ആവേശ്വജ്ജലമായ ട്രക്ക് റേസിങ്ങിന് തിരശ്ശീല വീണു
കാണികളെ ആവേശ തിമിർപ്പിലാഴ്ത്തിയ റ്റി1 പ്രൈമ ട്രക്ക് റേസിങ്ങിന്റെ മൂന്നാം എഡിഷന് സമാപനം കുറിച്ചു. ദില്ലിയിലെ ഗ്രേറ്റർ നോയിഡയിലെ ബുദ്ധ് സർക്യൂട്ടിൽ വച്ചായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്. ഇന്ത്യൻ ട്രക്ക് ഡ്രൈവർമാരുടെ സൂപ്പർ ക്ലാസ്' റേസിൽ ജഗത് സിങ്, നാഗാർജുന എന്നിവരാണ് ചാമ്പ്യൻമാരായത്. പത്ത് ലക്ഷം രൂപ വീതമാണ് ഇരുവർക്കും സമ്മാന തുകയായി ലഭിച്ചത്.
ബാജ 2016 എൻജിനിയറിംഗ് വിദ്യാർത്ഥികൾക്കുള്ള ടാലെന്റ് ഹണ്ട്
സുനീതി ചൗഹാന്‍, ബാദ്ഷാ, നീതി മോഹന്‍, ഗൗരവ്, ഗരിമ യാഗ്‌നിക് എന്നീ പ്രശസ്ത താരങ്ങളുടെ പരിപാടികളും ചടങ്ങിന് മോടി കൂട്ടിയിരുന്നു. രാജ്യാന്തര താരങ്ങളും മത്സരിക്കുന്ന ട്രക്ക് റേസിങ്ങില്‍ ഈ വര്‍ഷം ഇന്ത്യന്‍ താരങ്ങളും അണിനിരന്നിരുന്നു.

സുനീതി ചൗഹാന്‍, ബാദ്ഷാ, നീതി മോഹന്‍, ഗൗരവ്, ഗരിമ യാഗ്‌നിക് എന്നീ പ്രശസ്ത താരങ്ങളുടെ പരിപാടികളും ചടങ്ങിന് മോടി കൂട്ടിയിരുന്നു. രാജ്യാന്തര താരങ്ങളും മത്സരിക്കുന്ന ട്രക്ക് റേസിങ്ങില്‍ ഈ വര്‍ഷം ഇന്ത്യന്‍ താരങ്ങളും അണിനിരന്നിരുന്നു.

ഇന്ത്യന്‍ ട്രക്ക് ഡ്രൈവര്‍മാർ മാറ്റുരയ്ക്കുന്ന രണ്ട് സൂപ്പര്‍ക്ലാസ് റേസും രാജ്യാന്തര താരങ്ങളുടെ രണ്ട് പ്രോ ക്ലാസ് റേസുമടക്കം രണ്ട് വിഭാഗങ്ങളിലായി നാലു റേസാണ് മത്സരത്തിനുണ്ടായിരുന്നത്.

കാസ്‌ട്രോള്‍ വെക്ടണ്‍, ഡീലര്‍ വാരിയേഴ്‌സ്, ഡീലര്‍ ഡെയര്‍ഡെവിള്‍സ്, കമ്മിന്‍സ്, ടാറ്റ മോട്ടേഴ്‌സ് ഫിനാന്‍സ്, ടാറ്റ ടെക്‌നോളജീസ് മോട്ടോര്‍സ്‌പോര്‍ട്‌സ്, എന്നിവയാണ് റേസിൽ പങ്കെടുത്ത ടീമുകള്‍.

12 റ്റാറ്റ പ്രൈമ ട്രക്കുകളാണ് റേസിങിനായി ഉപയോഗിച്ചിരുന്നത്. പ്രത്യേകം തയ്യാറാക്കിയ കറുത്ത പ്രൈമ ട്രക്കിലാണ് ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ മത്സരിച്ചത്.

രാജ്യാന്തര താരങ്ങളുടെ പ്രോ ക്ലാസ് റേസ് വിഭാഗത്തിൽ ടാറ്റ ടെക്നോളജീസ് ടീമിന്റെ ഡേവിഡ് ജെൻകിൻസിനാണ് ഒന്നാമതായെത്തിയത്. ടാറ്റ കമ്മിൻസ് ടീമംഗളായ റിക് കോളറ്റ്, ഗ്രഹാം പവൽ എന്നിവർ രണ്ടും മൂന്നും സ്ഥാനത്തിനർഹരായി.

മദ്രാസ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തുന്ന പ്രൈമ ട്രക്ക് റേസിങ്ങിൽ ഇതാദ്യമായാണ് ഇന്ത്യൻ ട്രക്ക് ഡ്രൈവർമാര്‍ക്കായുളള മത്സരം നടക്കുന്നത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് ഡ്രൈവർമാർക്ക് വിദഗ്ധരുടെ കീഴിൽ മികച്ച പരിശീലനം കൊടുത്താണ് ടാറ്റ ഇവരെ മത്സരത്തിനായി തയ്യാറാക്കിയത്. എം ഒ എം എ യുടെ കീഴിൽ മൂന്നുമാസമായിരുന്നു പരിശീലനം.

2100 ആര്‍പിഎമ്മില്‍ പരമാവധി 370 ബിഎച്ച് പി കരുത്തുള്ള ടാറ്റ പ്രൈമ 4038 എസ് ട്രക്കുകളാണ് മത്സരത്തിനുപയോഗിച്ചത്.130 കിലോമീറ്ററാണ് ഇവയുടെ പരമാവധി വേഗത.


Click it and Unblock the Notifications








