9 കോടിയുടെ ഫെറാറി വാങ്ങിയത് രണ്ട് മാസം മുമ്പ്, ഇപ്പോള്‍ ദേ പോര്‍ഷയും സ്വന്തം! സോഷ്യല്‍ മീഡിയ 'കത്തിച്ച്' അജിത്

തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്‍മാരില്‍ ഒരാളാണ് അജിത് കുമാര്‍. മലയാളികളുടെ പ്രിയ നടിയായ ശാലിനിയാണ് അജിത്തിന്റെ പ്രിയ പത്‌നി. പൊതുവെ സിനിമാ താരങ്ങള്‍ തുടര്‍ന്ന് പോരുന്ന പല സംഗതികളും പിന്തുടരാത്തയാളാണ് അജിത്ത്. സിനിമ പ്രമോഷനോ അഭിമുഖങ്ങളിലോ പങ്കെടുക്കാത്ത അദ്ദേഹത്തെ ചിലപ്പോള്‍ നിങ്ങള്‍ ഹിമാലയത്തിലേക്കുള്ള യാത്രയില്‍ വല്ല ചായക്കടയിലും വെച്ച് കണ്ടേക്കാം. കാരണം സിനിമയ്്ക്ക് വെളിയില്‍ തികച്ചും സ്വകാര്യമായ ജീവിതം നയിക്കുന്ന അജിത്തിന്റെ മറ്റൊരു പാഷനാണ് വാഹനങ്ങളും യാത്രകളും. അടുത്തിടെ ഫെറാറി കാര്‍ വാങ്ങിയ അജിത്ത് രണ്ട് മാസത്തിനുള്ളില്‍ മറ്റൊരു വില കൂടിയ കാര്‍ കൂടി സ്വന്തമാക്കിയിരിക്കുകയാണ്. അത് ഏതാണെന്ന് പരിശോധിക്കാം.

സിനിമ പോലെ തന്നെ നടന്‍ അജിത്തിന് റേസിംഗ് എന്നാല്‍ ഭ്രാന്താണെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ നിരവധി ഹൈ പെര്‍ഫോമന്‍സ് കാറുകളും ബൈക്കുകളും നിറഞ്ഞതാണ് അജിത്തിന്റെ ഗരാജ്. വെള്ളിത്തിരയില്‍ അരങ്ങേറുന്നതിന് മുമ്പ് അജിത്ത് ഒരു കാര്‍ റേസര്‍ ആയിരുന്നു. കാര്‍ റേസിംഗിന് ആവശ്യമായ പണം കണ്ടെത്താനാണ് അജിത്ത് സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയതെന്ന് വരെ കിംവദന്തിയുണ്ട്.

ajith porsche gt3 rs

തമിഴ് സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള നായകന്‍മാരില്‍ ഒരാള്‍ അതും ഒരു കാര്‍ റേസിംഗ് പ്രേമി പുതുതായി ഒരു കാര്‍ വാങ്ങുമ്പോള്‍ അത് സാധാരണക്കാരില്‍ നിന്നെല്ലാം വ്യത്യസ്മായിരിക്കുമല്ലോ. റേസര്‍മാര്‍ കാര്‍ വാങ്ങുമ്പോള്‍ തങ്ങളുടെ റൈഡിംഗ് ശൈലിയും പെര്‍ഫോമന്‍സുമെല്ലാമാണ് പരിഗണിക്കുക. 'വിടമുഴര്‍ച്ചി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായി ദുബായ്‌യില്‍ എത്തിയ വേളയിലായിരുന്നു ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അജിത്ത് ഒരു ചുവന്ന നിറത്തിലുള്ള ഫെറാറി SF90 വാങ്ങിയത്.

ഇപ്പോള്‍ രണ്ട് മാസം പിന്നിടുന്നതിന് മുമ്പേ പോര്‍ഷ GT3 RS സ്‌പോര്‍ട്‌സ് കാറാണ് വാങ്ങിയത്. നടന്‍ അജിത് കുമാര്‍ പുതിയ പോര്‍ഷ കാറിനൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ തരംഗമാണ്. അജിത്തിന്റെ ഭാര്യ ശാലിനിയാണ് ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. നടന്‍ അജിത്ത് വാങ്ങിയ പോര്‍ഷ GT3 RS സ്‌പോര്‍ട്‌സ് കാറിനെ കുറിച്ച് പറയുമ്പോള്‍ ഇത് പേര്‍ഷ 911 കാറിന്റെ പെട്രോള്‍ വേരിയന്റാണ്. നിലവില്‍ 3.51 കോടി രൂപയാണ് വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

ajith porsche gt3 rs

ഇത് നിരത്തിലെത്തിക്കാന്‍ പിന്നെയും ലക്ഷങ്ങള്‍ പൊടിക്കണം. ജൂലൈയില്‍ അജിത്ത് സ്വന്തമാക്കിയ ഫെറാറിയുടെ വില ഏകദേശം ഒമ്പത് കോടി രൂപയായിരുന്നു. പോര്‍ഷ 911 GT3 ഒരു 2-ഡോര്‍ സ്പോര്‍ട്സ് കാറാണ്. ഈ കാറില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ. വൈറ്റ്, ബ്ലാക്ക്, കാര്‍ട്ട്‌സ് റെഡ്, വൈറ്റ്, റേസിംഗ് യെല്ലോ തുടങ്ങിയ നിറങ്ങളില്‍ പോര്‍ഷ 911 GT3 ലഭ്യമാണ്. വൈള്ള നിറത്തിലുള്ള പോര്‍ഷ 911 GT3 ആണ് 'തല' തെരഞ്ഞെടുത്തിരിക്കുന്നത്.

3996 സിസി, 6 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഈ പോര്‍ഷ കാറിന് കരുത്തേകുന്നത്. ഓരോ സിലിണ്ടറിനും 4 വാല്‍വുകള്‍ വീതമുണ്ട്. 8500 ആര്‍പിഎമ്മില്‍ 518 bhp പവറും 6300 ആര്‍പിഎമ്മില്‍ 465 Nm ടോര്‍ക്കും നല്‍കുന്ന ഈ എഞ്ചിന്‍ 7-സ്പീഡ് ഓട്ടോമാറ്റിക് ഡിസിടി ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

64 ലിറ്റര്‍ പെട്രോള്‍ ടാങ്കും 132 ലിറ്ററിന്റെ ബൂട്ട് സ്പേസും കാറിനുണ്ട്. ഓവര്‍ സ്പീഡ് വാണിംഗ്, എമര്‍ജന്‍സി ബ്രേക്ക് ലൈറ്റ് ഫ്‌ലാഷിംഗ്, 7 എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, സീറ്റ് ബെല്‍റ്റ് അലാം, ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ഹൈ-ബീം അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ് എന്നിവ ഈ കാറിന്റെ സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

ഫെറാറി 458 ഇറ്റാലിയ, ബിഎംഡബ്ല്യ 740 LI, ഹോണ്ട അക്കോര്‍ഡ് V6 എന്നിവയുള്‍പ്പെടെയുള്ള അജിത്തിന്റെ കാര്‍ ശേഖരത്തിലേക്കാണ് ഇപ്പോള്‍ പുതിയ പോര്‍ഷ GT3 RS ചേര്‍ന്നിരിക്കുന്നത്. ബിഎംഡബ്ല്യു S1000 RR, ബിഎംഡബ്ല്യു K1300 S, അപ്രീലിയ കാപോനാര്‍ഡ് 1200, കവസാക്കി നിഞ്ച ZX-14S എന്നിവയുള്‍പ്പെടെയുള്ള ബൈക്കുകളും അജിത്തിന് സ്വന്തമായുണ്ട്.

More from DriveSpark

Article Published On: Saturday, September 14, 2024, 13:17 [IST]
English summary
Tamil actor ajith kumar buys brand new porsche gt3 rs worth rs 3 5 crore images went viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X