പരീക്ഷണയോട്ടത്തിനായി സ്പെയിനിൽ നിന്നും ഹൈസ്പീഡ് ട്രെയിൻ ഇന്ത്യയിൽ

Written By:

സ്പാനിഷ് കമ്പനി ടാൽഗോയുടെ അതിവേഗ ട്രെയിൻ ദില്ലി-മുംബൈ റൂട്ടിൽ പരീക്ഷണ ഓട്ടത്തിനായി എത്തിക്കുന്നു. മണിക്കൂറിൽ 160 മുതൽ 200 കിലോമീറ്റർ വരെ വേഗതയാണ് ഇവയ്ക്കുള്ളത്. നിലവിലുള്ള പാളങ്ങളിൽ മാറ്റങ്ങളൊന്നും വരുത്താതെ തന്നെയാണ് ടാൽഗോ ട്രെയിനിനെ പരീക്ഷണത്തിനിറക്കുന്നത്.

ഗതാഗത കുരുക്കിന് വിട ഇന്ത്യയിലാദ്യത്തെ പോഡ് ടാക്സികൾ യാഥാർത്ഥ്യമാകുന്നു

ദില്ലി-മുംബൈ റൂട്ടിലുള്ള ഇതിന്റെ പരീക്ഷണ ഓട്ടം ഉടൻ നടത്തുമെന്നാണ് പറയപ്പെടുന്നത്. പരീക്ഷണ ഓട്ടം വിജയകരമായാൽ മറ്റ് റൂട്ടുകളിൽ കൂടി ടാൽഗോ ട്രെയിനുകളെ ഉൾപ്പെടുത്തുമെന്ന് റെയിൽവെ വെളിപ്പെടുത്തി.

To Follow DriveSpark On Facebook, Click The Like Button
പരീക്ഷണയോട്ടത്തിനായി സ്പെയിനിൽ നിന്നും ഹൈസ്പീഡ് ട്രെയിൻ ഇന്ത്യയിൽ

നിലവിലെ ട്രാക്കുകളിൽ മാറ്റങ്ങളൊന്നും വരുത്താതെ ഈ ട്രെയിനുകൾക്ക് 160 മുതൽ 200 കിലോമീറ്റർ വരെ വേഗതയിൽ ഓടാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പരീക്ഷണയോട്ടത്തിനായി സ്പെയിനിൽ നിന്നും ഹൈസ്പീഡ് ട്രെയിൻ ഇന്ത്യയിൽ

അങ്ങനെയെങ്കിൽ ദില്ലി-മുംബൈ നഗരങ്ങൾ തമ്മിലുള്ള ഇപ്പോഴുള്ള ദൂരം 17 മണിക്കൂറാണെങ്കിൽ ഇവയ്ക്ക് 12 മണിക്കൂറിനുള്ളിൽ ഓടിയെത്താനാകും.

പരീക്ഷണയോട്ടത്തിനായി സ്പെയിനിൽ നിന്നും ഹൈസ്പീഡ് ട്രെയിൻ ഇന്ത്യയിൽ

ഈ ട്രെയിനുകളെ മറ്റ് റൂട്ടിലേക്ക് അനുവദിക്കുന്ന പക്ഷം തിരുവന്തപുരത്ത് നിന്ന് ദില്ലിയിലെത്താൻ വെറും പതിനഞ്ച് മണിക്കൂർ മതിയാകും.

പരീക്ഷണയോട്ടത്തിനായി സ്പെയിനിൽ നിന്നും ഹൈസ്പീഡ് ട്രെയിൻ ഇന്ത്യയിൽ

യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം നിലവിൽ ഓടുന്നവയേക്കാൾ 30 ശതമാനം കുറവ് വൈദ്യുതി മാത്രമെ ഇവയ്ക്ക് ആവശ്യമുള്ളൂ. ഇത് റെയില്‍വെയുടെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിന് സഹായകമാവുകയും ചെയ്യും.

പരീക്ഷണയോട്ടത്തിനായി സ്പെയിനിൽ നിന്നും ഹൈസ്പീഡ് ട്രെയിൻ ഇന്ത്യയിൽ

ഇന്ത്യയിൽ ടാൽഗോ ട്രെയിൻ ഇറക്കുമതി ചെയ്യാൻ റെയിൽവെ ബോർഡിന്റെ അംഗീകാരം ലഭിച്ചാലുടൻ ഓട്ടത്തിനുള്ള അനുമതി നൽകും.

പരീക്ഷണയോട്ടത്തിനായി സ്പെയിനിൽ നിന്നും ഹൈസ്പീഡ് ട്രെയിൻ ഇന്ത്യയിൽ

പരീക്ഷണയോട്ടം ചിലവില്ലാതെ തന്നെ നടത്താൻ കമ്പനി തയ്യാറാണെന്നാണ് റെയിൽവെ അധികൃതർ അറിയിച്ചത്.

പരീക്ഷണയോട്ടത്തിനായി സ്പെയിനിൽ നിന്നും ഹൈസ്പീഡ് ട്രെയിൻ ഇന്ത്യയിൽ

നേരിയ ചില വ്യത്യാസങ്ങൾ മാത്രമാണ് പാളങ്ങളിൽ വരുത്തുന്നത്. എന്നാൽ പരീക്ഷണയോട്ടത്തിനായി അറ്റകുറ്റ പണികളൊന്നും നടത്തുന്നില്ല.

പരീക്ഷണയോട്ടത്തിനായി സ്പെയിനിൽ നിന്നും ഹൈസ്പീഡ് ട്രെയിൻ ഇന്ത്യയിൽ

പരീക്ഷണയോട്ടം വിജയിച്ചാൽ നിലവിലെ ട്രാക്കുകളിൽ തന്നെ ഓടാൻ കഴിയുന്ന ഈ അതിവേഗ ട്രെയിനുകളെ ഉടൻ പാളത്തിൽ ഇറക്കുന്നതായിരിക്കും.

പരീക്ഷണയോട്ടത്തിനായി സ്പെയിനിൽ നിന്നും ഹൈസ്പീഡ് ട്രെയിൻ ഇന്ത്യയിൽ

ഇന്ത്യൻ റെയിൽവേയുടെ 50 കൗതുകകരമായ വസ്തുതകൾതിരുവനന്തപുരം കണ്ണൂർ അതിവേഗ തീവണ്ടിയെക്കുറിച്ച്

English summary
High-speed Talgo train to begin trial run soon in India
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark