പാര്‍ക്കിംഗ് പിഴ കിട്ടി മുടിഞ്ഞു; പരിഹാരത്തിനായി ചെയ്തത് കണ്ടാല്‍ നിങ്ങള്‍ അന്തംവിടും!

ഒരു കാര്‍ വാങ്ങുക എന്നത് ഇന്നും ഒരു സ്വപ്‌നമായി കൊണ്ടുനടക്കുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ ഒരു കാര്‍ ഉടമയായി മാറുമ്പോള്‍ നിരവധി ഉത്തരവാദിത്തമാണ് ഒരാളില്‍ വന്നുചേരുന്നത്. കാര്‍ വാങ്ങി വീട്ടിലെ പോര്‍ച്ചിലെത്തിച്ചാല്‍ മാത്രം അവസാനിക്കുന്ന ഒന്നല്ല അത്. വണ്ടി ഓടിക്കുമ്പോള്‍ മാത്രമല്ല അത് പാര്‍ക്ക് ചെയ്യുന്നത് വരെ നമ്മുടെ ഉത്തരവാദിത്തത്തില്‍ പെടുന്നു.

നിങ്ങള്‍ ജനസാന്ദ്രത നിറഞ്ഞ ഒരു നഗരത്തിലേ പട്ടണത്തിലോ ആണ് ജീവിക്കുന്നതെങ്കില്‍ മുകളില്‍ പറഞ്ഞ പാര്‍ക്കിംഗ് അല്‍പ്പം റിസ്‌ക് നിറഞ്ഞ പരിപാടിയാണ്. ചിലപ്പോള്‍ നമ്മള്‍ താമസിക്കുന്ന വീടിന്റെ മുറ്റത്തേക്ക് വണ്ടി കയറ്റാന്‍ സാധിച്ച് കൊള്ളണമെന്നില്ല. അത്തരം സാഹചര്യങ്ങളില്‍ നല്ല ബുദ്ധിമുട്ടാകും. ഗത്യന്തരമില്ലാതെ നമ്മള്‍ വീടിന് സമീപത്ത് തെരുവോരത്ത് വാഹനം പാര്‍ക്ക് ചെയ്യേണ്ട അവസ്ഥ വന്ന് ചേരും.

vans parked on roof

വഴിയരികില്‍ പാര്‍ക്ക് ചെയ്യുന്ന അത്തരം വാഹനങ്ങള്‍ക്ക് അധികാരികള്‍ പലപ്പോഴും പിഴ ചുമത്തുകയും ചെയ്യും. പാര്‍ക്കിംഗ് പല മെട്രോ നഗരങ്ങളിലും ജീവിക്കുന്നവര്‍ക്ക് പേടിസ്വപ്നമായി മാറുന്നത് അങ്ങനെയാണ്. തന്റെ വാനുകളുടെ പാര്‍ക്കിംഗ് പ്രശ്‌നം പരിഹരിക്കാന്‍ തായ്‌വാന്‍ സ്വദേശി കണ്ടുപിടിച്ച മാര്‍ഗം കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തായ്വാനിലെ തായ്പേയിയിലാണ് സംഭവം. താന്‍ നേരിടുന്ന പാര്‍ക്കിംഗ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ 'ആരും സഞ്ചരിച്ചിട്ടില്ലാത്ത പാതയിലൂടെ' സഞ്ചരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് മുന്നില്‍ വാനുകള്‍ പാര്‍ക്ക് ചെയ്തതിന് ഇദ്ദേഹത്തിന് ആവര്‍ത്തിച്ച് പിഴ ലഭിക്കുന്നതില്‍ ഇയാള്‍ നിരാശനായിരുന്നു. ഒടുവില്‍ പാര്‍ക്കിംഗ് പ്രശനം തന്റെ അയല്‍വാസികളുടെയും അധികൃതരുടെയും ശ്രദ്ധയില്‍പെടുത്താന്‍ ക്രിയാത്മകമായ ഒരു പരിഹാരം ആവിഷ്‌കരിക്കുകയായിരുന്നു. തെരുവില്‍ പാര്‍ക്ക് ചെയ്ത് ചലാന്‍ വാങ്ങിക്കൂട്ടുന്നതിന് പകരം തന്റെ രണ്ട് വാനുകളും തന്റെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ റൂഫില്‍ കയറ്റുകയായിരുന്നു കക്ഷി ചെയ്തത്.

ഒരു വാന്‍ കെട്ടിടത്തിന്റെ ഏറ്റവും മുകളിലായി കയറ്റിവെച്ചു. മറ്റൊന്ന് അല്‍പ്പം താഴെയായി പുറത്തേക്ക് തള്ളി നില്‍ക്കുന്ന രീതിയില്‍ വെക്കുകയായിരുന്നു. ഇയാളുടെ വിചിത്രമായ പാര്‍ക്കിംഗ് രീതി കണ്ട് അയല്‍ക്കാരില്‍ ചിലര്‍ നെറ്റിചുളിച്ചുവെങ്കിലും കെട്ടിടം നല്ല ഉറപ്പുള്ളതാണെന്നും ഭാരം താങ്ങാന്‍ ശേഷിയുണ്ടെന്നും പറഞ്ഞ് വാന്‍ ഉടമ തീരുമാനത്തില്‍ ഉറച്ച് നിന്നു. പ്രാദേശിക അധികാരികള്‍ വാനുകള്‍ അപാര്‍ട്‌മെന്റിന്റെ മുകളില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും താന്‍ നിയമം തെറ്റിച്ച് ഒന്നും ചെ്തിട്ടില്ലെന്നായിരുന്നു ഉടമയുടെ നിലപാട്.

പിന്നാലെ തായ്‌വാനിലെ തായ്ചുംഗ് സിറ്റി മെട്രൊപൊളിറ്റന്‍ ബ്യൂറോ ജില്ല ഓഫീസ്, പൊലീസ്, കെട്ടിട ഉടമ എന്നിവരുടെ സാന്നിധ്യത്തില്‍ ഏപ്രിലില്‍ സ്ഥലത്തെത്തി സര്‍വേ നടത്തുകയും നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് കണ്ടെത്തുകയും ചെയ്തതായി ചൈന ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി വാനുകള്‍ അവിടെ നിന്ന് എത്രയും പെട്ടെന്ന് മാറ്റാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഒക്‌ടോബറില്‍ പുതിയ സൗകര്യം ശരിയാകുന്നതോടെ വാനുകള്‍ മാറ്റുമെന്നാണ് അദ്ദേഹം പറയുന്നത്.

vans parked on roof

എന്നിരുന്നാലും തന്റെ നിസഹയാവസ്ഥ അധികാരികളെ ബോധ്യപ്പെടുത്തിന്റെ അവരുടെ അഭ്യര്‍ത്ഥന പാലിക്കാന്‍ അദ്ദേഹം സമ്മതിച്ചു. സോഷ്യല്‍ മീഡിയയിലെ പലരെയും അമ്പരപ്പിച്ച ചോദ്യം എങ്ങനെ ഇദ്ദേഹം രണ്ട് വാനുകള്‍ അപാര്‍ട്‌മെന്റിന് മുകളില്‍ കയറ്റി എന്നതാണ്. വാനുകള്‍ മുകളില്‍ കയറ്റാനായി അദ്ദേഹം ഒരു ക്രെയിന്‍ വാടകയ്ക്കെടുക്കുകയായിരുന്നുവെന്നാണ് വിവിധ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇവിടെ തായ്‌പേയ് സ്വദേശിയുടെ പ്രവര്‍ത്തി പലരിലും അത്ഭുതമുളവാക്കുമെങ്കിലും ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് പ്രശനത്തിന്റെ യഥാര്‍ത്ഥ വശമാണിതെന്ന് പറയാം. ഏതായാലും തായ്‌വാനിലെ മാത്രമല്ല ലോകത്തിന്റെ പല ഭാഗത്ത് നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് പാര്‍ക്കിംഗ് സൗകര്യങ്ങളുടെ അപര്യാപ്തത. വാഹനങ്ങളുടെ എണ്ണം ദിനംപ്രതി കൂടുന്നുണ്ടെങ്കിലും അതിനനുസിച്ച് സ്ഥലം കൂടുന്നില്ലെല്ലോ. അപ്പോള്‍ ഇതുപോലുള്ള 'നൂതന' പരീക്ഷണങ്ങള്‍ ഇനിയും ആവര്‍ത്തിക്കും.

More from DriveSpark

Article Published On: Saturday, June 24, 2023, 18:00 [IST]
English summary
Taiwanese man parked his van on apartment roof to avoid parking challan viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X