്തെ മൊറട്ടോറിയം ഉള്ളതിനാൽ പ്രവർത്തന ചിലവിൽ ​ഗണ്യമായ കുറവും ലഭിക്കുന്നു.

More from DriveSpark

Article Published On: Tuesday, June 20, 2023, 10:56 [IST]
English summary
Switch electric bus export to ireland green revolution
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X