കാറിൽ സൺഫിലിം ഒട്ടിച്ചതിന് നടന്‍ വിജയ്ക്ക് പിഴ; 'പണി' കൊടുത്തത് സോഷ്യൽ മീഡിയ

തമിഴ് ചലച്ചിത്ര മേഖലയിലെ മിന്നും താരമാണ് ദളപതി വിജയ്. ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആരാധകരാണ് വിജയ്ക്കുള്ളത്. എന്നാല്‍ നിയമത്തിന് മുന്നില്‍ എല്ലാ പൗരന്‍മാരും ഒന്നാണെന്നാണ് ചെന്നൈ പൊലീസ് പറയുന്നത്. കാറില്‍ സണ്‍ഫിലിം ഒട്ടിച്ചതിനാണ് സൂപ്പര്‍ താരത്തിന് ചെന്നൈ സിറ്റി ട്രാഫിക് പൊലീസ് 500 രൂപ പിഴയിട്ടത്.

ഞായറാഴ്ച പനയൂരില്‍ ആരാധകരെ കാണാനായി തന്റെ ടൊയോട്ട ഇന്നോവ കാറില്‍ യാത്ര ചെയ്യുകയായിരുന്നു നടന്‍. വിജയ് കാറില്‍ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തു. വിജയ് കാറില്‍ പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഒരാള്‍ വിജയ്‌യുടെ കാറില്‍ സണ്‍ ഫിലിം ഒട്ടിച്ചതായി ചൂണ്ടിക്കാണിച്ചത്. കാറുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നത് സുപ്രീം കോടതി നേരത്തെ തന്നെ നിരോധിച്ചതാണ്.

കാറിൽ സൺഫിലിം ഒട്ടിച്ചതിന് നടന്‍ വിജയ്ക്ക് പിഴ; പണി കൊടുത്തത് സോഷ്യൽ മീഡിയ

പരാതി ഉയര്‍ത്തിയ വ്യക്തി ഗ്രേറ്റര്‍ ചെന്നെ ട്രാഫിക് പൊലീസിന്റെ ട്വിറ്റര്‍ പേജ് ടാഗ് ചെയ്ത് ഇക്കാര്യം ഉണര്‍ത്തിച്ചു. വിജയ്ക്ക് സ്‌പോട്ടില്‍ തന്നെ 500 രൂപ പിഴയിട്ടതായി ട്രാഫിക് പൊലീസ് മറുപടിയും നല്‍കി. നടന്‍ വിജയ് ഈ കാര്‍ ഒന്നിലധികം തവണ ഓടിച്ച് പോകുന്നത് കണ്ടിട്ടുണ്ട്. പിഴയിട്ടതല്ലാതെ പൊലീസ് സണ്‍ഫിലിം നീക്കം ചെയ്‌തോ അതോ അവ സുരക്ഷിതമായി നീക്കംചെയ്യാന്‍ നടനോട് ആവശ്യപ്പെട്ടോ എന്ന കാര്യങ്ങള്‍ വ്യക്തമല്ല.

ചില സന്ദര്‍ഭങ്ങളില്‍, സെലിബ്രിറ്റികള്‍ക്കും സുരക്ഷയും സ്വകാര്യതയും ആവശ്യമായ വ്യക്തികള്‍ക്കും പ്രത്യേക അനുമതി വാങ്ങി സണ്‍ഫിലിമുകള്‍ ഉപയോഗിക്കാം. കോടതിയില്‍ നിന്നാണ് ഇതിന് അനുമതി വാങ്ങേണ്ടത്. എന്നാല്‍ സെലിബ്രിറ്റികളായ മിക്ക കാര്‍ ഉടമകളും ഇതിനായി ഔദ്യോഗിക അനുമതി വാങ്ങുന്നില്ലെന്നാണ് തോന്നുന്നത്. സണ്‍ഫിലിം ഒട്ടിച്ച കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ ഫൈന്‍ അടച്ച് തടിയൂരാമെന്ന ചിന്തയാകാം ഒരുപക്ഷേ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍. ഇന്ത്യയില്‍ ഏറ്റവുമധികം ലംഘിക്കപ്പെടുന്ന ഗതാഗത നിയമങ്ങളില്‍ ഒന്നാണ് വാഹനങ്ങളുടെ വിന്‍ഡോകളില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നത്.

ഡല്‍ഹി, ബെംഗളൂരു, മുംബൈ തുടങ്ങിയ മഹാ നഗരങ്ങളില്‍ ഗതാഗത വകുപ്പും അധികാരികളും നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനാല്‍ ഇതിന് ഒരു പരിധി വരെ കുറവുണ്ട്. എന്നാല്‍ മറ്റ് പല നഗരങ്ങളിലും വാഹനമോടിക്കുമ്പോള്‍ വെയിലില്‍ നിന്ന് രക്ഷപ്പെടാന്‍ വിന്‍ഡോകളില്‍ സണ്‍ ഫിലിം ഒട്ടിക്കുന്ന പതിവ് തുടരുന്നു. ഇന്ത്യന്‍ കാറുകളുടെ വിന്‍ഡോകളില്‍ ഒരു തരത്തിലുള്ള സണ്‍ഫിലിം അനുവദനീയമല്ല എന്ന കാര്യം വളരെയധികം ശ്രദ്ധിക്കണം. വാഹനത്തിനുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ സമീപത്തുള്ളവര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നതിന് വേണ്ടിയാണ് സണ്‍ഫിലിം ഒഴിവാക്കിയത്.

ഈ വര്‍ഷം തുടക്കത്തില്‍ തെലുഗു സൂപ്പര്‍താരം അല്ലു അര്‍ജുന്‍ തന്റെ റേഞ്ച് റോവറില്‍ ടിന്റഡ് ഗ്ലാസുകള്‍ ഉപയോഗിച്ചതിന് പിടിയിലായിരുന്നു. പ്രത്യേക പരിശോധനക്കിടെയാണ് ഹൈദരാബാദ് പൊലീസ് അല്ലു അര്‍ജുന്റെ റേഞ്ച് റോവര്‍ തടഞ്ഞത്. നടന് 700 രൂപയാണ് പൊലീസ് ചലാന്‍ ഇട്ടത്. ഹൈദരാബാദ് പൊലീസും സംഭവസ്ഥലത്ത് വെച്ച് കാറില്‍ നിന്ന് സണ്‍ഫിലിം നീക്കം ചെയ്തു. ഹൈദരാബാദ് പൊലീസ് ഇപ്പോള്‍ കാറുകളില്‍ നിന്ന് പ്രത്യേക സ്റ്റിക്കറുകള്‍ നീക്കം ചെയ്യുകയും ചലാന്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ട്.

എംഎല്‍എ സ്റ്റിക്കറുകള്‍, വ്യാജ സ്റ്റിക്കറുകള്‍, പ്രത്യേക ജാതി സ്റ്റിക്കറുകള്‍ എന്നിവയടക്കം ഉള്‍പ്പെടുന്നു. കഴിഞ്ഞ ആഴ്ച വണ്‍വേ തെറ്റിച്ചതിന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ചെന്നൈ ട്രാഫിക് പൊലീസ് പിഴയിട്ടിരുന്നു. ഇതേ രീതിയില്‍ എഡിജിപിയുടെ കാര്‍ വണ്‍വേ തെറ്റിക്കുന്നതിന്റെ ദൃശ്യം ഒരാള്‍ ട്വിറ്ററില്‍ പങ്കുവെക്കുകയായിരുന്നു. വണ്ടിയോടിച്ച പൊലീസുകാരന് പിഴയിട്ടതായും താക്കീത് ചെയ്തതായും ട്രാഫിക് പൊലീസ് മറുപടിയും നല്‍കിയിരുന്നു. റെയില്‍വേസ് എഡിജിപിയുടേതാണ് വാഹനം എന്നായിരുന്നു റിപ്പോര്‍ട്ട്.

അധികാരികൾ തന്നെ പലപ്പോഴും നിയമം തെറ്റിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിരീക്ഷണമില്ലാത്തതോ പൊലീസ് സാന്നിധ്യം ഇല്ലാത്തതോ ആയ സ്ഥലങ്ങളില്‍ റോഡ് നിയമലംഘനം നടന്നാല്‍ പൊതുജനങ്ങള്‍ക്ക് തെളിവ് നല്‍കാന്‍ കഴിയുന്ന സംവിധാനം ഉണ്ടാക്കണമെന്ന് ജനങ്ങള്‍ക്കിടയില്‍ നിന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇന്ന് എല്ലാവരുടെയും കൈയ്യില്‍ സ്മാര്‍ട്ഫോണ്‍ ഉള്ളതിനാല്‍ തെളിവുകള്‍ നല്‍കുന്നത് എളുപ്പമാണെന്നാണ് പലരും കരുതുന്നത്. ഇത്തരമൊരു സംവിധാനം നടപ്പാക്കിയാല്‍ ഗതാഗത നിയമങ്ങള്‍ ബോധപൂര്‍വം ലംഘിക്കുന്നത് ജനങ്ങള്‍ അവസാനിപ്പിക്കുമെന്നാണ് തോന്നുന്നത്. ട്രാഫിക് ലംഘന പരാതി എവിടെനിന്നും ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാമെന്നതിനാല്‍ ധാരാളം ആളുകള്‍ ഇതിനോട് സഹകരിക്കും.

Most Read Articles

Malayalam
English summary
Tamil actor vijay fined by chennai traffic police for using sun film on car window fine amount goes
Story first published: Friday, November 25, 2022, 14:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X