അതിവേഗ ടാൽഗോ ട്രെയിൻ 3 മണിക്കൂർ വൈകി മുംബൈയിൽ, ലക്ഷ്യം പരാജയമോ?
സ്പാനിഷ് നിർമിത അതിവേഗ ടാൽഗോ ട്രെയിൻ ദില്ലി-മുംബൈ റൂട്ടിലുള്ള മൂന്നാംഘട്ട പരീക്ഷണയോട്ടം പൂർത്തിയാക്കി. എന്നാൽ മുൻ നിശ്ചയിച്ച സമയക്രമം പാലിക്കുന്നതിൽ വീഴ്ച വരുത്തി രാജധാനി എക്സ്പ്രെസിനേക്കാൾ നാലുമണിക്കൂർ മുൻപെ എത്തേണ്ടുന്ന ട്രെയിൻ മൂന്ന് മണിക്കൂർ വൈകിയാണ് മുംബൈ സെൻട്രൽ സ്റ്റേഷനിലെത്തിയത്.
17വർഷത്തിനു ശേഷം നീളമേറിയ റെയിൽവെ ടണൽ യാഥാർത്ഥ്യമാകുന്നു
ദില്ലിയിൽ നിന്ന് തിങ്കളാഴ്ച രാത്രി 7.55 ന് തിരിച്ച ട്രെയിൻ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ ഓടി ചൊവ്വാഴ്ച രാവിലെ 10 മണിക്കായിരുന്നു മുംബൈയില്‍ എത്തേണ്ടിയിരുന്നത്. എന്നാൽ മുംബൈയിൽ എത്താൻ മൂന്ന് മണിക്കൂർ താമസമുണ്ടായിരുന്നു.

കനത്ത മഴയും ട്രാക്കുകളിൽ കയറിയ വെള്ളവുമാണ് ട്രെയിനിന്റെ വേഗത കുറയാനുള്ള കാരണമായി റെയിൽവെ ചൂണ്ടികാട്ടിയത്.

നേരത്തെ നിശ്ചയിച്ച പ്രകാരം മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ് ദില്ലിയിൽ നിന്നും പുറപ്പെട്ടത്. എന്നാൽ ഗുജറാത്തിലെ വാപിയില്‍ വച്ചുണ്ടായ കനത്തമഴ ട്രെയിനിന്റെ വേഗം കുറയ്ക്കുകയായിരുന്നു.

നിലവിൽ 16 മണിക്കൂറാണ് ദില്ലിയിൽ നിന്നു മുംബൈയിലേക്കുള്ള യാത്രയ്ക്ക് എടുക്കുന്ന സമയം. ഇത് 12 മണിക്കൂറാക്കി ചുരുക്കാനാണ് ടാൽഗോ ലക്ഷ്യമിടുന്നത്.

ഒന്നാംഘട്ട പരീക്ഷണയോട്ടത്തില്‍ ടാല്‍ഗോ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത കൈവരിച്ചിരുന്നു. എന്നാൽ വേഗതയ്ക്ക് മഴ തടസം സൃഷ്ടിച്ചു.

മൂന്നാംഘട്ട പരീക്ഷണയോട്ടം നടത്താൻ ഭാരം കുറഞ്ഞ ഒമ്പത് കോച്ചുകളുമായാണ് ടാൽഗോ ദില്ലിയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ടത്.

മുംബൈ-ദില്ലി റൂട്ടിൽ അടുത്ത 15 ദിവസം കൂടി പരീക്ഷണയോട്ടം നടത്താനുള്ള പദ്ധതിയിട്ടിട്ടുണ്ട്.

നിലവിലെ 130 കി.മി വേഗതയിൽ നിന്ന് 150 കിലോമീറ്റർ വേഗതയാക്കി ഉയർത്തിയായിരിക്കും പരീക്ഷണയോട്ടം നടത്തുക.

ഇതേ റൂട്ടിലുള്ള രണ്ടാമത്തെ പരീക്ഷണ ഓട്ടം വെള്ളിയാഴ്ച നടത്തുമെന്നാണ് റെയിൽവെ അറിയിച്ചത്.

ആഗസ്ത് ഒൻപതിന് മൂന്നാമത്തേതും പതിനാലിന് നാലാമത്തേതും അവസാനത്തേതുമായ പരീക്ഷണയോട്ടം നടത്തടപ്പെടും.

ആഗസ്ത് ഒൻപതിന് മൂന്നാമത്തേതും പതിനാലിന് നാലാമത്തേതും അവസാനത്തേതുമായ പരീക്ഷണയോട്ടം നടത്തടപ്പെടും.

ഇതുവഴി പതിനൊന്നര മണിക്കൂർ കൊണ്ട് മുംബൈയിൽ എത്താമെന്നാണ് റെയിൽവെയുടെ കണക്ക് കൂട്ടൽ.

അങ്ങനെ ആദ്യത്തെ 'സോളാർ' ട്രെയിനും പാളത്തിലിറങ്ങുന്നു

ഇന്ത്യയുടെ ഹൃദയതുടിപ്പാണ് ട്രെയിനുകൾ; അറിയാം ചില കാര്യങ്ങൾ


Click it and Unblock the Notifications








