വിജയ് വർമയുടെ ബെസ്റ്റി സുന്ദരി; കറക്കം ഔഡിയുടെ ആഡംബര സെഡാനിൽ

ബാഹുബലി എന്ന ചിത്രം ഇറങ്ങുന്നതിന് മുൻപ് തന്നെ പയ്യ എന്ന കാർത്തി ചിത്രത്തിലെ നായികയായി ചെറുപ്പക്കാരുടെ മനസിൽ കയറി കൂടിയ സുന്ദരിയാണ് തമന്ന ഭാട്ടിയ. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിലെ സിനിമകളിൽ തമന്ന ഭാട്ടിയ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഇന്ത്യയിലുടനീളം ആരാധകരുള്ള നടിമാരിൽ ഒരാളാണ് ഈ സുന്ദരി. തമന്ന ഭാട്ടിയയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താരം ഒരു ഔഡി A4-ൽ കയറുന്നവീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്.വാഹനം താരം വാങ്ങിയതാണോ എന്ന കാര്യത്തിൽ ഉറപ്പില്ല. താരം ജിമ്മിൽ നിന്ന് പുറത്തേക്കിറങ്ങുന്നതാണ് എന്നാണ് തോന്നുന്നത്.

തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 41 ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെയാണ് ഔഡി A4 സെഡാന് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. ഒരു വെർച്വൽ കോക്ക്പിറ്റ്, 10.1-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഔഡി സൗണ്ട് സിസ്റ്റം, എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും, ഇലക്ട്രിക് സൺറൂഫ്, വിവിധ ഡ്രൈവിംഗ് മോഡുകൾ, ലെതറെറ്റ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ് എന്നവിയെല്ലാം ഔഡിയുടെ എൻട്രി ലെവൽ മോഡലായ ഈ വാഹനത്തിൽ ലഭ്യമാണ്.

അതോടൊപ്പം തന്നെ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഒരു പിൻ പാർക്കിംഗ് ക്യാമറ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവ പോലുള്ള ലക്ഷ്വറി ഫീച്ചറുകളുമായാണ് ഔഡി A4 നിരത്തിലെത്തുന്നത്. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഔഡി A4 സെഡാന് കരുത്തേകുന്നത്. ഡീസൽ എഞ്ചിന്റെ ഓപ്ഷൻ ബിഎസ്-VI കാലഘട്ടത്തോട് അനുബന്ധിച്ച് കമ്പനി നിർത്തലാക്കിയിരുന്നു.

ഈ പെട്രോൾ എഞ്ചിൻ 190 bhp പവറിൽ ഏകദേശം 320 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്റ്റാൻഡേർഡായി 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഫ്രണ്ട് വീൽ ഡ്രൈവ് വാഹനമായ A4 സെഡാന് 7.3 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. അതേസമയം പരമാവധി വേഗത 241 കി.മീ. ആയി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

അടുത്തിടെ താരത്തിൻ്റെ മറ്റൊരു വീഡിയോ വൈറലായിരുന്നു. തമന്ന ഭാട്ടിയയോടും റാഷ തഡാനിയും മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഒരു ലാൻഡ് റോവർ ഡിഫെൻഡറിൽ ഒരുമിച്ച് എത്തുന്നതിന്റെ വീഡിയോ യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ആരാധകർ വൈറലാക്കിയിരുന്നു. ബോളിവുഡിലെ മുൻനിര താരമായിരുന്ന രവീണ ടണ്ഠന്റെ പുത്രി റാഷ തഡാനി അടുത്തിടെ വാങ്ങിയ ഡിഫൻഡർ 110 മോഡലിലാണ് പരിപാടിക്കായി തമന്നയും ഒപ്പമെത്തിയത്.

90, 110, 130 തുടങ്ങീ വ്യത്യസ്‌ത വേരിയന്റുകളിലാണ് ലാൻഡ് റോവർ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. റാഷയുടെ ഡിഫൻഡർ 110 HSE മോഡലിന് തുടിപ്പേകുന്നത് 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനാണ്. ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന മോഡലിന് 296 bhp പവറിൽ 400 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. ഫോർ വീൽ ഡ്രൈവ് സിസ്റ്റവും കൂടെയെത്തുമ്പോൾ സംഗതി കളറാവും.

അഡാറ് ലുക്കിൽ പണികഴിപ്പിച്ചിരിക്കുന്ന ഡിഫന്‍ഡര്‍ 110 വലിപ്പത്തിലും മോശക്കാരനല്ല കേട്ടോ. 5,018 മില്ലീമീറ്റർ നീളവും 2,008 മില്ലീമീറ്റർ വീതിയും 1,967 മില്ലീമീറ്റർ ഉയരവും 3,022 മില്ലീമീറ്റർ നീളമുള്ള വീല്‍ബേസും വരെ വാഹനത്തിനുണ്ട്. ലക്ഷ്വറി എസ്‌യുവി ഓൺ-റോഡിലും ഓഫ്-റോഡിലും മിന്നുന്ന പ്രകടനം കാഴ്ച്ചവെക്കുന്ന വണ്ടിക്ക് പരമാവധി 900 മില്ലിമീറ്റര്‍ വാട്ടര്‍ വേഡിംഗ് കപാസിറ്റിയും ഉണ്ടെന്നാണ് ലാൻഡ് റോവർ അവകാശപ്പെടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, February 26, 2025, 19:09 [IST]
English summary
Tamanna bhatia spotted in audi a4 viral video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X