ആഡംബരത്തിന്റെ രാജകുമാരനായി മത്സരിച്ച് താര സുന്ദരികൾ; രാകുലിന് ശേഷം മെയ്ബാക്ക് GLS 600 സ്വന്തമാക്കി തപ്‌സി

അൾട്രാ ലക്ഷ്വറി മെർസിഡീസ്-മെയ്ബാക്ക് GLS 600 ബോളിവുഡ് താരങ്ങളുടെ ഇഷ്ട ചോയിസായി മാറിയിരിക്കുകയാണ്. ഡുങ്കി, ധപ്പഡ്, ബദ്‌ല തുടങ്ങിയ സിനിമകളിലൂടെ ജനശ്രദ്ധ നേടിയ തപ്‌സി പന്നുവാണ് ഇപ്പോൾ പുതിയ മെർ‌സിഡീസ് മെയ്ബാക്ക് GLS 600 സ്വന്തമാക്കിയിരിക്കുന്നത്. അടുത്തിടെ തെന്നിന്ത്യൻ താരസുന്ദരി രാകുൽ പ്രീത്ത് സിംഗും ഈ ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കിയിരുന്നു.

ആഡംബര എസ്‌യുവിയുടെ മറ്റ് മിക്ക ഉടമകളും തെരഞ്ഞെടുത്തിട്ടില്ലാത്ത പല്ലാഡിയം സിൽവർ ഷെയ്ഡിലാണ് തപ്‌സിയുടെ പുതിയ GLS 600 ഒരുക്കിയിരിക്കുന്നത്. 2021 -ലാണ് മെർസിഡീസ്-മെയ്ബാക്ക് തങ്ങളുടെ ആദ്യ എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. തുടക്കത്തിൽ, രാജ്യത്തിനായി അനുവദിച്ച 50 യൂണിറ്റുകളും വളരെ പെട്ടെന്ന് തന്നെ വിറ്റുതീർന്നു.

രാകുലിന് ശേഷം മെയ്ബാക്ക് GLS 600 സ്വന്തമാക്കി തപ്‌സി

കാറിന് വളരെ ഉയർന്ന ഡിമാൻഡ് തുടരുകയും അതിനായി ഒരു നീണ്ട കാത്തിരിപ്പ് കാലയളവ് നേരിടുകയും ചെയ്തു. കസ്റ്റമൈസേഷൻ ഓപ്‌ഷനുകളൊന്നുമില്ലാതെ മെർസിഡസ്-മെയ്‌ബാക്ക് GLS 600 -ന്റെ അടിസ്ഥാന എക്സ്-ഷോറൂം വില 2.35 കോടി രൂപയാണ്. തപ്‌സിക്ക് ഇതിനകം ഒരു മെർ‌സിഡീസ്-ബെൻസ് GLE സ്വന്തമായിട്ടുണ്ട്, GLS 600 പോലെ അത്ര ആഡംബരമല്ലെങ്കിലും മെർ‌സിഡീസ്-ബെൻസിന്റെ മറ്റൊരു ആഡംബര എസ്‌യുവിയാണിത്.

മെർസിഡീസ്-മെയ്ബാക്ക് GLS 600 -ഒരു വേരിയന്റിൽ മാത്രമേ ലഭ്യമാകൂ എന്നത് ശ്രദ്ധേയമാണ്. ഇത് ഒരു CBU ഇംപോർട്ടാണ്. കൂറ്റൻ ക്രോം ഡിപ്പ്ഡ് ഗ്രില്ല് ഉൾപ്പെടെയുള്ള സ്റ്റീരിയോടിപ്പിക്കൽ മെയ്ബാക്ക് ഡിസൈൻ ഈ വാഹനത്തിന്റെ സവിശേഷതയാണ്. വാഹനത്തിൽ മറ്റ് ചില മാറ്റങ്ങളുണ്ട്. എസ്‌യുവിക്ക് B-പില്ലറിൽ ക്രോം ഇൻസേർട്ടുകളും D-പില്ലറിൽ മെയ്ബാക്ക് ലോഗോയും ലഭിക്കുന്നു.

രാകുലിന് ശേഷം മെയ്ബാക്ക് GLS 600 സ്വന്തമാക്കി തപ്‌സി

GLS 600 നാല്, അഞ്ച് സീറ്റുകളുള്ള കോൺഫിഗറേഷനുകൾക്കുള്ള ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു. സിൽവർ ഷാംപെയിൻ ഫ്ലൂട്ടുകൾക്കൊപ്പം ഷാംപെയിൻ ബോട്ടിലുകൾ സൂക്ഷിക്കാൻ റഫ്രിജറേറ്ററിന് സ്പെയ്സുള്ള ഒരു ഫിക്സഡ് സെന്റർ കൺസോൾ നാല് സീറ്റർ മോഡലിൽ ഉൾപ്പെടുന്നു. നാപ്പ ലെതർ അപ്ഹോൾസ്റ്ററി, ഇലക്ട്രോണിക് പനോരമിക് സ്ലൈഡിംഗ് സൺറൂഫ്, വെന്റിലേറ്റഡ് മസാജ് സീറ്റുകൾ എന്നിവ മറ്റ് ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

തപ്‌സി സ്വയം തെരഞ്ഞെടുത്ത കസ്റ്റമൈസേഷൻ ഓപ്ഷനുകളെക്കുറിച്ച് ഞങ്ങൾക്ക് ഉറപ്പില്ല. അതോടൊപ്പം, താരം വാങ്ങിയ കാർ ഫൈവ് സീറ്ററാണോ അതോ സെവൻ സീറ്ററാണോ എന്ന് അറിയാൻ പ്രയാസമാണ്. കാറിന്റെ സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ ശക്തമാണ് മെയ്ബാക്ക് GLS 600. 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം ഫീച്ചർ ചെയ്യുന്ന 4.0 ലിറ്റർ V8 എഞ്ചിനാണ് ഇതിൽ ക്രമീകരിച്ചിരിക്കുന്നത്.

രാകുലിന് ശേഷം മെയ്ബാക്ക് GLS 600 സ്വന്തമാക്കി തപ്‌സി

എഞ്ചിൻ പരമാവധി 557 PS മാക്സ് പവറും 730 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ഹൈബ്രിഡ് സിസ്റ്റം മറ്റൊരു 22 PS പവറും ആവശ്യാനുസരണം 250 Nm ബൂസ്റ്റും ചേർക്കുന്നു. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലൂടെയാണ് നാല് വീലുകളിലേക്കും പവർ അയക്കുന്നത്.

ആക്ടീവ് ഡിസ്റ്റൻസ് അസിസ്റ്റ് ഡിസ്‌ട്രോണിക്, ആക്റ്റീവ് ലെയിൻ കീപ്പിംഗ് അസിസ്റ്റ്, ആക്റ്റീവ് ബ്ലൈൻഡ് സ്‌പോട്ട് അസിസ്റ്റ്, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, ആക്റ്റീവ് സ്റ്റിയറിംഗ് അസിസ്റ്റ് എന്നിവ ഉൾപ്പെടെ നിരവധി സേഫ്റ്റി ഫീച്ചറുകളും GLS 600 -ൽ മെർസിഡീസ് ബെൻസ് വാഗ്ദാനം ചെയ്യുന്നു.

അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റ്, അഡാപ്റ്റീവ് എൽഇഡി ടെയിൽ ലാമ്പുകൾ, എട്ട് എയർബാഗുകൾ, TPMS, 360 ഡിഗ്രി ക്യാമറയുള്ള പാർക്കിംഗ് പാക്കേജ്, ഇലക്ട്രോണിക് ട്രാഫിക് കൺട്രോൾ സിസ്റ്റം, ഡൗൺഹിൽ സ്പീഡ് റെഗുലേഷൻ, ഓഫ്-റോഡ് ഡ്രൈവിംഗ് മോഡ്, പ്രീ-സേഫ് സിസ്റ്റം, കാർ വാഷ് മോഡ്, അറ്റൻഷൻ അസിസ്റ്റ്, ABS, EBD, ഡ്രൈവർക്കും പാസഞ്ചർക്കുമുള്ള സേഫ്റ്റി വെസ്റ്റുകൾ എന്നിവയും മറ്റും മെയ്ബാക്ക് GLS -ൽ ലഭ്യമാണ്.

More from DriveSpark

Article Published On: Tuesday, September 19, 2023, 8:30 [IST]
English summary
Taapsee pannu gifts herself mercedes maybach gls 600 suv details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X