ഐശ്വര്യ റായ്‌യുടെ നായകന്റെ സഞ്ചാരം ഇനി ബിഎംഡബ്ല്യു ആഡംബരത്തില്‍! സമ്മാനിച്ചത് ബോഡിഗാര്‍ഡിലെ 'അശോകേട്ടന്‍'

കോളിവുഡില്‍ ടോപ്‌സ്റ്റാര്‍ എന്നറിയപ്പെടുന്ന നടനാണ് പ്രശാന്ത്. 1990-കളില്‍ തമിഴിലെ ഏറ്റവും വിലപിടിപ്പുള്ള യുവതാരങ്ങളില്‍ ഒരാളായിരുന്ന പ്രശാന്ത് നടനും സംവിധായകനുമായ ത്യാഗരാജന്റെ മകനാണ്. കഴിഞ്ഞ ദിവസം പ്രശാന്തിന്റെ ജന്മദിനത്തില്‍ പിതാവ് നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതിനെ കുറിച്ച് വിശദമായി നോക്കാം.

1990-ല്‍ രാധാഭാരതി സംവിധാം ചെയ്ത കൈാശി പൊറണ്ടാച്ചു എന്ന ചിത്രത്തിലൂടെയായിരുന്ന പ്രശാന്തിന്റെ സിനിമ അരങ്ങേറ്റം. മികച്ച ബാലതാരമായി പേരെടുത്ത പ്രശാന്തിന് സിനിമയില്‍ അവസരങ്ങള്‍ തേടിയെത്തുക എളുപ്പമായിരുന്നു. അച്ഛന്റെ അകമഴിഞ്ഞ പിന്തുണ കൂടിയായതോടെ നിരവധി സൂപ്പര്‍ ഹിറ്റ് സംവിധായകരുടെ ചിത്രങ്ങളിലെ നായക സ്ഥാനം പ്രശാന്തിനെ തേടിയെത്തി. മണിരത്‌നത്തിന്റെ തിരുടാ തിരുടാ, ശങ്കറിന്റെ ജീന്‍സ് എന്നീ ചിത്രങ്ങള്‍ പ്രശാന്തിന്റെ താരമൂല്യം ഉയര്‍ത്തി.

actor prashanth bmw gift

ജീന്‍സില്‍ ലോകസുന്ദരി ഐശ്വര്യ റായ്‌യുടെ നായകനായിരുന്നു പ്രശാന്ത്. രജനീകാന്തിനും കമല്‍ഹാസനും ശേഷം തമിഴ്‌സിനിമ ലോകം ഭരിക്കാന്‍ പോകുന്ന താരങ്ങളില്‍ ഒരാളെന്ന നിലയിലായിരുന്നു പ്രശാന്തിനെ കണക്കാക്കിയിരുന്നത്. എന്നാല്‍ ഒപ്പം വന്ന വിജയ്, അജിത് എന്നിവര്‍ താരസിംഹാസനം വെട്ടിപ്പിടിച്ച് മുന്‍നിരയിലെത്തിയെങ്കിലും പ്രശാന്തിന് ഇടക്ക് കാലിടറി. വ്യക്തിജീവിതത്തില്‍ നേരിട്ട ചില പ്രശ്‌നങ്ങള്‍ കരിയറിനെയും ബാധിക്കുകയായിരുന്നു.

ഇതിനിടെയിലെല്ലാം മകന്റെ വിജയത്തിനായി അച്ഛന്‍ ത്യാഗരാജന്‍ പരിശ്രമിച്ച് കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു. മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രം ന്യൂഡല്‍ഹിയിലെ നടരാജ് വിഷ്ണുവെന്ന കഥാപാത്രം അവിസ്മരണീയമാക്കിയ ത്യാഗരാജന്‍ സിദ്ദീഖിന്റെ ബോഡിഗാര്‍ഡിലും സുപ്രധാന വേഷം ചെയ്തിരുന്നു. മലയാളികള്‍ക്ക് സുപരചിതനായ ത്യാഗരാജന്‍ മകനെ വെച്ച് ചില ചിത്രങ്ങള്‍ ഒരുക്കിയെങ്കിലും അതൊന്നും ക്ലിക്കായിരുന്നില്ല.

ഏറെ പ്രതീക്ഷയോടെ എത്തിയ 'മമ്പട്ടിയാന്‍' അടക്കം ബോക്‌സ്ഓഫീസില്‍ കൂപ്പുകുത്തി. ഇപ്പോള്‍ വിജയ്‌യെ നായകനാക്കി വെങ്കട്ട്പ്രഭു സംവിധാനം ചെയ്യുന്ന 'ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈം' എന്ന ചിത്രത്തില്‍ പ്രശാന്ത് ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്. ഇതിനിടെ ഏപ്രില്‍ ആറിന് തന്റെ 51-ാം പിറന്നാള്‍ ആഘോഷിച്ചു. എന്നും മകന്റെ കൂടെ നില്‍ക്കാറുള്ള അച്ഛന്‍ ത്യാഗരാജന്‍ ഇക്കുറിയും ഒരു സര്‍പ്രൈസ് ഒരുക്കിയരുന്നു.

1.60 കോടി രൂപ വില വരുന്ന ബിഎംഡബ്ല്യു കാറാണ് ത്യാഗരാജന്‍ പ്രശാന്തിന് സമ്മാനിച്ചത്. ഇതിന്റെ വീഡിയോ വൈറലാണ്. പ്രമുഖ ജ്വല്ലറിയുടെ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് പ്രശാന്തും പിതാവും പുറത്തിറങ്ങുന്നതായാണ് വീഡിയോയില്‍ കാണാനാകുക. ശേഷം ഇരുവരും സംസാരിച്ച് കൊണ്ടിരിക്കേ ത്യാഗരാജന്‍ സര്‍പ്രൈസായി കാറിന്റെ താക്കോല്‍ പ്രശാന്തിന് കൈമാറുകയായിരുന്നു. ഈ താക്കോല്‍ വാങ്ങിയ നടന്‍ പ്രശാന്ത് അച്ഛന്റെ കാല്‍ക്കല്‍ വീണ് അനുഗ്രഹം വാങ്ങി.

actor prashanth bmw gift

ബിഎംഡബ്ല്യു X7 XDrive 40i M സ്‌പോര്‍ട് കാറിലായിരിക്കും പ്രശാന്തിന്റെ ഇനിയുള്ള സഞ്ചാരം. ഒരേ സമയം പെട്രോള്‍, ഇലക്ട്രിക് മോട്ടോറുകളില്‍ പ്രവര്‍ത്തിക്കുന്ന ഇത് ഒരു ഹൈബ്രിഡ് കാറാണ് ഈ മോഡല്‍. ടാന്‍സാനൈറ്റ് ബ്ലൂ മെറ്റാലിക്, കാര്‍ബണ്‍ ബ്ലാക്ക് മെറ്റാലിക്, ദ്രാവിറ്റ് ഗ്രേ മെറ്റാലിക്, മിനറല്‍ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് കരുത്ത് പകരുന്നത്. നടൻ പ്രശാന്തിന് സമ്മാനിച്ച കാർ മിനറൽ വൈറ്റ് മെറ്റാലിക് ആണ്.

375 bhp പവറും 520 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. പാഡില്‍ ഷിഫ്റ്ററുകളോട് കൂടിയ 8 സ്പീഡ് ഓട്ടോമാറ്റിക് (TC) ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമുള്ള കാറാണിത്. ഈ എസ്‌യുവി വെറും 5.8 സെക്കന്‍ഡില്‍ ഈ കാര്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

ഈ ബിഎംഡബ്ല്യു കാര്‍ ലിറ്ററിന് 11.29 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, അഡ്ജറ്റ്റബിള്‍ എക്‌സ്റ്റീരിയര്‍ റിയര്‍ വ്യൂ മിറര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് ബട്ടണ്‍, എബിഎസ്, അലോയ് വീലുകള്‍, ഫോഗ്‌ലൈറ്റുകള്‍, പവര്‍ വിന്‍ഡോകള്‍ എന്നിവയാണ് ഈ കാറിന്റെ പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകള്‍.

ഈ വില നിലവാരത്തില്‍ വോള്‍വോ XC90 B6 അള്‍ട്ടിമേറ്റ്, ഔഡി Q8 സ്റ്റാന്‍ഡേര്‍ഡ്, ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ 110 HSE എന്നിവക്കെതിരെയാണ് മത്സരിക്കുന്നത്. സിനിമ താരങ്ങള്‍ വില കൂടിയ കാറുകള്‍ വാങ്ങുന്നതും അവര്‍ക്ക് സമ്മാനങ്ങള്‍ കിട്ടുന്നതും സര്‍വസാധാരണമാണ്. എന്നാല്‍ പ്രശാന്തിന്റെ ഒരു ഗംഭീര തിരിച്ചുവരവ് ആരാധകര്‍ ആഗ്രഹിക്കുന്ന സമയത്താണ് ഈ ഒരു സംഭവം. അതുകൊണ്ട് തന്നെ ഇത് തമിഴ്‌നാട്ടില്‍ വലിയ വാര്‍ത്തയായിട്ടുണ്ട്.

More from DriveSpark

Article Published On: Monday, April 8, 2024, 10:50 [IST]
English summary
Tamil actor prasanth gets bmw car as birthday gift from father thiagarajan viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X