ഉടുപ്പ് മാറുംപോലെയല്ലേ കാര്‍ മാറ്റുന്നേ... പുത്തന്‍ ബിഎംഡബ്ല്യു M4 കോംപറ്റീഷന്‍ സ്വന്തമാക്കി സ്‌പൈസ് കിംഗ്

ശതകോടീശ്വരന്‍മാരായ ബിസിനസുകാരുടെ സ്റ്റാറ്റസ് സിംബലാണ് കാറുകള്‍. കൃത്യമായ ഇടവേളകളില്‍ മാര്‍ക്കറ്റില്‍ ലഭ്യമായ ഏറ്റവും മികച്ച കാറുകള്‍ തന്നെ ഗരാജിലെത്തിക്കാന്‍ ബിസിനസ് ടൈക്കൂണുകള്‍ ശ്രദ്ധിക്കാറുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച കാര്‍ ശേഖരത്തിനുടമകളായ ബിസിനസുകാരില്‍ ചിലര്‍ നമ്മുടെ കേരളക്കരയില്‍ നിന്നുള്ളവരാണ്. അക്കൂട്ടത്തില്‍ പ്രമുഖനാണ് സിന്തൈറ്റ് ഗ്രൂപ്പ് ചെയര്‍മാനായ ഡോ. വിജു ജേക്കബ്. ഞങ്ങളുടെ വെബ്‌സൈറ്റിന്റെ സ്ഥിരം സന്ദര്‍ശകര്‍ക്ക് ഇദ്ദേഹത്തിന്റെ നാമം സുപരിചിതമായിരിക്കും. അടുത്ത കാലത്തായി ഓരോ മാസം ഓരാ കാര്‍ എന്ന നിലയിലാണ് അദ്ദേഹം പുതിയ വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നതെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.

ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു വിജു ജേക്കബ് ആഡംബരത്തിന്റെ സുല്‍ത്താനായ റോള്‍സ് റോയ്‌സ് കലിനന്‍ സീരീസ് 2 പോര്‍ച്ചിലെത്തിച്ചത്. കേരളത്തിലെ ആദ്യത്തെ റോള്‍സ് റോയ്‌സ് കലിനന്‍ സീരീസ് II മോഡലിന്റെ വില 13 കോടി രൂപയോളമാണ്. ജൂണ്‍ മാസം കേരളത്തില്‍ മെര്‍സിഡീസ് ബെന്‍സ് CLE കാബ്രിയോലെറ്റ് സ്വന്തമാക്കുന്ന ആദ്യ വ്യക്തിയായി അദ്ദേഹം മാറി. 4 സീറ്റര്‍ കാറിന് കൊച്ചിയിലെ ഓണ്‍റോഡ് വില 1.42 കോടി രൂപയോളമാണ്.

viju jacob buys bmw m4 competition

അവിടെയും തീര്‍ന്നില്ല, കഴിഞ്ഞ മാസമാണ് അദ്ദേഹം ഏകദേശം 1.50 കോടി രൂപയോളം വില വരുന്ന ബിഎംഡബ്ല്യുവിന്റെ X7 ഗരാജിലേക്ക് ചേര്‍ത്തത്. അത്യാഡംബര കാറുകളാല്‍ സമ്പന്നമായ വിജു ജേക്കബിന്റെ ഗരാജ് ഇപ്പോള്‍ വീണ്ടും വലുതായിരിക്കുകയാണ്. ബിഎംഡബ്ല്യു M4 കോംപറ്റീഷന്‍ ആണ് സിന്തൈറ്റ് ഗ്രൂപ്പിന്റെ ഗരാജിലെ ഏറ്റവും പുതിയ അതിഥി. modz_own_country_kerala എന്ന ഇന്‍സ്റ്റഗ്രാം പേജാണ് വിജു ജേക്കബിന്റെ പുത്തന്‍ 'ബീസ്റ്റി'ന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അറിയാത്തവര്‍ക്കായി ആദ്യം വിജു ജേക്കബിനെ ഒന്ന് പരിചയപ്പെടാം. മൂല്യവര്‍ധിത സുഗന്ധവ്യഞ്ജന ഉല്‍പ്പന്ന മേഖലയില്‍ ലോകത്തിലെ മുന്‍നിര കമ്പനികളിലൊന്നായ സിന്തൈറ്റ് ഗ്രൂപ്പിന്റെ അമരക്കാരനാണ് വിജു ജേക്കബ്. 95 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയുടെ വിറ്റുവരവ് 2000 കോടിയോളമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളികളുടെ അടുക്കളയിലേക്ക് എത്തുന്ന കിച്ചന്‍ ട്രഷേഴ്സും സിന്തൈറ്റിന്റെ ഉത്പ്പന്നമാണ്. ബിസിനസില്‍ ഉയരങ്ങള്‍ കീഴടക്കുന്നതിനൊപ്പം തന്റെ വാഹന ശേഖരവും വലുതാക്കുന്ന ശീലം വിജു ജേക്കബിനുണ്ട്.

viju jacob buys bmw m4 competition

കേരളത്തിലെ ആദ്യത്തെ ബിഎംഡബ്ല്യു XM, ഫെറാറി റോമ, റോള്‍സ് റോയ്സ് എന്നിവ സ്വന്തമാക്കിയത് ഇദ്ദേഹമാണ്. ഇവ കൂടാതെ മെര്‍സിഡീസ് മെയ്ബാക്ക്, ജി-വാഗണ്‍ പോലുള്ള ആഡംബര കാറുകളും വിജു ജേക്കബിന്റെ പക്കലുണ്ട്. കേരളത്തില്‍ നിന്ന് ആദ്യമായി 2024 കിയ കാര്‍ണിവല്‍ ലിമോസിന്‍ സ്വന്തമാക്കുന്ന വ്യക്തിയും അദ്ദേഹമായിരുന്നു. ഇപ്പോള്‍ മാന്‍ ഗ്രീന്‍ മെറ്റാലിക് കളര്‍ ഓപ്ഷനിലുള്ള ബിഎംഡബ്ല്യു M4 കോംപറ്റീഷനാണ് കേരള സ്‌പൈസ് കിംഗ് വാങ്ങിയിരിക്കുന്നത്.

CBU യൂണിറ്റായി ഇറക്കുമതി ചെയ്യുന്ന ബിഎംഡബ്ല്യു M4 കോംപറ്റീഷന്‍ M xDrive മോഡലിന് 1.53 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. പവര്‍, പെര്‍ഫോമന്‍സ്, ലക്ഷ്വറി എന്നിവയുടെ സമന്വയമാണ് ഈ കാര്‍. വലിയ കിഡ്‌നി ഗ്രില്‍, സ്‌കള്‍പ്റ്റഡ് ബോണ്‍നെറ്റ്, ക്വാഡ് എക്‌സോസ്റ്റ്, എയ്‌റോഡൈനാമിക് സൈഡ് സ്‌കര്‍ട്ട്, കാര്‍ബണ്‍-ഫൈബര്‍ റൂഫ് എന്നിവ കാറിന് ബോള്‍ഡ് മസ്‌കുലാര്‍ ലുക്ക് സമ്മാനിക്കുന്നു. 10 മെറ്റാലിക് കളര്‍ ഓപ്ഷനില്‍ ഇത് വാങ്ങാം.

viju jacob buys bmw m4 competition

3.0-ലിറ്റര്‍ 6 സിലിണ്ടര്‍ ട്വിന്‍-ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്. 530bhp പവറും 650Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8-സ്പീഡ് M സ്‌റ്റെപ്‌ട്രോണിക് ഗിയര്‍ബോക്‌സുമായും M xDrive ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 3.5 സെക്കന്‍ഡില്‍ 0-100 km/h വേഗത കൈവരിക്കുമെന്ന് ജര്‍മന്‍ ബ്രാന്‍ഡ് അവകാശപ്പെടുന്നു.

റോഡ്, ട്രാക്ക് ഉപയോഗത്തിന് അനുയോജ്യമായി ഡ്രൈവര്‍ക്ക് 2WD, 4WD, 4WD സ്‌പോര്‍ട് മോഡുകള്‍ തെരഞ്ഞെടുക്കാം. കാറിന്റെ അകത്തളം പെര്‍ഫോമന്‍സ് ഓറിയന്റഡ് ഡിസൈനിന്റെ കൂടെ ആഡംബരവും സമം ചേര്‍ക്കുന്നു. M സ്‌പോര്‍ട് സീറ്റുകള്‍, വെര്‍ണാസ്‌ക ലെതര്‍ അപ്പ്ഹോള്‍സ്റ്ററി, കാര്‍ബണ്‍-ഫൈബര്‍ ഫിനിഷുകള്‍, അംബിയന്റ് ലൈറ്റിംഗ്, ബിഎംഡബ്ല്യു കര്‍വ്ഡ് ഡിസ്‌പ്ലേ (ഓപറേറ്റിംഗ് സിസ്റ്റം 8), കണക്റ്റഡ് കാര്‍ ടെക്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

പാര്‍ക്കിംഗ് അസിസ്റ്റന്റ്, റിവേഴ്‌സ് ക്യാമറ, ലെയിന്‍ ഡിപ്പാര്‍ച്ചര്‍, കൊളിഷന്‍ വാര്‍ണിംഗ് ഉള്ള ഡ്രൈവിംഗ് അസിസ്റ്റന്റ് പാക്കേജ്, ഓപ്ഷനല്‍ ലേസര്‍ ലൈറ്റുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, M സ്‌പെസിഫിക് ബ്രേക്കിംഗ് സിസ്റ്റം എന്നിവ സുരക്ഷയൊരുക്കുന്നു. ബിഎംഡബ്ല്യു M4 കോംപറ്റീഷന്‍ വേഗവും, കരുത്തും, ക്ലാസും ഒരുമിപ്പിക്കുന്ന മോഡലാണ്. ഇന്ത്യയിലെ പെര്‍ഫോമന്‍സ് കാര്‍ പ്രേമികളുടെ സ്വപ്‌നമാണ് ഇതെന്ന് തീര്‍ച്ച. വിജു ജേക്കബിന്റെ മാന്‍ ഗ്രീന്‍ മെറ്റാലിക് കളര്‍ ഓപ്ഷന്‍ അതിനെ മറ്റുള്ളവയില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു.

More from DriveSpark

Article Published On: Saturday, August 30, 2025, 17:50 [IST]
English summary
Synthite executive chairman viju jacob added bmw m4 competition to his garage details
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X